യു.എസ്. ഹെലികോപ്റ്റര്‍ താലിബാന് വെടിവെച്ചിട്ടു; 38 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
Published on 07 August, 2011
അഫ്ഗാനിസ്താനില്‍ അമേരിക്കയ്ക്കും നാറ്റോ സഖ്യസേനയ്ക്കും കനത്ത തിരിച്ചടി നല്കി, സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ താലിബാന് വെടിവെച്ചിട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 31 പ്രത്യേക യു. എസ്. സേനാംഗങ്ങളും ഏഴ് അഫ്ഗാന് പട്ടാളക്കാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനില്‍ ഒറ്റ ആക്രമണത്തില്‍ ഇത്രയധികം യു. എസ്. സൈനികര്‍ മരിക്കുന്നത് ആദ്യമായാണ്.
പത്തുവര്‍ഷം പിന്നിട്ട അഫ്ഗാന് അധിനിവേശത്തിന് അന്ത്യം കുറിക്കുന്നതിനു മുന്നോടിയായി അമേരിക്കന്‍ സേന പിന്മാറ്റം തുടങ്ങിയിരിക്കെയാണ് നാറ്റോ സഖ്യത്തിന് കനത്ത ആള്‍നാശം നേരിട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല