ലോക അൽഭുതങ്ങളിൽ മിന്നിത്തിളങ്ങുന്ന ഉത്തര പ്രദേശിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്നഅനശ്വര പ്രണയ കുടീരമായ ടാജ് മഹാൾ കാണുന്നതിന്റെ മുന്നോടിയായി ഡൽഹിയിൽ ഒരു മിന്നൽ സന്ദർശനം നടത്തുകയാണല്ലോ ഞങ്ങൾ .കഴിഞ്ഞലക്കത്തിന്റെ ബാക്കി ഭാഗം ആരംഭിക്കട്ടെ.
രണ്ടാം ദിവസം പ്രഭാത കിരണങ്ങൾ ജനാലയിൽ കൂടി ഞങ്ങളെ തഴുകിയുണർത്തി .ക്ലോക്ക് അതിന്റെ ഉച്ചസ്ഥായിയിൽ വിളിച്ചു മണിനാദം മുഴക്കി "ഹലോ സമയം രാവിലെ എട്ടു മണി.'' ഡൽഹിയിലെ ഫൈവ്സ്റ്റാർ ഹോട്ടലായ ജയ്പി വാസന്ത് ഹോട്ടലിലെ ഗംഭീരമായ പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി.വെളിയിൽ സ്വിമ്മിംഗ് പൂൾ ആരെയോ കാത്തുകിടക്കു ന്നതായി തോന്നി.
ഡൽഹിയിലെ റോഡിന്റെ ഇരുവശത്തും മനോഹരമായ പൂക്കൾ നിറഞ്ഞെ വൃക്ഷങ്ങളും ചെടികളും ഉദ്യാനങ്ങളും ഡൽഹിയെ കേരളത്തിനേക്കാൾ മികവുറ്റതാക്കിയെന്ന് എന്റെ മനസ്സ് മന്ത്രിക്കു വാൻ തുടങ്ങിയത് സത്യമായിത്തുടങ്ങി. ന്യൂ ഡെൽഹിയിൽനിന്നും ഞങ്ങൾ ഓൾഡ് ഡെൽഹിസന്ദർശിക്കു വാനായി ഹോട്ടലിന്റെ മനോഹരമായ മുൻവശത്ത് കാവൽ നിൽക്കു കയായിരുന്നു.സെക്യൂരിറ്റി ക്കാരന്റെ സല്യൂട്ടിനും കൈകൂപ്പിനും നന്ദി ചൊല്ലി നിൽക്കുമ്പോൾ,ഡ്രൈവർ പപ്പു ഒരു പ്രഭാതപുഞ്ചിരിയുമായി ഇന്നോവ ഞങ്ങളുടെ സമീപം കൊണ്ടു നിർത്തിയിരിക്കുന്നു.ഗൈഡ് ദിലീപും കൃത്യനിഷ്ടയോടെ സമയം പാലിച്ചിരിക്കുന്നു. ഓർഡ് ഡൽഹിയിലെ ഏറ്റവും തിരക്കായ ചാന്ദ്നിചൗക്കിലേക്ക് കാർ മന്ദം മന്ദം നീങ്ങിക്കൊണ്ടേയിരുന്നു. അൽപ്പം തിരക്കായ റോഡിൽ സ്റ്റോപ് സൈനിൽ വാൻ നിർത്തിയപ്പോൾ അൽപം മയക്കത്തിലായ എന്നെ ആരോ ഗ്ലാസ്സിൽ മുട്ടിവിളിക്കുന്നു. ഡൽഹിയിലെ യാചക ശല്യത്തിന്റെ രൂപങ്ങൾ.ഒക്കത്ത് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ വാനിന്റെ ഇരുവശത്തും നിൽക്കുന്നു. ദാരിദ്ര്യം മതിൽക്കെട്ടിനു ള്ളിൽ മറച്ചാലും പുറത്ത് വരുമെന്ന് എനിക്കു മനസ്സിലായി . വീടും പണവും നൽകി പാർപ്പിച്ചാലും ഇവർ തെണ്ടൽ മാറ്റുന്ന പ്രശ്നമില്ലായെ ന്ന് ഗൈഡ് തറപ്പിച്ചു പറയുന്നു.
സ്ത്രീകൾക്ക് ഡൽഹിയിൽ ബസ്സ് സൗജന്യമാണ്. 200 യൂണിറ്റ് വരെ ഇലക്ട്രിസിറ്റ് ഫ്രീ ആണെന്നും കെജ്രിവാൾ നല്ല ഭരണമാണെന്നും BJP ക്കാരനായ ഡ്രൈവർ പപ്പു പറയുമ്പോൾ എനിക്കും ചിലതൊക്കെ ബോദ്ധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഞാൻവീണ്ടും മയക്കത്തിലേക്ക് വഴുതിവീണുവെങ്കിലും ഗൈഡ് ദിലീപ് എന്നെതട്ടി വിളിച്ചു ''അതാനോക്കൂ! ജമാമസ്ജിദ് " ഞാൻ തലഉയർത്തി ഗ്ലാസ്സിന്റെ വെളിയിലേക്ക് ആകാംഷയോടെ മിഴികൾ നിവർത്തി നോക്കി.ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീംദേവാലയം .ഏതുമതത്തിന്റെ ആരാധനാലയ മായാലും നമ്മൾ ബഹുമാനിക്കണം എന്ന മനസ്സോടു കൂടി ഞാൻ ഇന്നോവയിൽ നിന്നുമിറങ്ങി.ഭാര്യയും കുട്ടികളും പള്ളി കാണുവാൻ ഉഷാറായിക്കഴിഞ്ഞു. ഓർഡ് ഡൽഹിയിലെ ഏറ്റവും വലിയ തിരക്കായ ചാന്ദ്നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ജമാമസ്ജിദിൽ 25000 പേർക്ക് ഒന്നിച്ച് നിസ്ക്കരിക്കുവാൻ സാധിക്കു മെന്നാണ് അതിശയം . 12 വർഷം കൊണ്ടാണ് ഈ മോസ്ക്ക് പൂർത്തീകരിച്ചതെന്നും ഏതാണ്ട് 5000 പേർ ഈ ദേവാലയ നിർമ്മിതിയിൽ പങ്കാളികളായെന്നും ചരിത്രംപറയുന്നു. 1644-56 കാലയളവിൽ ഷാജഹാൻ ചക്രവർത്തി യാണ് ഈ ദേവാലയം പണി കഴിപ്പിച്ചത് .ഹിന്ദു, ജൈന വാസ്തു വിദ്യകൾ ഇവിടെ ഉപയോഗിച്ചതായി കാണുവാൻ സാധിച്ചു. ചുവന്ന മണലും മാർബിളും ചുണ്ണാമ്പു കല്ലും കൊണ്ട് മികച്ച നിലവാരത്തിൽ നിർമ്മിച്ച ഈ പള്ളിക്ക് അനേകം ചരിത്ര പാരമ്പര്യ മുണ്ട് .40 മീറ്റർ ഉയരമുള്ള രണ്ടു മിനാരങ്ങൾ മോസ്ക്കിനെ മികവുറ്റ താക്കുമ്പോൾ വലിയ താഴികക്കുടങ്ങൾ വാനിൽ തിളങ്ങി നിൽക്കുന്ന തായി അനുഭവപ്പെടുന്നു.
ഇതിന് മൂന്ന് പ്രവേശന കവാടങ്ങൾ ഉള്ളതായി ക്കാണാം .കിഴക്ക് വശത്ത് 35 പടികളോടു കൂടിയ പ്രവേശനകവാടം .ഇത് മുഗൾ ഭരണത്തിലെ രാജവംശർക്കു മാത്രം പ്രവേശിക്കു വാനുള്ള കവാടമായിരു ന്നു. രാജാവായാലും പ്രജകളായാലും ഈശ്വരന്റെ മുൻപിൽ എല്ലാവരും ഒന്നായിരിക്കു മല്ലോ യെന്ന് സമത്വ ചിന്ത എന്റെ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു. അതുപോകട്ടെ വടക്കും തെക്കും 33 പടികളും 39 പടികളുമായി മറ്റു കവാടങ്ങൾ.ലോകത്തിന്റെ ഐക്യമായിരുന്നു ജമാമസ്ജിദ് നിർമ്മിച്ച ഷാജഹാന്റെ കാഴ്ച്ചപ്പാടെന്നു ചരിത്രം പറയുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ മറ്റനേകം കമ്മ്യൂണൽ ടെൻഷൻ ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പ്പോഴും ഹിന്ദുക്കളും മുസ്ലിംകളും സിക്കുകാരും ഒന്നിച്ചിരുന്ന് കൊളോണിയൽ ആധിപത്യത്തി നെതിരെ ചർച്ചകൾ സംഘടിപ്പിച്ചിരുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഈ ജമാമസ്ജിദ് എന്നു പറയുമ്പോൾ ആർക്കും രോമാഞ്ചമുണ്ടാകും .
1803-ൽ ഇതിന്റെ നിയന്ത്രണം ബ്രിട്ടീഷ് കാരുടെ അധീനതയിൽ വരികയും ഇതു പൊളിച്ചു കളയുവാൻ വരെ തീരുമാനമുണ്ടായെങ്കിലും നാനാജാതി മതസ്ഥരുടെ പ്രതിഷേധം മൂലം മാറ്റി വെയ്ക്കുക യാണുണ്ടായത്. 1948-ൽ വിഭജന കാലത്ത് മൗലാന ആസാദ് ഈ മോസ്ക്കിന്റെ പടവുകളിൽ നിന്ന് പ്രസംഗിച്ച പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. ഇന്ത്യയിൽ തുടർന്ന് നിൽക്കുവാൻ കഴിഞ്ഞ മുസ്ലീമുകളോട് ഈ രാജ്യത്തിന്റെ ഭാഗധേയത്തിൽ വളരെ നിർണായകമായ പങ്ക് വഹിക്കാൻ അവരോട് പ്രസംഗിച്ച വാക്കുകൾ ഇന്ത്യയെ ഒരു പരിധി വരെ ഒറ്റക്കെട്ടായി മുൻപോട്ടു കൊണ്ടു പോകു വാൻ സാധിച്ചുവെന്നുള്ള കാര്യം നാം വിസ്മരിക്കരുത്.
ചാന്ദ്നി ചൗക്കിനടുത്തുള്ള വീടുകൾക്ക് രണ്ടു കോടിയോളം വിലവരുമെന്നാണ് കണക്ക് .എങ്കിലും ഓൾഡ് ഡൽഹിയിലെ പരിസരമലിനീകരണം എനിക്ക് അത്രയും ഇഷ്ടപ്പെട്ടില്ല .സൈക്കിൾ റിക്ഷാക്കാരുടെ തിക്കും തിരക്കും വാഹനങ്ങളുടെ തിരക്കും ഉഷ്ണവും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി .സൈക്കിൾ റിക്ഷാക്കാർ നഗരം ചുറ്റിക്കാണി ക്കാമെന്ന വാഗ്ദാന വുമായി കുട്ടികളെ മാടി വിളിച്ചത് അവർ നിരസിച്ചത് ഞാനും ശരിവെച്ചു.കാരണം രണ്ടു ദിവസം മാത്രമെയുള്ളു ഡൽഹിയിൽ താമസം .അനശ്വരപ്രണയകുടീരമായ താജ് മഹാൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇനിയും ഉത്തര പ്രദേശിലേക്ക് കടക്കണം .നാലുമണിക്കൂർ പോകേണ്ടിയിരി ക്കുന്നു .അതു നാളെയാകട്ടെ.സമയം വാച്ചിൽ 12 മണി കാണിക്കുന്നു. സമയക്കുറവു മൂലം റെഡ് ഫോർട്ട് കാറിൽ ഇരുന്നു മാത്രം കണ്ടു .
മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ജമാമസ്ജിദ് ഒരു വലിയ കാലഘട്ടത്തിന്റെ ഇന്നും മായാത്ത അടയാളമായി ഇന്നും നിലനിൽക്കട്ടെ യന്ന് ആശംസിക്കുന്നു .പക്ഷെ ഇതെല്ലാം ഒരിക്കൽ വർഗ്ഗീയ ജ്വരം മൂത്ത് നശിപ്പിക്കാതിരി ക്കട്ടെ യെന്നും പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങൾ അവിടം വിട്ടു കഴിഞ്ഞു. കുട്ടികളും ഭാര്യയും ഞാനും ഡൽഹിയിലെ ചൂടിൽ വെന്തുരുകി ഒരു പരുവമായി രിക്കുന്നു. എങ്കിലും ഹുമയൂൺ ശവകുടീരവും ലോട്ടസ് ടെമ്പിളും കാണുവാൻ തീരുമാനിച്ചു. കാർ ഓപ്പറേറ്റർ മിസ്റ്റർ പപ്പുവും ഗൈഡും എപ്പോഴും ഉഷാറായി നിൽക്കുന്നു .അൽപ്പം വിശ്രമം .ബാക്കി അടുത്ത ലക്കത്തിൽ
നന്ദി.