Image

വഴി മധ്യത്തിൽ കിണറുകുഴിച്ച അശോകൻ (ഭാഗം -4: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 27 October, 2023
വഴി മധ്യത്തിൽ കിണറുകുഴിച്ച അശോകൻ (ഭാഗം -4: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

അവസാനം ഞാൻ കാത്തിരുന്നത് സംഭവിച്ചു.
അശോകചക്രവർത്തിയുടെ ഭരണപരിഷക്കാരങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് ഞാൻ എഴുതിയ ഉത്തരം വായിക്കുവാൻ സാർ എന്നോട് പറഞ്ഞു.ഞാൻ വായിച്ചുതുടങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പായി, അശോകൻ കിണറുകുഴിച്ചതു റോഡ് മധ്യത്തിലല്ല,റോഡരികിലാണ് എന്നാണ് ഞാൻ എഴുതിയിരിക്കുന്നത് .അല്പം സാഹിത്യമൊക്കെ ആകട്ടെ എന്ന ചിന്തയിൽ വഴി മധ്യത്തിൽ എന്ന് എഴുതിയിട്ടുണ്ടെന്ന് ഞാനും വിചാരിച്ചുപോയിരുന്നു. മദ്യവും മധ്യവും തമ്മിൽ തിരിച്ചറിയാനുള്ള ഭാഷാപരിജ്ഞാനം,ഇല്ലാത്ത ഒരു എട്ടാംക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു ഞാൻ.
റോഡിന് വീതികൂട്ടുമ്പോൾ ചിലപ്പോൾ കിണർ റോഡിൻ്റെ മധ്യത്തിലായിക്കാണും എന്ന് സമാധാനിക്കുമ്പോഴും അശോകൻ എത്ര കിണർ റോഡരുകിൽ കുഴിച്ചിട്ടുണ്ടാകും കുഴിച്ച എല്ലാ കിണറിലും വെള്ളം ഉണ്ടായിരുന്നോ,ആൾമറയില്ലാതെ ഇങ്ങനെ റോഡരുകിൽ കിണർ കുഴിക്കുന്നതു അപകടകരമല്ലേ,എന്നെല്ലാം വായനക്കാരേപ്പോലെ എനിക്കും സംശയം തോന്നിയിരുന്നു. ചോദ്യങ്ങൾ ചോദിക്കരുത്.കാരണമുണ്ട്, B.C 304 - 232 കാലഘട്ടത്തിലാണ് അശോകൻ ജീവിച്ചിരുന്നത്.
അശോക ചക്രവർത്തിയുടെ മഹത്വത്തെ തള്ളിപ്പറയുകയോ പരിഹസിക്കുകയോ അല്ല എൻ്റെ ലക്‌ഷ്യം.നമ്മൾ പിന്തുടരുന്ന ചരിത്രത്തിനും കൊട്ടിഘോഷിക്കുന്ന സംസ്‌കാരത്തിനും അടിസ്ഥാനപരമായ തെളിവുകൾ കുറവാണ് എന്ന് മാത്രമാണ് പറയാൻ ഉദ്ദേശിക്കുന്നത്.ഒരു രാജ്യത്തിൻറെ അല്ലെങ്കിൽ ഭൂപ്രദേശത്തിൻറെ ചരിത്രം തയ്യാറാക്കുന്നത് നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കി പഠനങ്ങൾ നടത്തിയാണ് എന്നത് വിസ്മരിക്കുന്നില്ല.
തെറ്റായ ചരിത്രവും സംസ്കാരവും അന്ധവിശ്വാസങ്ങളും പുതിയ തലമുറയിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് അത് സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തുക എന്നത്.
കലിംഗ യുദ്ധത്തിൽ വിജയിച്ച അശോകൻ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളും ചിതറിക്കിടക്കുന്ന ശവശരീരങ്ങളും കണ്ട് ദുഖിതനായി ബുദ്ധമതം സ്വീകരിച്ചു എന്ന് എല്ലാവരും പ്രൈമറി ക്ലാസ്സിലെ പഠിക്കുന്നതാണ്.അശോകചക്രവർത്തി B .C 304 - 232 കാലഘട്ടത്തിൽ മൗര്യ സാമ്രാജ്യത്തിൽ ജീവിച്ചിരുന്നു ബി.സി 269 മുതൽ ബി.സി 232 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ഏകദേശം മുഴുവൻ ഭാഗവും ഇദ്ദേഹത്തിൻ്റെ അധീനതയിലായിരുന്നു.ഇറാനും അഫ്ഘാനിസ്താനും അശോക സാമ്രാജ്യത്തിൻ്റെ അതിർത്തി പ്രദേശങ്ങൾ ആയിരുന്നു. അശോകൻ വിദേശികളായ കേരളീയരെക്കുറിച്ചും സിംഹളരെ കുറിച്ചും തൻ്റെ ലിഖിതങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. കേരളത്തിൽ അദ്ദേഹത്തിന് എത്തിച്ചേരുവാൻ കഴിഞ്ഞില്ല.ക്രിസ്തുവിനും 300 വർഷം മുൻപ് കേരളം എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് വ്യക്തമല്ല.
