Image

ടാജ് മഹാൾ കാണുവാനായി , ഡൽഹി, ഉത്തര പ്രദേശ്, രാജസ്ഥാൻവഴി  ഒരു മനോഹര യാത്ര  (മൂന്നാം ഭാഗം:മോൻസി കൊടുമൺ)

Published on 07 October, 2023
ടാജ് മഹാൾ കാണുവാനായി , ഡൽഹി, ഉത്തര പ്രദേശ്, രാജസ്ഥാൻവഴി  ഒരു മനോഹര യാത്ര  (മൂന്നാം ഭാഗം:മോൻസി കൊടുമൺ)

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയമായ ഡൽഹിയിലെ ജമാമസ്ജിദ് കൺകുളിർക്കെ ദർശിച്ച ഭാഗ്യത്തിനു ശേഷം  ഉച്ചഭക്ഷണത്തി നായി -മനോഹരമായ ചിത്രപ്പണികളാൽ അലങ്കരിച്ച ഹോട്ടലിനു മുൻപിൽ കാർനിർത്തി ലഞ്ചു കഴിക്കുന്നതിനായി ഞങ്ങൾ അകത്തേക്കു കയറി. പക്ഷെ പപ്പുവും ഗൈഡ് ദിലീപും ഭക്ഷണത്തിന് വിസമ്മതിച്ച് എപ്പോഴും മാറി നിൽക്കുന്നതിൻ കാരണം ഇപ്പോഴും പിടി കിട്ടുന്നില്ല . ഞങ്ങൾ നിർബന്ധിച്ച  ബലത്തിന് ഒരു തണുത്ത ജ്യൂസ് മാത്രം അവർ സ്വീകരിച്ചു വെന്നു സാരം. വിനോദ സഞ്ചാരികളെ ഒരിക്കലും ഒരു തരത്തിലും ബുദ്ധിമുട്ടി ക്കരുത് എന്ന ഒരു നിബന്ധന ആരോ നൽകിയതായി എനിക്ക് തോന്നിത്തുടങ്ങി.


എന്തായാലും നല്ല ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും ഓൾഡ് ഡൽഹിയിൽ നിന്നും മറ്റു പല കാഴ്ചകൾ കാണുവാൻ വീണ്ടും ന്യൂ ഡൽഹിയിലേക്ക് യാത്രയായി. ഇപ്പോഴും മനസ്സിൽ തളം കെട്ടി നിൽക്കുന്ന ഒരാഗ്രഹം ടാജമഹാൾ കാണുക എന്ന മുഖ്യ ലക്ഷ്യമാണല്ലോ. 

ഗൈഡ് ദിലീപ് ചോദിച്ചു "എവിടെയാണ് അടുത്ത ലക്ഷ്യം "  ഹുമയൂൺ  ശവകുടീരം എന്നു ഞാൻ പുലമ്പി. കാർ ഹുമയൂൺ ശവകുടീരം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു . വീണ്ടും മനോഹരമായ ഡൽഹിയുടെ പച്ചപ്പു നിറഞ്ഞ സ്ഥലങ്ങൾ കണ്ടു ഞങ്ങൾ കാറിലിരുന്ന് ഡൽഹിയെ വാഴ്ത്തിത്തുടങ്ങി. നല്ല ഭരണം കാഴ്ചവെയ്ക്കുന്ന ആരേയും കക്ഷി ഭേദമന്യെ അറിയാതെ സ്തുതിക്കു ന്നത് ന്യായമാണല്ലോ .

അതാ ഹുമയൂൺ കുടീരം കണ്ടു തുടങ്ങി . ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന കുടീരമാണ് ഹുമയൂൺ ശവകുടീരം എന്ന് ചരിത്രം പറയുന്നു. ഓരോ വർഷവും ദശലക്ഷ ക്കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ശവ കുടീര ഉദ്യാനം കാണുവാൻ വരുന്നതെന്ന് ഗൈഡ് ആദ്യമേ സൂചിപ്പിച്ചു .വാസ്തു വിദ്യയും നിർമ്മാണ ശൈലിയും നോക്കിയാൽ പലരും ഇത് ടാജ് മഹാൾ ആണെന്ന് തെറ്റിദ്ധരിച്ചു പോകും. ഭർത്താവായ ഹുമയൂണിന്റെ മരണത്തിനു ശേഷം വിധവയായ ഭാര്യ ഹമീദാ ബാനു ബീഗം പണി കഴി പ്പിച്ച ത്  ഹുമയൂൺ ടോംബ് ആണെങ്കിൽ ഭാര്യ മുംതാസിനു വേണ്ടി ഭർത്താവ് ഷാജഹാൻ പണി കഴിപ്പിച്ചത് ടാജ് മഹാൾ രണ്ടും ഒരു വിധം അൽഭുത കാഴ്ചകൾ തന്നെ . പതിനാറാം നൂറ്റാണ്ടിലാണ് ഹുമയൂൺ ശവകുടീരം പണി കഴിപ്പിച്ചി രിക്കുന്നത് എന്ന് മനസ്സിലാക്കു വാൻ സാധിച്ചു. 452 വർഷം പഴക്കമുള്ള ഈ ശവകുടീര ഉദ്യാനം നിർമ്മിക്കുവാൻ നീണ്ട എട്ടു വർഷമെടുത്തു വെന്ന് ഗൈഡ് മനസ്സിലാക്കി തന്നു. ഏതാണ്ട് പത്തേക്കറിൽ ഉദ്യാനവും ശവകുടീരങ്ങ ളും അൽഭുതം ള്ളവാക്കുന്നുണ്ട്. ഇതിനകത്ത് ഏകദേശം നൂറ് ശവകുടീരങ്ങൾ ഉൾക്കൊള്ളി ച്ചിട്ടുണ്ട്. മുഗൾ വംശ ത്തിലെ പതിനാറു പേരുടെ ശവകുടീരത്തിൽ ബാബറും ഉൾപ്പെടുന്നു വെന്ന് വിശ്വസിക്കുന്നു. ഹുമയൂണിന്റെ ശവകുടീര ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഷാജഹാന് ടാജമഹാൾ നിർമ്മിക്കാൻ സാധിച്ചത് എന്ന് നമുക്ക് മനസ്സിലാക്കു വാൻ സാധിക്കും .

യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ ശവകുടീര ഉദ്യാനം മുഗളൻമാരുടെ വാസ്തു വിദ്യാ മികവിന്റെ ഏറ്റവും മികച്ച അടയാള ങ്ങളി ലൊന്നായി പറയാം. ഇതിന്റെ പ്രധാന ആകർഷണം ശവകുടീര ത്തിന് മുകളിലെ താഴികക്കുടമാണ് .425 മീറ്റർ ഉയരമുള്ള താഴികക്കുട ത്തിന് മുകളിലെത്തു വാൻ ഗോവണിപ്പടികൾ ഉള്ളതായി കാണുവാൻ സാധിക്കും .ഹുമയൂണിന്റെ വാൾ ,തലപ്പാവ് തുടങ്ങിയവ കാണുവാൻ കഴിഞ്ഞത് ഒരു അസുലഭ അവസരമായി കാണുന്നു. 

ഭാഗ്യവാൻ എന്നാണ് ഹുമയൂണിന്റെ പേരിന്റെ അർത്ഥം എന്നാൽ ഏറ്റവും നിർഭാഗ്യവാനായ ചക്രവർത്തി ആയിരുന്നുഹുമയൂൺ.കയ്യിൽ നിറയെ പുസ്തകങ്ങളു മായി സ്വന്തം പുസ്തക ശാലയിൽ നിന്നും ഇറങ്ങി വരുന്ന വരവിൽ പറ്റിയ വീഴ്ചയി ലാണ് നാൽപത്തി യേഴാം വയസ്സിൽ സംഭവബഹുലമായ സ്വന്തം ജീവതത്തിൽനിന്നും അദ്ദേഹം തെറിച്ചുവീണു മരിച്ചത്.

രാജാവായാലും മന്ത്രിയായാലും പതിനായിരം നില പൊക്കിപ്പണി താലും അതിനുള്ളിലും മൃത്യു കയറിച്ചെല്ലും എന്നുള്ള നഗ്നസത്യം നാം പലപ്പോഴും വിസ്മരിക്ക പ്പെടുന്നു. 

അധികാരത്തിനും  ചെങ്കോലിനും സിംഹാസനങ്ങൾ ക്കും വേണ്ടി സ്വന്തം സഹോദരങ്ങളെ കൊന്ന് കിരീടം നേടിയെടുത്ത ചരിത്ര പാരമ്പര്യമാണ് മുഗൾ സാമ്രാജ്യത്തിനുള്ളത്. അതിൽ ഒരു പിതാവിനെ സ്വന്തം മകൻ ജയിലിൽ അടച്ച കഥയും അവിടെ കിടന്നു മരിച്ച കഥയും നമുക്കറിയാം .

എന്തെല്ലാം നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ അവിടെ രാജാവെന്നോ പ്രജയെന്നോ ഒന്നും എഴുത പ്പെട്ടിട്ടു വലിയ പ്രസക്തിയില്ലെന്നു ചില ചരിത്ര സത്യങ്ങൾ കാണുമ്പോൾ നാം മനസ്സിലാക്കേണ്ടി വരും .ചില ഓർമകളും ചരിത്രവും പാണ്ഡത്തിലേറി അവിടെ നിന്നും ഞങ്ങൾ വിട പറഞ്ഞു .അടുത്ത യാത്ര ലോട്ടസ് ടെമ്പിൾ എന്ന മറ്റൊരു ദേവാലയത്തി ലേക്ക് അതിനുശേഷം ഉത്തരപ്രദേശത്തിലെ ആഗ്രയിലേക്കും പിന്നീട് രാജസ്ഥാനി ലേക്കും യാത്ര നീളുന്നു .അൽപം വിശ്രമം 
ബാക്കി അടുത്ത ലക്കത്തിൽ പ്രതീക്ഷിക്കുക  നന്ദി 

see more: https://emalayalee.com/writer/92

Join WhatsApp News
Prem 2023-10-08 00:46:58
Looking forward to the next part.
Moncy 2023-10-08 01:37:10
Thanks
Peter Basil 2023-10-09 15:34:29
Excellent and interesting memoir, Moncy!! Keep up the great work…. 👍👍👍
മോൻസി കൊടുമൺ 2023-10-11 04:20:39
വായനക്കാർ ധാരാളം ഉണ്ടെന്നു മനസ്സിലാക്കു ന്നു. പക്ഷെ അഭിപ്രായങ്ങൾ വിരളമാണെ ങ്കിലും സ്ഥിരം വായനക്കാരനായ പീറ്റർ ന്യൂജേഴ്സി ,ജേക്കബ് ചിക്കാഗോ പ്രേംകുമാർ ക്യൂൻസ് ,ഷിബു ന്യൂയോർക്ക് ഏവർക്കും നന്ദി . നാലാം ഭാഗം പണിപ്പുരയി ലാണ് നന്ദി .അഭിപ്രായങ്ങൾ തുടർന്നും പ്രതീഷിക്കു ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക