പ്രസാധക കുറിപ്പ്
څഅജ്ഞാതന്‍റെ ആത്മകഥچയില്‍ പോലും അനുഭവജ്ഞാനത്തിന്‍റെ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതില്‍ നല്ലതും ചീത്തയും അനുവാചകന് വേര്‍തിരിക്കാം. ഖുശ്വന്ത് സിംഗ് എഴുതിയതുപോലെ നീതി, സത്യം, സ്നേഹം പിന്നെ അല്‍പ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരൂര്‍ സോമന്‍ അത്മ കഥ പറയുമ്പോള്‍ അതില്‍ ഖുശ്വന്ത് സിംഗ് പറഞ്ഞ വിശേഷങ്ങള്‍ എല്ലാമുണ്ട്.
അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം. പോലീസനിനെതിരെ നാടകമെഴുതിയതിന്‍റെ പേരില്‍ നക്സലായി മുദ്രകുത്തപ്പെട്ട് നാടുവിടേണ്ടി വന്ന കൗമാരം. ജീവിക്കാന്‍ വേണ്ടി അലഞ്ഞു തിരിഞ്ഞ യൗവ്വനത്തിന്‍റെ കനല്‍ വഴികള്‍. ചുവടുറപ്പിക്കും മുന്‍പേ മറ്റുള്ളവരെ രക്ഷിക്കാനും, സ്വന്തം കിഡ്നി ദാനമായി നല്‍കി സഹായിക്കാനുമുള്ള ഹൃദയവിശാലത. ജീവിതയാത്രയില്‍ ആര്‍ക്കുവേണ്ടിയോ അടിപിടി കൂടി തെരുവുഗുണ്ടയെന്ന പേര് വീണപ്പോഴും സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ ഒടുവില്‍ പ്രണയ സാഫല്യത്തിന്‍റെ തിളക്കമാര്‍ന്ന വിജയം.
ചാരുംമൂട് എന്ന ശാന്തസുന്ദര ഗ്രാമപ്രദേശത്തു നിന്നും ഉത്തരേന്ത്യയിലും, ഗള്‍ഫിലും, യൂറോപ്പിലും ജോലിക്കാരനായും ഏഷ്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്കയില്‍ യാത്രക്കാരനായും പിന്നിട്ട നാളുകള്‍. ജാതിയും മതവും വര്‍ണ്ണവും ചരിത്രവും സംസ്കാരവുമെല്ലാം ഇട കലര്‍ന്ന പാതകളിലൂടെ ചുവടുകള്‍ വച്ചപ്പോള്‍ പലതും കനല്‍ വഴികളായിരുന്നു.
എഴുതിയ നാടകവും, നോവലും, കഥയും, കവിതയും, ചരിത്ര ലേഖനങ്ങളും യാത്രവിവരണങ്ങളും څകچ യില്‍ തുടങ്ങണമെന്നു സോമന്‍ നിര്‍ബന്ധം പിടിച്ചത് കാരൂരിലെ څകچ കൊണ്ടായിരിക്കില്ല. പിന്നിട്ട കനല്‍ വഴികളുടെ ഓര്‍മ്മകള്‍ മായാത്തതുകൊണ്ടാകാം. ആ വഴിയിലൂടെ നമുക്കുമൊന്ന് സഞ്ചരിക്കാം. അറിയാന്‍, പഠിക്കാന്‍, മനസ്സിലുറപ്പിക്കാന്‍ ഏറെ. څകഥാകാരന്‍റെ കനല്‍ വഴികള്‍چ തികച്ചും വ്യത്യസ്തമായ ഒരു ആത്മ കഥയാണ്.
രണ്ട് വാക്ക്
കഥ-കവിത-നോവല്‍-നാടകമായാലും രചനയില്‍ ആത്മകഥാശംങ്ങള്‍ അല്ലെങ്കില്‍ അനുഭവങ്ങള്‍ കടന്നുവരിക സ്വാഭാവികമാണ്. എങ്കില്‍ മാത്രമെ അവ സര്‍ഗ്ഗസൃഷ്ഠികളാകുകയുള്ളു. എന്‍റെ രചനകളും വിത്യസ്തമല്ല. പല വിഭാഗത്തിലായി അന്‍പതിനടുത്ത് ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടും ജീവിതാനുഭവങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല. ആത്മകഥ അഥവാ ജീവിത കഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല ഇങ്ങനെ യൊക്കെ എഴുതാന്‍ ഞാന്‍ യോഗ്യനാണോ എന്നതറിയില്ല. പക്ഷെ സ്വന്തം ജീവിത കഥ ആര്‍ക്കും പറയാം. അത് കൊള്ളണോ തള്ളണോ എന്നത് വായനക്കാരന്‍ തീരുമാനിക്കും.
ഞാന്‍ അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഈ രചനയിലുള്ളത്. മനപ്പൂര്‍വ്വം ആരെയും വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതിലെ കഥാപാത്രങ്ങള്‍ തന്നോട് സാമ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്നെ കുറ്റപ്പെടുത്തരുത്. രചനയില്‍ പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
ചാരുംമൂട്ടിലെ സ്കൂള്‍ ജീവിതം, പോലീസിന്‍റെ നോട്ടപ്പുള്ളി, ഉത്തരേന്ത്യയിലെ അലച്ചിലുകള്‍ പിന്നെ ഗള്‍ഫിലും ഇംഗ്ളണ്ടിലുമൊക്കയായി കുറച്ചൊക്കെ സമാധാന ജീവിതം നയിക്കുന്നു. നല്ലതിനെല്ലാം കൂടെ നില്‍ക്കുന്ന ഭാര്യ ഓമന ഒരു തണലായി ഒപ്പമുണ്ട്. ഉപദ്രവിച്ചവരും അപമാനിച്ചവരും സഹായിച്ചവരുമായി എത്രയോ പേര്‍. ഗുണ്ടകളെ അവരുടെ ശൈലിയില്‍ നേരിട്ടപ്പോഴും ശത്രുതയില്ലായിരുന്നു. ഇന്നും അത് തുടരുന്നു. എന്‍റെ ശത്രു ഞാന്‍ തന്നെ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ആര്‍ക്കൊക്കെ വേണ്ടിയോ അടിപിടികൂടിയതാണ്. ടിക്കറ്റില്ല യാത്രയും സാഹചര്യം പ്രേരിപ്പിച്ചതാണ്.
സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ നല്ല മനുഷ്യരും ഭാഷയെ കരുതുന്നവരുടെ നല്ല വാക്കുകളും എന്‍റെ ജീവിത കഥയില്‍ പ്രത്യക്ഷപെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. നാലര പതിറ്റാണ്ടിലേറെ നീളുന്ന ജീവിത സംഭവങ്ങളുടെ കഥ തികഞ്ഞ വിനയത്തോടെ സമര്‍പ്പിക്കുന്നു. താങ്കള്‍ വിലയിരുത്തുക. തെറ്റുകളും, കുറവുകളും ചൂണ്ടിക്കാട്ടുക; സാമുഹ്യ തിന്മകള്‍ക്കെതിരെ, വര്‍ഗ്ഗീയതക്കെതിരെ, മൂല്യത്തകര്‍ച്ചക്കെതിരേയെല്ലാം നമുക്ക് ഒരുമിച്ചു പോരാടാം.
– കാരൂര്‍ സോമന്‍ താളുകളില്‍
1. കുടുംബപൂരാണം
2. ബാല്യകാലസ്മരണകള്‍
3. സ്കൂളിലെ നോട്ടപ്പുള്ളി
4. അയിത്തജാതിക്കാരന്‍
5. സാഹിത്യത്തിലെ വഴികാട്ടി
6. സ്കൂള്‍ ഫീസടക്കാന്‍ കണ്ട മാര്‍ഗ്ഗം
7. പരീക്ഷ പേപ്പര്‍ മോഷണം
8. മാടാനപൊയ്കയും പോലീസ് അറസ്റ്റും
9. തകഴി, കാക്കനാടന്‍ സ്മരണകള്‍
10. റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര
11. ആദ്യ ജോലി മോഷണം
12. ഗുണ്ടകളുമായുള്ള ഏറ്റുമുട്ടല്‍
13. പ്രണയത്തെ പ്രാണനായി കണ്ടവര്‍
14. വസൂരിയും രാത്രിയിലെ കള്ളനും
15. എന്നെ നക്സലാക്കിയ നാടകം ബൊക്കാറോയില്‍
16. കള്ള ട്രെയിന്‍ യാത്ര
17. ശ്രീബുദ്ധന്‍റെ മുന്നിലെത്തിയ വഴികള്‍
18. ഇന്ത്യയുടെ ആയുധപ്പുര
19. എന്‍റെ പുതിയ നാടകം ദൈവഭൂതങ്ങള്‍
20. ഇറച്ചിക്കറിയും പോലീസും
21. പോലീസിനെ ഭയന്നു ഡല്‍ഹിയിലേക്ക്
22. പഞ്ചാബിലെ കന്യാസ്ത്രീകള്‍
23. മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍
24. ഇന്ദിരാഗാന്ധിക്കയച്ച കള്ളകത്തു
25. ഞങ്ങള്‍ വിവാഹിതരായി
26. കേരളത്തിലേക്കു ഞങ്ങളുടെ ആദ്യയാത്ര
27. കേരളത്തിലെ അനുഭവങ്ങള്‍
28. സി.എം. സി യിലെ നീതിയും അനീതിയും
29. ലൂധിയാനയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക്
30. പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല
31. ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്
32. മത പണ്ഡിതന്‍റെ കരണത്തടിച്ച മദാമ്മ
33. സദാചാരത്തിന്‍റെ മറുപുറം
34. ഞാന്‍ കണ്ട സാഹിത്യ രാഷ്ട്രീയ മുഖങ്ങള്‍
35. മറക്കരുത് ചരിത്രം ഗുരുത്വവും വേണം
36. ജന്മ നാടിന്‍റെ തലോടല്‍
(അടുത്ത ലക്കം മുതൽ ആരംഭിക്കുന്നു )