Image

പാക്കിസ്ഥാനിലെ സാമ്പത്തിക പതനവും ദാരിദ്ര്യ വര്‍ദ്ധനവും : (കോര ചെറിയാന്‍)

കോര ചെറിയാന്‍  Published on 30 September, 2023
പാക്കിസ്ഥാനിലെ സാമ്പത്തിക പതനവും ദാരിദ്ര്യ വര്‍ദ്ധനവും : (കോര ചെറിയാന്‍)
 
കടുത്ത ദാരിദ്ര്യത്തില്‍ നട്ടംതിരിയുന്ന ജനത വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു.
 
ഫിലാഡഫിയാ, യു.എസ്.എ.: കഴിഞ്ഞ ആഴ്ചയില്‍  പുറപ്പെടുവിച്ച യുണൈറ്റഡ് നേഷന്റെ ഡെവലപ്മെന്റ് പ്രോഗ്രാം ക്രമാനുസരണം 40 ശതമാനത്തിലധികം പാക്കിസ്ഥാനികളും 16.4 ശതമാനം ഇന്‍ഡ്യന്‍ ജനതയും ദാരിദ്ര്യരേഖയ്ക്കും പിന്നിലാണ്. 9.5 കോടിയിലധികം പാക്കിസ്ഥാനികളുടെ ശരാശരി പ്രതിദിന വരുമാനം വെറും 280 ഇന്‍ഡ്യന്‍ രൂപാ മാത്രം ഉള്ളപ്പോള്‍ ഇന്‍ഡ്യക്കാരനു 474.79 രൂപയുള്ളതായി നാഷണല്‍  സ്റ്റാറ്റിസ്റ്റിക്കല്‍  ഓഫീസ് (എന്‍.എസ്.ഒ.) പ്രഖ്യാപനത്തില്‍  പറയുന്നു. എന്‍.എസ്.ഓ. റിപ്പോര്‍ട്ടിന്‍പ്രകാരം 
2014-2015 കാലഘട്ടത്തിലെ ഇന്‍ഡ്യക്കാരന്റെ ശരാശരി പ്രതിവര്‍ഷ വരുമാനം 86.647 രൂപയില്‍ നിന്നും ഉയര്‍ന്നു 100 ശതമാനം വര്‍ദ്ധനവോടെ നരേന്ദ്രമോദി ഭരണത്തില്‍  172,000 രൂപയായി ഉയര്‍ന്നു.
 
കഴിഞ്ഞ വര്‍ഷം മാത്രമായി 1 കോടി 25 ലക്ഷം പാക്കിസ്ഥാനികള്‍കൂടി ദരിദ്രതയില്‍  വീണതായി വേള്‍ഡ് ബാങ്കും, ഉന്നത മാധ്യമ ധനശാസ്ത്രജ്ഞരും പറയുന്നു. ഭക്ഷണ പാനീയങ്ങളടക്കം അനുദിനാവശ്യങ്ങള്‍ക്കുള്ള സകല പദാര്‍ത്ഥങ്ങളുടെയും ദൗര്‍ലഭ്യം പാക്കിസ്ഥാന്‍ ജനതയെ നിത്യദുരിതത്തിലേക്കു തള്ളിവിടുന്നു. സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടവും നിത്യനിശബ്ദതയിലാണ്.
 
