Image

റോസി തമ്പിയുടെ 'റബ്ബോനി' - ഇംഗ്ലീഷ് പരിഭാഷ , ലത പ്രേം സാഖ്യ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 29 October, 2023
റോസി തമ്പിയുടെ  'റബ്ബോനി' - ഇംഗ്ലീഷ് പരിഭാഷ ,  ലത പ്രേം സാഖ്യ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ഡോ . റോസി തമ്പിയുടെ റബ്ബോനി കുറേനല്ല വായനക്കാരുടെ ശ്രദ്ധ ആകർഷിച്ച പുസ്തകമാണ്. ഇപ്പോൾ  Rabboni ഇംഗ്ലീഷിലും ലഭ്യമാണ്. ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയിരിക്കുന്നത് Retired English professor and HOD Lathaprem Sakhya ആണ്.

റബ്ബോനിയുടെ ആദ്യ വായനക്കാരിൽ ഒരാൾ ഞാനാണ് എന്ന സന്തോഷം എനിക്കുണ്ട്..ഒറ്റയിരുപ്പിൽ രണ്ടു തവണ വായിച്ചു എന്ന പ്രത്യേകതയുമുണ്ടിതിന്. ഞാൻ അതിനൊരു ആസ്വാദകക്കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതു പിന്നീട് അസ്സിസി മാസികയിലെ 'വായന 'എന്ന കോളത്തിൽ പബ്ലിഷ് ചെയ്തു വരികയും ചെയ്തു. 

കവിത നിറഞ്ഞു തുളുമ്പി നിൽക്കുന്ന റബ്ബോനിയിൽ പുതിയനിയമയത്തിൽ തമസ്കരിക്കപ്പെട്ടുപോയ രണ്ടു കഥാപാത്രങ്ങളെ പ്രകാശ പൂരിതരായി കുറ്റവിമുക്തരായ മനുഷ്യരെന്ന പരിഗണനയിൽ വായനക്കാർക്ക് മുമ്പിൽ റോസി തമ്പി അവതരിപ്പിക്കുന്നു.  അത് യൂദാസ് സ്ക റിയോത്തയും മഗ്‌ദലന മറിയവുമാണ്. 

നല്ലൊരളവ് വരെ യേശുവിന്റെ ശിഷ്യന്മാർ ഉയർത്തിയ ആൺ അധികാരത്തിനെതിരെയുള്ള ശക്തമായ ചുവടു വെപ്പാണ് റബ്ബോനി. 

യേശുവിന്റെ കാലത്തെ യഹൂദ പുരോഹിതർ ഉയർത്തിയ കപട മത രാഷ്ട്രീയത്തിനെതിരെയുള്ള ഒരു ആക്രമണം കൂടിയാകുന്നുണ്ട് റബ്ബോനി.

പല ഉന്നത സ്ത്രീ വായനകളും, ആസ്വാദനങ്ങളും, പിന്നീട് ഇതിനു ണ്ടായി. ഈയിടെ തനൂജ ഭട്ടതിരി റബ്ബോനിയെ അടിമുടി ഒരു പൊളിറ്റിക്കൽ നോവലായി അവതരിപ്പിച്ചിരിക്കുന്നതും ശ്രദ്ധിക്കുകയുണ്ടായി..
എന്തു തന്നെയായിരുന്നാലും റോസി തമ്പിയുടെ മനോഹരമായ കവിതാ ശൈലിയിൽ പിറന്ന ഈ നോവലിനെ ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്യുകയെന്നത് ഒരു ചലഞ്ച് തന്നെയാണ്. ഈ വെല്ലുവിളിയെയാണ് ലതാ പ്രേം സാഖ്യ എന്ന റിട്ടയേർഡ് ഇംഗ്ലീഷ് പ്രൊഫസർ  ധൈര്യപൂർവ്വം ഏറ്റെടുത്ത് മൊഴിമാറ്റം  ചെയ്തിരിക്കുന്നത്. 

ലതാജി ഒരു സർവ്വകലാവല്ലഭയാണ്, ഒരു bilingual ട്രാൻസ്ലേറ്റർ, റൈറ്റർ, poet എന്നതിലുപരി അവരൊരു തികഞ്ഞ ചിത്രകാരിയാണ്. കലാകാരിയാണ്. അതുകൊണ്ടുതന്നെ പല വർണ്ണങ്ങളിൽ ചിറകുവിടർത്തി നിൽക്കുന്ന റബ്ബോനിയെ  അതിമനോഹരമായി ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്യാൻ Latha prem ന് സാധിച്ചിട്ടുണ്ട് എന്നു പറയുവാൻ എനിക്കു അതിയായ സന്തോഷമുണ്ട് .. 

ലതാജിയുടെ                 Translator's Note അഡ്രസ് ചെയ്യുന്നത് ' 'My Tryst With Mariam Magdalene'എന്നാണ്. ഈ 'ട്രാൻസിലേറ്റർസ് നോട്സ്' പ്രത്യേക ശ്രദ്ധയർഹിക്കുന്നു എന്നു പറയാതെ വയ്യ. ചെറുപ്പകാലം മുതൽ ലതാജിക്ക് മറിയം മഗ്ദലിനോട് ഉണ്ടായിരുന്ന സ്നേഹവും,പരിഗണനയും, കരുതലും ഈ ട്രാൻസിലേഷനെ ഒരു പാഷൻ പോലെ കൂടുതൽ ആസ്വദിച്ചു ചെയ്യുവാൻ ലതാ പ്രേമിന് സഹായകമായി.. 

അടുത്ത വീട്ടിലുള്ള ഒരു പെൺകുട്ടി,അല്ലെങ്കിൽ ഒരു ക്ലോസ് ഫ്രണ്ട് എന്നപോലെയാണ് വിവർത്തകയ്ക്ക് മറിയം മഗ്‌ഡലിനെ പരിഗണിക്കാൻ ആയത്. 
"I not only enjoyed translating Rabboni but also every moment, I tarried over it ". ഈ ഒറ്റ വരി മതി അവർ എത്രമാത്രം ആഴത്തിൽ ഇറങ്ങി, ആസ്വദിച്ചാണ് ഈ വിവർത്തനം നിർവഹിച്ചിരിക്കുന്നത് എന്ന് വായനക്കാരന് ബോധ്യപ്പെടാൻ. 

വിവർത്തകയുടെ റഫറൻസ് ലിസ്റ്റും, സഹായികളെയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമാത്രം മതി എത്രമാത്രം അർപ്പണബോധത്തോടെയാണ് ലതാജി ഈ വിവർത്തനം പരിപൂർണ്ണമാക്കിയിരിക്കുന്നത് എന്നറിയാൻ.. 

പദാനുപദ വിവർത്തനത്തിലെ സ്വാതന്ത്ര്യമി ല്ലായ്മയുടെ പരിമിതികളെ മറികടക്കാൻ തനിക്ക് സാധിച്ചതിനെ  Lathaprem ഇങ്ങനെ കുറിക്കുന്നു.
"I thank Dr. Rosy Thampy, the author for entrusting her precious baby to me and encouraging me to go beyond her text from mere translation to the level of transcreation which i used only sparsely. I was enamoured by the flowing simplicity and poetic quality of Rabboni that i did not want to deviate from the original".

എന്റെ റിവ്യൂ വിൽ റോസി തമ്പിയുടെ ചില വരികളെ ഞാൻ വിശേഷിപ്പിച്ചത്   നോവലിലെ ചില തന്ത്രപരമായ നീക്കങ്ങൾ എന്നാണ്. 
ആ നീക്കങ്ങളാണ് ഈ നോവലിന്റെ ആത്മാവ്. അതിനെ Latha prem അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കു-
"Rosy Thampy has skilfully woven the strands through the reminiscences of two vilified and shunned individuals ". എത്ര മനോഹരം എന്ന് ശ്രദ്ധിക്കൂ. 

Rabboni പോലൊരു poetic prose നെ അതിന്റെ മുഴുനീളം ചാരുതയോടെ മറ്റൊരു ഭാഷയിൽ നിലനിർത്തിയിരിക്കുകയാണ് Latha prem Sakhya.. ഇത് അത്ര എളുപ്പമല്ല.. Rosy Thampy യും Latha prem - ഉം ഒരേ സമയം മത്സരിച്ചു ഭാഷ കൈകാര്യം ചെയ്യുന്നതുപോലെയുണ്ട്.. ഇതും അത്ര എളുപ്പമല്ല. രണ്ടുപേർക്കും എന്റെ ബിഗ് സല്യൂട്ട്.
ഈ ട്രാൻസിലേഷന് ലതാജിയ്ക്ക് ...

'റബ്ബോനി 'ചൂണ്ടിക്കാണിച്ച എനിക്കു തന്ന പരിഗണയ്ക്കും സ്നേഹത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു.

RABBONI ഇപ്പോൾ Amazone ൽ ലഭ്യമാണ്.. റോസി തമ്പിക്കും, ലതാപ്രേമിനും, ഇതിന്റെ ട്രാൻസിലേഷനിൽ പങ്കുചേർന്നിട്ടുള്ള എല്ലാവർക്കും ഭാവുകങ്ങൾ അർപ്പിച്ചുകൊണ്ട്

Dr. Kunjamma George

 

To buy Rabboni , Please visit :

https://www.amazon.in/dp/8196379242?ref=myi_title_dp

PROF. LATHA PREM SAKHYA

Latha Prem Sakhya, painter, poet and self-styled green woman, working with brush, pen and spade, was born to Tamil parents and settled in Kerala. Apart from Painting, writing poetry, short stories, dribbles and flash fiction, she is also interested in translating short works into English from  Malayalam. Widely anthologized, she is a regular contributor to several magazines.
Her poetry books are Memory Rain, 2008, Nature At My Doorstep, 2011  and Vernal Strokes, 2015.
She has  also done two translations from Malayalam to English  
Kunjathol 2022, (A translation of Shanthini Tom's Kunjathol) and  Rabboni 2023 ( a Translation of RosyThampy s Malayalam novel Rabboni).
A self-taught painter she has more than 100 frames to her credit done in oil, Acrylic and watercolour.


She retired in 2015 as head of the Dept of English from Marthoma College for Women, Perumbavoor after a long service of 30 years. 

റോസി തമ്പിയുടെ  'റബ്ബോനി' - ഇംഗ്ലീഷ് പരിഭാഷ ,  ലത പ്രേം സാഖ്യ : ഡോ. കുഞ്ഞമ്മ ജോർജ്ജ്
റോസി തമ്പിയുടെ  'റബ്ബോനി' - ഇംഗ്ലീഷ് പരിഭാഷ ,  ലത പ്രേം സാഖ്യ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Join WhatsApp News
Dr. Sheena Kaimal N 2023-11-05 07:14:45
Wow... My dear Latha Miss 🙏🙏🙏🙏 Sending love and hugs... Will definitely read 🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക