കുഞ്ഞൂട്ടൻ കാല് പ്ലാസ്റ്റർ അഴിക്കുകയും പ്രത്യേകതരം ഷൂസ് ഇട്ട് പിടിച്ച് പിടിച്ച് നടക്കുകയും ചെയ്യാവുന്ന ഒരു അവസ്ഥ ആയിട്ടുണ്ട്.
" മകനെ തീയതി നീ ഇനി നീ വീട്ടിൽ എല്ല് ഒടിക്കരുത് " എന്ന്
"അളിയൻ അലുവ കൊണ്ടുവരരുത് " എന്ന് ട്യൂണിൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അവൻറെ കാരണത്താൽ എനിക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നതിനാൽ തന്നെ അശ്രദ്ധ മൂലം പറ്റിയ വലിയ പരിക്കിൽ അവന് വലിയ പശ്ചാത്താപമായിരുന്നു.
രാത്രിയിൽ ഒരുപാട് വൈകി കിടക്കുന്ന എനിക്ക് ഒരോ ദിവസവും രാവിലെ എഴുന്നേറ്റ് അവനെ കാറിൽ സ്കൂൾ വരെ എത്തിക്കുക ഉത്തരവാദിത്വം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. ഓരോ തിരക്കുപിടിച്ച യാത്രകളിലും കാല് പട്ടീസ് കൊണ്ട് കെട്ടുവാൻ . ഷൂ വേദനയില്ലാതെ കയറ്റു വാൻ പ്രത്യേകം ആയി തന്നെ പരിശ്രമിക്കേണ്ടി വന്നു.
ഇതോടെ ഈ വർഷത്തെ എൻറെ എല്ലാ ഒടിയൻ ബൈസ്റ്റാൻഡർ സ ജീവിതം തീർന്നു എന്നാണ് ഞാൻ കരുതിയത്.കരുതുന്നതല്ലല്ലോ നമ്മുടെ ജീവിതത്തിൽ നടക്കുന്നത്.തിരുവനന്തപുരം യാത്രയും മറ്റും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അച്ഛൻറെ ഇടത് കാലിന് അല്പം നീരുണ്ട്.
കൂടാതെ ചങ്ങാതി തൻറെ പൂച്ച ജീവിതം ആരംഭിച്ചിട്ട് ഉണ്ട് .ഇലക്ട്രോലൈറ്റ് വേരിയേഷനുള്ള എല്ലാ മനുഷ്യന്മാരും സോഡിയം കുറയുമ്പോൾ കണ്ണുകൾ അടച്ച് പൂച്ചയെ പോലെയാവും. വർത്തമാനം കുറയും.മൂന്നുദിവസമായി നടക്കുന്നുമില്ല എന്ന് സൂര്യ പറഞ്ഞു.
ഒറ്റക്കാലിലെ നീര് കണ്ടപ്പോൾ ഡോക്ടർക്ക് സംശയം.ഉടൻതന്നെ എക്സറേ എടുത്തു.
ആഹാ ഈ വീട്ടിൽ അച്ഛനാണ് ഇത്തവണ ഹലുവ കൊണ്ടുവന്നത്
ഇടുപ്പല്ല് ഒടിഞ്ഞിരിക്കുന്നു. ഒരു നിമിഷം കരച്ചിലോ വിഷമമോ, ദേഷ്യമോ പരാതിയോ ഞാൻ സ്തബ്ധമായി നിന്നുപോയി.
അച്ഛന് ഹാർട്ടറ്റാക്ക് ഉണ്ടായത് മുതൽ ഓരോ മേജർ ഹോസ്‌പിറ്റലൈസേഷന്റെയും മുന്നേ എൻറെ മനസ്സ് ഒരു വെളുത്ത കടലാസ് പോലെ നിശൂന്യമാകാറുണ്ട്.
എവിടേക്ക് മാറ്റും ?
എന്ത് ചെയ്യും ?
ഈ അസുഖത്തിൽ നിന്ന് അച്ഛൻ രക്ഷപ്പെടാൻ എത്ര ദിവസം എടുക്കും ?
എത്ര പണം ഇതിന് ആവശ്യമായിരിക്കും?
ഓരോ മൂന്നുമാസങ്ങളിലും ഉള്ള ഇൻഷുറൻസ് ക്ലെയിമുകൾ റിജക്റ്റ് ചെയ്യപ്പെട്ട ഞാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കുന്ന സമയവുമാണ്. 50000 പ്രതിവർഷ പ്രീമിയം കൊടുത്ത് കൊട്ടിഘോഷിച്ച കെയർ ഇൻഷുറൻസ് പദ്ധതിയിൽ അച്ഛനെ ചേർത്ത് അച്ഛൻറെ ചികിത്സാ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. അതൊരു കള്ള ഇൻഷുറൻസ് കമ്പനി ആണെന്നും ഒരു കാരണവുമില്ലാതെ ക്ലെയിം റിജക്ട് ചെയ്യുകയാണ് എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും അച്ഛന് 75 വയസ്സ് കഴിഞ്ഞിരുന്നു. 75 വയസ്സ് കഴിഞ്ഞതിനാൽ പുതിയ ഒരു ഇൻഷുറൻസ് പദ്ധതിയിലേക്ക് അച്ഛനെ കവറേജ് കിട്ടുക വിഷമമാണ്.
പിന്നെയുള്ളത് മെഡിസെപ്പ് ആണ് . എമർജൻസിയായി ഞങ്ങൾ കാണിക്കുന്ന സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ആകട്ടെ മെഡിസെപ്പ്മായി ടയ്യപ്പില്ല.
മെഡിക്കൽ കോളേജ് എന്ന ഒരു ഓപ്ഷൻ അച്ഛൻറെ കാര്യത്തിൽ ഇന്നുവരെ ഞാൻ സ്വീകരിച്ചിട്ടില്ല.
എന്നാൽ പിന്നെ മിംസിസ്സിലാകാ ചികിത്സ ഒന്ന് കരുതി. കാറെടുത്ത് ഇറങ്ങാൻ നേരം ഒരു വീഡിയോ കണ്ടു. വയനാട്ടിൽ നിപ അംശമുള്ള വവ്വാലുകൾ ഇഷ്ടം പോലെ ഉണ്ടെന്നും സൂക്ഷിക്കണം എന്നും .
അപ്പോൾ പിന്നെ ഒരുപാട് ആളുകൾ വരുന്ന നിപ പനിക്കാരെല്ലാം കഴിഞ്ഞ തവണ കാര്യമായി ആശ്രയിച്ച് മിംസ് ഹോസ്പിറ്റലിലേക്ക് പോകുവാൻ ഭയം തോന്നി
ആസ്റ്റെൺ എന്ന ഓർത്തോ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണ്.
എന്നാൽ എൻറെ പോസ്റ്റിന് നിദാനം ഇതൊന്നുമല്ല.പെട്ടെന്ന് അച്ഛന് വയ്യാതായപ്പോൾ തൊട്ടടുത്തുള്ള ഒരു ഡോക്ടറുടെ ക്ലിനിക്കിലാണ് കൊണ്ടുപോയത്. ക്ലിനിക്ക് എന്നാൽ ഒരു കൊച്ചു ക്ലിനിക്ക് .എംബിബിഎസ് ഡോക്ടർമാരായ ഒരു ഭർത്താവും ഭാര്യയും ചേർന്ന് നടത്തുന്നത്.
ഇടുപ്പല്ല് പൊട്ടിയതിന്റെ വിശദാംശങ്ങൾ കാണിച്ചുതന്നപ്പോൾ ഞാൻ സത്യത്തിൽ വിറച്ചു പോയി.എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഭയന്നു നിന്നുപോയി
അനുജനും അനുജത്തിയും സ്ഥലത്തില്ല. കയ്യിൽ പണം കുറവ്. എൻറെ കൂടെ കാലൊടിഞ്ഞ് വേച്ച് മാത്രം അടി വെച്ച് നടക്കുന്ന മകൻ. കയ്യിൽ വാസ്ക്കുലർ സർജറി ചെയ്ത തുന്നു പോലും അഴിക്കാത്ത അവനെ നോക്കുന്ന അക്കു . അച്ഛനെ സഹായിക്കാനുള്ള സൂര്യ.
കനിവ് 108 ആമ്പുലൻസ് വിളിച്ചു ആഹാ കനിവോടെയുള്ള സംഭാഷണം .
രോഗിക്ക് ആംബുലൻസ് വേണമെങ്കിൽ ഡോക്ടർ സംസാരിക്കണം എന്നത്ര അവരുടെ നിയമം.
എന്നാൽ ശരി ഡോക്ടറോട് സംസാരിപ്പിക്കാം എന്ന് കരുതി വീണ്ടും ഒരു മണിക്കൂർ കാത്തുനിന്ന് ഡോക്ടറുടെ മുറിയിൽ കയറി ആംബുലൻസ് വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
മറുപടി കിടിലൻ ആയിരുന്നു പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോകാൻ രോഗികൾക്ക് ആംബുലൻസ് നൽകുകയില്ല.
മെഡിസെപ്പിന്റെ പരിധിയിലുള്ള രോഗിയാണ്. 77 വയസ്സുണ്ടെന്നും ഹൃദയ തകരാറും വൃക്കരോഗവും ഇലക്ട്രോലൈറ്റ് വേരിയേഷനും പാർക്കിൻ സോണിസവും കേൾവിക്കുറവും കൂടാതെ ഇടുപ്പിന്റെ അസ്ഥി പൊട്ടിയിട്ടുണ്ടെന്നും സ്ത്രീകൾ മാത്രമായതുകൊണ്ട് പ്രൈവറ്റ് ആംബുലൻസ് ടൗണിൽ നിന്ന് വരുത്തുവാൻ ഉള്ള സമയമില്ലെന്ന് ഞാൻ കെഞ്ചി പറഞ്ഞു.
തത്ത പറയുന്നതുപോലെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞുകൊണ്ടിരുന്നു.
ചില നടത്താനോ വീൽചെയറിൽ ഇരിക്കാനോ സൗകര്യമുണ്ടായിരുന്നു എങ്കിൽ മെഡിക്കൽ കോളേജിലേക്ക് ഏത് ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് വേണമെങ്കിൽ കൊണ്ടുപോകാം .
നിപ്പയും അനവധി പനികളും ധാരാളമായി ഉള്ള ഒരാളെ മാത്രം അകത്തു കയറ്റുന്ന രോഗിയുടെ ട്രാൻസ്പോർട്ടേഷൻ കൂടെയുള്ള ആൾ മാത്രം മതി എന്ന് വിശ്വസിക്കുന്ന മെഡിക്കൽ കോളേജിൽ അച്ഛനെ കൊണ്ടുപോയി ഞാൻ എന്ത് ചെയ്യും ?
ശരി ഏത് കാരണത്താലാണ് നിങ്ങൾ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോകില്ല എന്ന് പറഞ്ഞത് ?സർക്കാർ ഇത് സംബന്ധിച്ച ഒരു ഉത്തരവ് നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിൻറെ വിവരങ്ങൾ തരു .
ഞങ്ങൾക്ക് പ്രോട്ടോകോൾ ഉണ്ട് .അതുകൊണ്ടാണ്
ശരി ജി ഓ തരൂ . പ്രോട്ടോകോൾ നിർദ്ദേശമോ വെറും കടലാസിൽ അടിച്ചു തരില്ലല്ലോ ഒരു നമ്പർ ഉണ്ടാവില്ലേ ആ നമ്പർ പറഞ്ഞു തരൂ.
അങ്ങനത്തെ നമ്പർ ഒന്നുമില്ല നിങ്ങൾക്ക് വേണമെങ്കിൽ ഹയർ അതോറിറ്റിയോട് പരാതിപ്പെടാം.
റോഡ് സൈഡിൽ ആക്സിഡൻറ് ആയ ഒരു രോഗിയെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ കയറി പ്രാഥമികകൃത്യങ്ങൾ ചെയ്തു ആ ക്ലിനിക് പ്രൈവറ്റ് ആണ് എന്നും ആരോഗ്യ അടിയന്തര ഓപ്പറേഷൻ ആവശ്യത്തിനായി മറ്റൊരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോകേണ്ടിവന്നു എന്നുള്ളതിന്റെയും അർത്ഥം ആരോഗ്യ കോടീശ്വരനാണ് എന്നാണോ ?
നിങ്ങളുടെ സർവീസിന് പണം വേണമെങ്കിൽ അതും നൽകാം
ഞങ്ങൾ ഹയര്‍ അതോറിറ്റിയോട് സംസാരിക്കണം
എന്തെങ്കിലും ചെയ്യും ഞാൻ ഫോൺ വെച്ചു.ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് കിട്ടുകയും അച്ഛനെ കൊണ്ടുപോവുകയും ചെയ്തു.
എൻറെ സംശയങ്ങൾ ഇതാണ് ആംബുലൻസ് സർവീസ് എന്നാൽ എമർജൻസി ആംബുലൻസ് സർവീസ് എന്നല്ലേ അർത്ഥം.
രോഗിയുടെ എമർജൻസി തീരുമാനിക്കുന്നത് രോഗിയെ പ്രവേശിപ്പിക്കാനുള്ള ഹോസ്പിറ്റൽ ഏത് എന്ന് അനുസരിച്ചാണോ?
700 രൂപയാണ് ആംബുലൻസിന് ചിലവായ തുക.അത് കൊള്ളട്ടെ പാവപ്പെട്ട മനുഷ്യർ എങ്ങനെയാണ്? കൊടുങ്ങല്ല ഈ പണം കണ്ടെത്തുക?
വഴിവക്കിൽ വീണു കിടക്കുന്ന ഒരു അപരിചിതനെ കൊണ്ടുപോകുവാൻ തൊട്ടടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ അതിന്റെ അടിയന്തരാവസ്ഥ കൊണ്ട് തിരഞ്ഞെടുത്താൽ 30 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് പോവുക എന്ന് വാശിപിടിക്കുന്നതാണോ ആംബുലൻസ് ധർമ്മം ?
പരാതിക്കായി നൽകിയ നമ്പരിൽ വിളിച്ചു ഒരു മനുഷ്യക്കുഞ്ഞുപോലും എടുത്തില്ല.
ഇതൊക്കെ പരാതി പറയുമ്പോൾ എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് സദാ പരാതി പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് കരുതും.വന്ദേ ഭാരതത്തിലെ ചീഞ്ഞ സാമ്പാർ ചീഞ്ഞതാണ് എന്ന് പറയുന്നത് പെൺകുട്ടികളെ ഉപദ്രവിച്ചവൻ പീഡകൻ ആണെന്ന് പറയുന്നത് ആംബുലൻസ് സേവനം രോഗിക്ക് നൽകിയില്ല എന്ന് പറയുന്നത് എല്ലാം കുറ്റകൃത്യമായിട്ട് വായിക്കപ്പെടും.ആ കുറ്റകൃത്യം ചെയ്തവരുടെ കുറ്റകൃത്യമായ പരാതിപ്പെട്ട എൻറെ കുറ്റകൃത്യമായിട്ട് എൻറെ കുഴപ്പമായിട്ട്.
പരാതിപ്പെട്ടി പോലെയായി മാറിയിട്ടുണ്ട് എന്ന് തോന്നുകയാണ്.
കയ്യിൽ പണമില്ലാത്തവന് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാനായി പണം ഇരുന്നു വാങ്ങിയാലും ശരി സൗജന്യമായി കിട്ടുന്ന സേവനങ്ങൾ എല്ലാം നിർത്തും. എമർജൻസി ആയി ലഭിക്കേണ്ട സേവനങ്ങൾ എല്ലാം നിർത്തും.
റോട്ടിൽ വീണു കിടന്നാൽ രോഗികൾക്കൊക്കെ മരിക്കുകയേ വഴിയുള്ളൂ ആംബുലൻസ് വരുമെന്ന് കാത്തിരിക്കരുത്.ബ്രെയിനിലെ രക്തക്കുഴൽ പൊട്ടിയാലും ഹൃദയാഘാതം വന്നാലും 30- 35 കിലോമീറ്റർ അകലെയുള്ള സർക്കാർ ഹോസ്പിറ്റലിലേക്ക് കൊണ്ട്
ഓടിക്കോണം.
രോഗികളെ സഹായിക്കാൻ ആണോ അംബുലൻസ് അതോ ഉപദ്രവിക്കാനോ ?