അശോകനെക്കുറിച്ചു നമുക്ക് അറിയുന്ന വിവരങ്ങൾ അദ്ദേഹം തന്നെ തയ്യാറാക്കിയ ശിലാ ലിഖിതങ്ങൾ ചുമർ ചിത്രങ്ങൾ പെയിൻറിങ്ങുകൾ മുതലായവയിൽനിന്നാണ്.അതായത് അദ്ദേഹത്തെക്കുറിച്ചു് അദ്ദേഹം തന്നെ തയാറാക്കിയ വിവരങ്ങളാണ് മുഴുവനും..കൂടാതെ ബുദ്ധ വിഹാരങ്ങളിൽ നിന്നും കിട്ടിയ ഗ്രന്ഥങ്ങളിൽ അശോക സാമ്രാജ്യത്തെക്കുറിച്ചു് വിശദമായി വിവരിക്കുന്നുണ്ട്.എന്നാൽ രസകരമായ വസ്തുത ഈ ഗ്രന്ഥങ്ങളും ശിലാലിഖിതങ്ങളും തമ്മിൽ ചേർച്ചയില്ല എന്നതാണ്. അശോക ചക്രവർത്തി ജീവിച്ചിരുന്ന കാലഘട്ടം പോലും രണ്ടു രേഖകളിലും വ്യത്യസ്തമാണ്.
ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുക ചരിത്രരേഖകളിൽ കൃത്രിമം കാണിക്കുക,എന്തിനധികം ഇല്ലാത്ത രേഖൾ സൃഷ്ഠിക്കുക ഇവയൊന്നും പുതുമയുള്ള കാര്യങ്ങളല്ല.(Historical negationism, falsification or distortion of the historical record)തെറ്റായ രേഖകൾ ഉണ്ടാക്കി ചരിത്രകാരന്മാർ ഇഷ്ടത്തിന് എഴുതിക്കൂട്ടിയ ചരിത്രങ്ങൾ നിരവധിയാണ്.
ചരിത്രത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായി വളച്ചൊടിക്കുവാൻ വർത്തമാനകാല സംഭവങ്ങൾക്കു ചരിത്രപരമായാ പിന്തുണയുണ്ട് എന്ന് വിശദീകരിച്ചാൽ മതി. ആത്യന്തികമായി, ഇത് ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കലാണ്
രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അശോകവാദനവും ശ്രീലങ്കൻ ഗ്രന്ഥമായ മഹാവംശവും അശോകനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
ബുദ്ധമത ഗ്രന്ഥങ്ങൾ, ബുദ്ധമതപ്രചാരണത്തെ ലക്ഷ്യമാക്കി എഴുതപ്പെട്ടതായതുകൊണ്ട് പലപ്പോഴും അവിശ്വസനീയമായി അനുഭവപ്പെടും.അശോകൻ അനേകം ആശുപത്രികൾ സ്ഥാപിച്ചതായും മറ്റും എഴുതിച്ചേർത്തിരിക്കുന്നത് കോമഡി ആയി തോന്നാതിരിക്കില്ല.ആസ്പത്രി എന്ന ഒരു concept പോലും ഇല്ലാതിരുന്ന കാലമാണ്.
എൻ്റെ സ്വദേശമായ കണ്ണൂരിൽ പ്രശസ്തമായ രീതിൽ പ്രവർത്തിക്കുന്ന ഒരു അശോക ഹോസ്പിറ്റൽ ഉണ്ട്.അതിന് അശോക സാമ്രജ്യവുമായി എതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല..
പൊലിപ്പിച്ചു പറയുന്നുണ്ട്, എങ്കിലും മഹത്തായ ഒരു സംസ്ക്കാരം അശോക ചക്രവർത്തിയുടെ കാലത്തു് നിലനിന്നിരുന്നു എന്നത് നമുക്ക് അഭിമാനകരം തന്നെ.
ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ,ചരിത്രത്തെ വളച്ചൊടിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ മാത്രമേയുള്ളു എന്ന തെറ്റിദ്ധാരണവേണ്ട.നമ്മൾ ഇന്ത്യക്കാർ ഇതിൽ വെറും ശിശുക്കൾ ആണ്
അധികം കാലം ആയിട്ടില്ല കാലിഫോർണിയ വംശഹത്യ നടന്നിട്ട്.
ചരിത്രകാരന്മാർ എങ്ങനെയാണ് ഈ സംഭവത്തെരേഖപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം.
നോക്കണോ?
ഞാൻ വഴിതെറ്റി.നമ്മളുടെ പ്രധാന വിഷയം അശോകൻ്റെ കിണറുകുഴിപ്പിക്കൽ ആണല്ലോ.
.
(The story behind the history.)

Read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക