അടുത്തകാലത്ത്, അതായത് മാർച്ച് 8, 2023 ന് ജോയി റോഡ്രിഗ്സ്സ് നാസയിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിക്കുവാൻ ഇടയായി. അതിൽ കൃത്യമായി പരമാര്ശിച്ചിരിക്കുന്നത് മനുഷ്യ വാസ സാധ്യതയുള്ള രണ്ടു ഗൃഹങ്ങൾ ഒരു നക്ഷത്രത്തെ അതിന്റെ വലയത്തിൽ ചുറ്റിക്കൊണ്ടിരിക്കുന്നു എന്നാണ്. കൂടെ ചുറ്റുന്ന നാലു ഗൃഹങ്ങളെ ബി. സി. ഡി. ഇ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ഈ നാലു ഗൃഹങ്ങൾ "TOI-700" എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ നക്ഷത്രത്തെ ആണ് വലം വെക്കുന്നത്.
നമ്മുടെ സോളാർ സിസ്റ്റം (സൗരയൂധം) പോലെ പ്രവർത്തിക്കുന്ന ഈ സിസ്റ്റത്തിന് ഇട്ടിരിക്കുന്ന പേര് TOI-700 എന്നാണ്. അതിൽ TOI-700-e മനുഷ്യവാസത്തിന് സാധ്യത ഏറിയ ഗൃഹം ആണെന്ന് ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. ഈ ഗൃഹം ഭൂമിയിൽ നിന്നും നൂറു പ്രകാശ വർഷം അകലെയാണ്. ഒരു പ്രകാശ വര്ഷം എന്ന് പറയുന്നത് ഏകദേശം 6 ട്രില്യൻ മൈൽസ് ആണ്. പാറകൾ നിറഞ്ഞ ഇവിടെ വായുവും വെള്ളവും കാണുമെന്നു ശാസ്ത്രജ്ഞന്മാർ ഉറച്ചു വിശ്വസിക്കുന്നു. മനുഷ്യ വാസ യോഗ്യമായ ഗൃഹമെന്നു പറയുന്നത് ചുറ്റപെടുന്ന നക്ഷത്രത്തിൽ നിന്നും ചൂടും തണുപ്പും മിതമായ രീതിയിൽ ലഭിക്കപ്പെടുന്ന അകലത്തിൽ വലം വെക്കുന്നവയാണ്.
സൗരയൂഥത്തിനപ്പുറത്തായി 5000 ത്തോളം ഗൃഹങ്ങളെ ശാസ്ത്രജ്ഞന്മാർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യവാസയോഗ്യമായത് എന്ന് പറയപ്പെടുന്നതാണ് ഈ പുതിയ സൂര്യനെ ചുറ്റുന്ന ഗൃഹങ്ങളിൽ ഒന്നോ രണ്ടോ ആണ്. അതിൽ കൂടുതൽ സാധ്യത ഏറിയ TOI-700-e യെ സൗകര്യാർത്ഥം പുതിയ ഭൂമിയെന്ന് വിളിക്കട്ടെ. ഈ പുതിയ ഭൂമി നമ്മുടെ ഭൂമിയുടെ തൊണ്ണൂറ്റിയഞ്ചു ശതമാനം വലിപ്പം ഉള്ളതാണ്. ശാസ്ത്രഞ്ജരെ അതിശയിപ്പിച്ചത് മറ്റൊന്നുമല്ല, മറിച്ചു നാലു ഗൃഹങ്ങളിൽ TOI-700-c യുടെയും d യുടെയും ഇടയിൽ ശരിയായ അകലത്തിൽ ഇത് പുതിയ സൂര്യനെ വലം വെക്കുന്നു എന്നുള്ളതാണ്. ഭൂമി സൂര്യനെ 365 ദിവസം കൊണ്ട് ഒരു പ്രാവശ്യം വലം വെക്കുമ്പോൾ പുതിയ ഭൂമി (TOI-700-e), 28 ദിവസം കൊണ്ട് പുതിയ സൂര്യനെ വലം വെക്കുന്നു.
TOI-700-b എന്ന ഗൃഹം ഭൂമിയെ സംബന്ധിച്ച് 90 ശതമാനം വലുപ്പമുള്ളത് ആണ്. കൂടാതെ 10 ദിവസം കൊണ്ട് പുതിയ സൂര്യനെ (TOI-700) നെ ഒരു പ്രാവശ്യം വലം വെക്കുന്നു. അതിന്റെ അർഥം 10 ദിവസം അവിടെ പകലും, 10 ദിവസം രാത്രിയും ആയിരിക്കും.
TOI-700-c എന്ന ഗൃഹം ഭൂമിയെ സംബന്ധിച്ച് രണ്ടര ഇരട്ടി വലുപ്പമുള്ളതാന്. കൂടാതെ 16 ദിവസം കൊണ്ട് പുതിയ സൂര്യനെ വലം വെക്കുന്നു. അതിന്റെ അർഥം 16 ദിവസം അവിടെ പകലും, 16 ദിവസം രാത്രിയും ആയിരിക്കും.
ഈ ഗൃഹങ്ങളുടെ പ്രത്യേകത, ഒരു വലയം പൂർത്തിയാക്കുമ്പോൾ മാത്രമേ ഇവ സ്വയം കറങ്ങുന്നുള്ളു എന്നുള്ളതാണ്. അതായത് പുതിയ ഭൂമി എന്ന് മുകളിൽ പരമർശിച്ച TOI-700-e ൽ താമസിക്കുന്നവർക് 28 ദിവസവും തുടർച്ചയായി വെളിച്ചം ലഭിക്കുന്നു എന്നുള്ളതാണ്. അഥവാ അവിടുത്തെ പകലിനു നമ്മുടെ 28 ദിവസത്തെ ദീർഘം ഉണ്ട് എന്നും രാത്രിക്കു നമ്മുടെ 28 രാത്രികളുടെ നീളം ഉണ്ട് എന്നും അനുമാനിക്കാം.
ചന്ദ്രനെപ്പോലെ ഒരു രണ്ടാമത്തെ വെളിച്ചം ഉണ്ടോ എന്ന് കണ്ടു പിടിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. 28 ദിവസം എന്ന് പറയുമ്പോൾ, നമുക്ക് ഫെബ്രുവരിയിൽ 28 ദിവസമാണല്ലോ ഉള്ളത്. ഒരു മാസം പകലും ഒരുമാസം രാത്രിയും എന്ന് ഒന്ന് ആലോചിച്ചിട്ട് വല്യ തരക്കേടില്ല എന്ന് തോന്നുന്നുണ്ടാവും, ഇല്ലേ?
അടുത്തയിടെ ഒരു മലയാളി ശാസ്ത്രഞ്ജന്റെ വീഡിയോയിൽ ഏകദേശം 4 ബില്ലിയൻ വര്ഷം കൂടി സൂര്യന് ആയുസുണ്ടെന്നും ഒരിക്കൽ അത് വലുതായി വലുതായി ഭൂമിയുടെ ഭ്രമണ വലയത്തോളം എത്തി ഭൂമിയോടൊപ്പം മറ്റു ഗൃഹങ്ങളും അവസാനിക്കുമെന്നും പറയുന്നത് കേൾക്കുകയുണ്ടായി.
ഇനി നമുക്ക് വിശുദ്ധ വേദപുസ്തകം പറയുന്നന്താണ് എന്ന് നോക്കാം.
2 പീറ്റർ, 3:7 ൽ നാം ഇങ്ങനെ വായിക്കുന്നു "ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിക്കാനുള്ള ദിവസത്തേക്ക് കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു." ഇപ്പോൾ നാം വായിച്ചാ പ്രകാരം നാലു ബില്യൺ വര്ഷം എടുക്കും ഈ അവസാനത്തിനായി.
മുകളിൽ പ്രസ്താവിച്ച ശാസ്ത്രജ്ഞമാരുടെ കണ്ടുപിടിത്തങ്ങൾക്കു മുൻപുതന്നെ ഭൂമിയുടെ അസ്തിത്വത്തെപ്പറ്റി ബൈബിളിൽ എഴുതിയിരിക്കുന്നു എന്നുള്ളത് ഈ വിശുദ്ധ ഗ്രന്ഥത്തോടുള്ള വിശ്വസ്യത വെളിപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം ആണ്. ദൈവം പരിശുധന്മാവിൽ നൽകിയ വെളിപാടിൽ നിന്നുമാണ് അവയെല്ലാം തന്നെ എഴുതപ്പെട്ടത് എന്നുള്ളതാണ് സത്യം.
വെളിപാട് പുസ്തകം 21:1 ൽ "ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല." ദൈവം പുതുതായി ഒരു മനുഷ്യവാസം സൃഷ്ടിക്കും എന്ന് കൃത്യമായി വിശുദ്ധ വേദപുസ്തകത്തിൽ നിന്നും നമുക്ക് പഠിക്കുവാൻ സാധിക്കും. വിശുദ്ധ യോഹന്നാന് ദൈവം പത്മൊസ് ദീപിൽ വച്ച് വെളിപ്പെടുത്തിയ വെളിപാടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്.
വിശുദ്ധന്മാരോടൊപ്പം യേശുവിന്റെ അയിരാമാണ്ടു വാഴ്ചക്കു ശേഷം ആയിരിക്കും ഭൂമിയുടെ അവസാനം സംഭവിക്കുക. നമുക്ക് ശേഷം അനേക തലമുറകൾ വരുവാൻ കിടക്കുന്നു എന്ന് വിചാരിച്ചു ദൈവ വചനം ആരും അനുസരിക്കാതെ പോകരുത്. കാരണം മറ്റൊന്നുമല്ല, നാം അതിനുമുൻപ് അങ്ങോട്ട് ചെല്ലും എന്നുള്ളതുകൊണ്ടാണ് പറയുന്നത് എന്ന് ഓർക്കുക. നാം നേരത്തെ മനസ്സിലാക്കിയ മനുഷ്യ വാസം സാധ്യമാകുമെന്ന് പറയുന്ന ഗൃഹം ആയിരിക്കണമെന്നില്ല ദൈവം പുതിയ ഭൂമി ആയി ഒരുക്കുന്നത്. എന്നാൽ ഈ കണ്ടുപിടുത്തങ്ങൾ വീരൽ ചൂണ്ടുന്നത് വിശുദ്ധ വേദപുസ്തകം ഒരു വിശുദ്ധ വിശ്വസ്ത ഗ്രന്ഥമാണെന്നും നമ്മുടെ നിത്യ ജീവിതത്തിൽ ബൈബിൾ ഒരു അഭിവാജ്യ ഘടകം ആണെന്നുമാണ്.