ഇന്‍ഡ്യയുടെ അയ രാജ്യമായ ബംഗ്ലാദേശില്‍ നിന്നും ഇന്‍ഡ്യന്‍ സ്റ്റേറ്റായ ബംഗാളില്‍ നിന്നും ഉള്ളവര്‍ എന്ന വ്യാജ നാട്യേന അനുദിനം ഇന്‍ഡ്യയില്‍  എത്തിച്ചേരുന്നവരോടൊപ്പം സമീപ ഭാവിയില്‍ തന്നെ പാക്കിസ്ഥാനികളുടെയും കുടിയേറ്റം പ്രതീക്ഷിക്കാം. പാക്കിസ്ഥാനെ ഒരു ദരിദ്രരാജ്യമായി അവഗണിക്കാതെ ഉദ്ധരിക്കുവാനുള്ള ഉദ്യമം ഇന്‍ഡ്യയും ചൈനയും അടക്കം സാമാന്യം സമ്പന്നമായ ലോക രാഷ്ട്രങ്ങള്‍ സഹായ മനസ്‌കത പ്രാവര്‍ത്തികമാക്കണം. ഈ ശോകാന്തരീക്ഷത്തില്‍  പാക്കിസ്ഥാന്റെ സാമ്പത്തിക ബലഹീനതയി  അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ക്രിമിനല്‍ സ് കുടിയേറി താവളം ഉറപ്പിച്ചാ  ക്രമേണ ഇന്‍ഡ്യയ്ക്കു വന്‍ ഭീഷണിയായി മാറും.
 
വേള്‍ഡ് ബാങ്കിലെ ഉന്നത സാമ്പത്തിക ശാസ്ത്രഞ്ജരായ തോബിയാസ് ഹാക്യുവിന്റെ കഴിഞ്ഞയാഴ്ചയിലെ റിപ്പോര്‍ട്ടില്‍  പാക്കിസ്ഥാന്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയേയും ജനതയുടെ യാതനകളേയും പരിഹരിക്കുവാനുള്ള ഭരണകര്‍ത്താക്കളുടെ ശ്രമം വളരെ കുറവാണെന്നും പാക്കിസ്ഥാനിലെ ജീവിത നിലവാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കുറവാണെന്നും വ്യസനസമേതം രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോഴുള്ള ഭരണതന്ത്രത്തില്‍  തന്നെ വ്യതിയാനം വരുത്തി ഉന്നതി ഉദ്ദേശത്തോടെയുള്ള കീഴ്വഴക്കം ആരംഭിക്കണമെന്നും വേള്‍ഡ് ബാങ്കിലെ പാക്കിസ്ഥാന്‍ പ്രതിനിധി നജു ബെന്‍ഹാന്‍സിന്‍ ശുപാര്‍ശ ചെയ്യുന്നു.
 
പെട്രോള്‍ വില 2018 മദ്ധ്യകാലഘട്ടം ഒരു ലിറ്ററിനു 100 രൂപ ആയിരുന്നതു അനിയന്ത്രിതമായി ഉയര്‍ന്ന് 331 രൂപയായി ഇപ്പോള്‍ മാറി. രാജ്യഭരണ തീരുമാനങ്ങളില്‍  സ്ഥാപിത താത്പര്യത്തോടെ രാഷ്ട്രീയ നേതാക്കളും മിലിട്ടറി കമാന്‍ഡേഴ്സും ബിസിനസ്സ് ഉടമകളും ഇടപെടുന്നതായും ബെന്‍ഹാന്‍സിന്റെ റിപ്പോര്‍ട്ടില്‍  ശക്തമായി പരാമര്‍ശിക്കുന്നു.
 
നാണയപ്പെരുപ്പം, ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ദ്ധനവ്, സാമ്പത്തിക ക്ലേശം, ഭക്ഷണപദാര്‍ത്ഥങ്ങളുടെ ദൗര്‍ലഭ്യം അടക്കം അനുദിനം പാക്കിസ്ഥാന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള സാമ്പത്തിക ശക്തി ഗവണ്മെന്റ് ഖജനാവില്‍  ഇല്ല. കാലാവസ്ഥ വ്യതിയാനം മൂലമുള്ള കൃഷി ഉല്പന്നങ്ങളുടെ വന്‍ കുറവ് കഠിനമായി രാജ്യത്തെ ബാധിച്ചിരിക്കുന്നു.
 
അടുത്ത വര്‍ഷം ജനുവരി അവസാന ആഴ്ചയില്‍  ഷെഡ്യൂള്‍ഡ് ചെയ്ത പാക്കിസ്ഥാന്‍ ഇലക്ഷനില്‍ക്കൂടി ഭരണത്തില്‍  എത്തിച്ചേരുന്ന നേതാക്കളുടെ മുഖ്യ അജന്‍ഡ ദാരിദ്ര്യ നിവാരണവും ഹ്യൂമന്‍ ഡെവലപ്മെന്റും പ്രൈവറ്റ് സെക്ടറിന്മേലുള്ള നിയന്ത്രണ ലഘൂകരണവും ഇലക്ട്രിസിറ്റി സപ്ലൈ വര്‍ദ്ധനവും ആയിരിക്കണമെന്നും ബെന്‍ഹാന്‍സിന്‍ ആവശ്യപ്പെടുന്നു.
 
പാക്കിസ്ഥാന്‍ മേലുള്ള വേള്‍ഡ് ബാങ്കിന്റെ വിവിധ നിര്‍ദ്ദേശങ്ങളില്‍  മുഖ്യമായും ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും രഹസ്യമായി പരിരക്ഷിക്കുവാന്‍ നിര്‍ബന്ധിതമായി കംപ്യൂട്ടര്‍ നാഷണ  ഐഡന്റിറ്റി കാര്‍ഡ് സംവിധാനം ഉണ്ടാകണമെന്നാണ്. ഇന്‍ഡ്യയിലും പ്രത്യേകിച്ചു 94% വിദ്യാസമ്പന്നരുള്ള കേരളത്തിലും ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണ്.
 
 
23 കോടി 58 ലക്ഷം ജനനിബിഡമായ പാക്കിസ്ഥാനില്‍  പ്രതിവര്‍ഷം 4,66,079 ഉം ഇന്‍ഡ്യയില്‍  11,45,449 ഉം പുതുജന്മങ്ങളുണ്ടാകുന്നതായി വേള്‍ഡ് ഹെ ത്ത് ഓര്‍ഗനൈസേഷന്റെ 2023 ലെ എസ്റ്റിമേറ്റഡ് വിജ്ഞാപനത്തി  പറയുന്നു. പാക്കിസ്ഥാനിലെ ജനസാന്ദ്രത ഒരു സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായി 296.23 ജനങ്ങളും ഇന്‍ഡ്യയില്‍  481 ജനങ്ങളും 2022 ലെ ഡബ്ലു.എച്ച്.ഒ. പഠന റിപ്പോര്‍ട്ടില്‍  ആശങ്കയോടും അത്ഭുതത്തോടുംകൂടി രേഖപ്പെടുത്തിയിരിക്കുന്നു.
പാക്കിസ്ഥാനില്‍  ഇപ്പോഴുള്ള ദാരിദ്ര്യം സമീപഭാവിയില്‍ തന്നെ ഇന്‍ഡ്യയിലേക്കും വ്യാപിക്കുവാനുള്ള സകല സാധ്യതകള്‍ക്കും തടസ്സം ഇടുവാന്‍ ശക്തമായ കുടുംബാസൂത്രണ നടപടികള്‍ ഇരുരാജ്യങ്ങളിലും ഉടനെ ആരംഭിക്കണം. 1979, ഒക്ടോബര്‍ മാസം ചൈനയി  ആരംഭിച്ച 'ഒരു പേരന്റ് ഒരു കുട്ടി' എന്ന നിര്‍ബന്ധിത നിര്‍ദ്ദേശം അഥവാ സിദ്ധാന്തം വ്യക്തി സ്വാതന്ത്ര്യത്തെ ശക്തമായി ഹനിച്ചെങ്കിലും ദേശീയ സാമ്പത്തിക അഭിവൃദ്ധി അഭിനന്ദനീയമായി തന്നെ അനുഭവപ്പെട്ടു.
 
കോര ചെറിയാന്‍
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക