Image

ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ  (കവിത: ജയൻ വർഗീസ്)

Published on 16 October, 2023
ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ  (കവിത: ജയൻ വർഗീസ്)

യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി 

ചുവന്ന ഭൂമി 

മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ

മനുഷ്യ മോഹങ്ങളുടെ 

ചുടലക്കളം 

 ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് 

പറന്നുയരുന്ന 

ഫീനിക്സ് പക്ഷി. 

വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന 

ആഗ്നേയാസ്ത്രങ്ങളുടെ 

സീൽക്കാരങ്ങൾ. 

സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ

 തകർന്നടിയുന്ന തലമുറകൾ ! 


ആറടി മണ്ണിനുള്ള അവകാശ  തർക്കത്തിൽ 

ആധി പിടിക്കുന്ന

മനുഷ്യ പുത്രാ,

അപരന്റെ നെഞ്ചിൻ കൂടിൽ 

കുറുകുന്ന കുഞ്ഞു കിളിയുടെ 

മൃദു മൊഴിയാവട്ടെ 

നിന്റെ സംഗീതം.

 നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച 

ആധുനികതയുടെ

അടയാള മമുദ്ര 666 ! 

ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. 

അവൻ തന്നെയോ അന്തിക്രിസ്തു? 

അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ 

അഴിഞ്ഞു വീഴുന്ന ദൈവീകത. 

നിനക്ക് നിന്നെ നഷ്ടമാവുന്നു ! 

മതത്തിന് വേണ്ടി 

മനുഷ്യനെ കൊല്ലുന്ന  

മര മണ്ടൻ നീ തന്നെയല്ലേ? 


അപരന്റെ നെഞ്ചിൻ കൂടിൽ 

കുറുകുന്ന കുഞ്ഞു കിളിയുടെ 

മൃദു മൊഴിയാവട്ടെ 

നിന്റെ സംഗീതം. 

മരണാനന്തരം മതങ്ങൾ ചൂണ്ടുന്ന 

മായാ സ്വർഗ്ഗം നമുക്ക് വേണ്ട. 

നനുത്ത വായുവിന്റെ മിനുത്ത കൈകൾ 

തഴുകുന്ന ഈ ഭൂമിയാകുന്നു

നമ്മുടെ സ്വർഗ്ഗ യാഥാർഥ്യം !! 

Join WhatsApp News
Sudhir Panikkaveetil 2023-10-16 16:53:32
ശ്രീ ജയന്റെ കവിതകളും അസമത്വവും അനീതിക്കുമെതിരെയുള്ള ആഗ്നേയാസ്ത്രങ്ങളാണ് ഒരു ഉറപ്പും ഇല്ലാത്ത സ്വർഗ്ഗത്തിനുവേണ്ടി, ഇത് വരെ കാണാത്ത ദൈവത്തിനുവേണ്ടി പരസ്പരം വെട്ടി ചാവരുത്. നന്മയാണ് ഈശ്വരൻ സ്നേഹമാണ് ഈശ്വരൻ. അല്ലാതെ പണ്ടാരോ എഴുതിവച്ച വരികൾക്കിടയിൽ ഒളിച്ചിരിക്കുന്ന അതിൽ പറഞ്ഞപോലെ നടന്നില്ലെങ്കിൽ മനുഷ്യരോട് പകരം ചോദിക്കുന്ന സംഹാരശക്തിയല്ല ദൈവം. ശ്രീ ജയൻ വളരെ ശക്തമായി എഴുതി. വായിക്കാൻ ആളില്ലാത്ത അവസ്ഥ മതഭ്രാന്തന്മരെ വളർത്തുന്നു.
നിരീശ്വരൻ 2023-10-18 20:54:53
യേശുവിന്റെ പഠനങ്ങൾ മനുഷ്യ വർഗത്തെ ഒന്നിപ്പിക്കുന്നതാണ് പക്ഷെ ക്രിസ്ത്യാനികൾക്ക് ആവില്ല. ശാസ്ത്രം എന്ന തന്റെ അമ്മാച്ചൻ മനുഷ്യജീവിതത്തെ ഉല്കൃഷ്ടമാകുന്നുള്ളതാണ് മനുഷ്യനെ കൊന്നൊടുക്കാനുള്ളതള്ള. ടീ എൻ ടി കണ്ടുപിടിച്ച ആൽഫ്രഡ്‌ നൊബേലിന്റെ കരച്ചിൽ താൻ കേൾക്കുന്നില്ലേ ."ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായികകൊണ്ടു ഇവരോട് ക്ഷമിക്കണേ" ക്രൂശിൽ കിടന്നു കരഞ്ഞ ആ നസറേത്തുക്കാരന്റെ കരച്ചിൽ താൻ കേൾക്കുന്നില്ലേ കരച്ചിൽ താൻ കേൾക്കുന്നില്ലേ? പക്ഷെ ശാസ്ത്രം വിവരകെട്ട മതഭ്രാന്തന്മാരുടെയും അധികാരമോഹികളായ രാഷ്ട്രീയക്കാരുടെയും കയ്യിൽ മനുഷ്യരെ കൊന്നൊടുക്കാനുള്ള ആയുധമായി പരിണമിച്ചിരിക്കുന്നു. തന്റെ സ്വർണ്ണം ചീത്തയായതിന് താട്ടാനേ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം? ശാസ്ത്രത്തിന്റെ നന്മ അനുഭവിച്ചു കൊണ്ട് അതിനെ ചീത്തവിളിക്കുന്ന തന്റെ തലക്ക് സാരമായ പ്രശ്‌നമുണ്ടു. അതല്ലെങ്കിൽ എന്തോ മോഹഭംഗം? അങ്ങ് ആകാശത്ത് ഒരു ബ്രഹ്മാവും ഇരുന്നു ചക്രം തിരിക്കുന്നില്ല.'സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന് വിശ്വസിക്കുന്നവരെ ഇവിടെ തന്നെ സ്വർഗ്ഗവും നരകവും' മതത്തിന്റെ കാര്യത്തിൽ തന്റെ ബുദ്ധി നേരെയായിട്ടുണ്ട് . ശാസ്ത്രത്തോടുള്ള സമീപനം ഇപ്പോഴും ശരിയായിട്ടില്ല. പക്ഷെ പ്രതീക്ഷ കൈവിട്ടിട്ടില്ല . സ്വതന്ത്രമായി ചിന്തിക്കു. നഷ്ടപ്പെടാൻ അജ്ഞതയുടെ ചങ്ങലകൾ മാത്രം. ഐ ലവ് യു മൈ ഫ്രണ്ട് . സസ്നേഹം നിരീശ്വരൻ .
Science is the poetry of reality. 2023-10-18 21:00:44
“Two things are infinite: the universe and human stupidity; and I'm not sure about the universe.” ― Albert Einstein Science and religion are not at odds. Science is simply too young to understand.” ― Dan Brown, Angels & Demons Nothing in life is to be feared, it is only to be understood. Now is the time to understand more, so that we may fear less.” ― Marie Curie
Ninan Mathullah 2023-10-18 21:42:56
Those who write against religion are writing for their religion, as atheism is also a religion. Besides, 'matham' means 'abhiprayam', and it is an opinion only. Religion can't be proven scientifically as it is a faith. That does not mean all religions are false. For many, their religion is their foundation in life. Everything in their life revolves around those religious principles, which has helped many. At the same time, religious extremists have done much harm. If your religion does not harm others but helps, hold on to it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക