സുരേഷ് ഗോപിയുടെ വിഷയത്തില്‍ മിണ്ടാതെയിരുന്നിട്ട് എനിക്കൊരു മനംപുരട്ടല്‍..ഒരു സ്ത്രീ എന്ന നിലയില്‍ എന്നോട് തന്നെ തോന്നുന്ന മനംപുരട്ടല്‍.
സ്ത്രീകളേ നിങ്ങള്‍ കരുതിയിരിക്കുക. ഇനിയും വാത്സല്യത്തിന്റെ പേരും പറഞ്ഞ് ആരേയും കെട്ടിപ്പിടിക്കാന്‍ മുതിരരുത്..
കെട്ടിപിടിച്ചവര്‍ക്കെതിരെ സുരേഷ് ഗോപിയൊരു കേസ് കൊടുത്തിരുന്നെങ്കില്‍ എത്രെ എത്രെ സ്ത്രീകള്‍ കോടതി കയറി ഇറങ്ങിയേനേ! അങ്ങനെ ചിന്തിച്ച് പുള്ളിയെ കെട്ടിപ്പിച്ചവരുടെ വീഡിയോകള്‍ കണ്ടു കണ്ടു ഞാന്‍ അവസാനം കേരളം സ്ത്രീ ക്ഷാമം അനുഭവിച്ചേനേ എന്നൊരു കണ്ടുപിടുത്തത്തില്‍ വീഡിയോ കാഴ്ച്ച അവസാനിപ്പിച്ചു !
കാണാന്‍ കാത്തുനിന്ന് പിന്നെ ഉന്തിത്തള്ളി പുള്ളിയെ കെട്ടിപ്പിടിച്ച സമയം ഏതെങ്കിലുമൊരു സ്ത്രീ അവരുടെ മനസ്സില്‍ സുരേഷ് ഗോപി തങ്ങള്‍ക്കെതിരെ പീഡന പരാതി കൊടുക്കാന്‍ സാധ്യതയുണ്ട് എന്ന് ചിന്തിച്ചിരുന്നോ ? കുട്ടികളെ അമ്മയല്ലാത്ത സ്ത്രീകള്‍ കെട്ടിപ്പിടിച്ചു കവിളില്‍ വാത്സല്യത്തിന്റെ മുത്തം ചാര്‍ത്തുമ്പോള്‍ കുട്ടികള്‍ തങ്ങള്‍ക്കെതിരെ പോക്‌സോ കേസ് കൊടുക്കാന്‍ സാധ്യതയുണ്ട് എന്ന് ചിന്തിക്കാത്തത് എന്താണ് സ്ത്രീകളേ ?
ഒരു നബിദിന റാലിയില്‍ കണ്ട കാഴ്ച്ചയാണ്, അയല്‍വക്കത്തെ കുട്ടിയെക്കണ്ട് ഒരു സ്ത്രീ ഓടി ചെന്ന് അതിനെ റാലിക്കിടയില്‍ മുത്തം നല്‍കി ഓമനിക്കുന്നത് . വാത്സല്യമെല്ലാം സ്ത്രീകള്‍ക്ക് മാത്രം ഉള്ളതും പുരുഷന്മാര്‍ എല്ലാം ദുഷിച്ച ചിന്തകള്‍ പേറി നടക്കുന്നവരും എന്ന് ചിന്തിക്കുന്നോ ?
സുരേഷ് ഗോപിക്കെതിരേ പരാതി കൊടുത്ത ആ സ്ത്രീ അവിടെ ചിരിച്ചുകൊണ്ട് അവസാനം വരെ നിന്നു. എന്നിട്ട് കുറേ സമയം കഴിഞ്ഞ് പരാതി കൊടുക്കുന്നു. എന്തിനുവേണ്ടി ഈ പരാതി എന്ന് ചിന്തിച്ചുപോകുന്നു ആ വീഡിയോ കാണുമ്പോള്‍.
പരാതിപ്പെടാന്‍ വൈകിയതെന്താണ് ? ആരോ ചോദിച്ചു..
മാനസികാഘാതത്തിലായിരുന്നു, അവര്‍ മറുപടി പറഞ്ഞു.
ചിരിച്ചുകൊണ്ട് ഒടുക്കം വരെ നിന്ന അവര്‍ക്ക് മാനസികാഘാതമോ ! പഠിക്കേണ്ടിയിരിക്കുന്നു സ്ത്രീകളുടെ സൈക്കോളജി !
അവര്‍ പതിനെട്ടുതികയാത്ത കുട്ടിയുമല്ല എന്നതും അത്ഭുതം !
മഹാത്മാഗാന്ധി സ്ത്രീകളുടെ തോളില്‍ പിടിച്ചു നടക്കുന്നത് ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാകുകയാണ്. അദ്ദേഹം കഷ്ടിച്ച് രക്ഷപെട്ടു എന്നാണ് ട്രോള്. അദ്ദേഹം ഈ കാലത്തായിരുന്നു ജീവിച്ചിരുന്നതെങ്കില്‍... സ്വാതന്ത്രം വാങ്ങി തരാന്‍ വേറെ ആരെങ്കിലും വേണ്ടി വന്നേനേ..
ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു സാധു മനുഷ്യനെ ഒരു സ്ത്രീയുടെ പേരിന്റെ കൂടെ കെട്ടിയിട്ടപോലെ, പാവം ജനങ്ങളെ ചേര്‍ത്തു പിടിക്കുന്ന സുരേഷ് ഗോപിയേയും.. അത് വേണോ !
സുരേഷ് ഗോപിയുടെ പിടുത്തം ശെരിയായില്ല എന്ന് പറഞ്ഞ ഒരു നേതാവിന്റെ സമര സമയത്തെ പിടുത്തം ഇപ്പോള്‍ ട്രോള്‍ ആയി യൂട്യൂബില്‍ ഓടുന്നുണ്ട്.. അയാള്‍ അങ്ങനെ പിടിച്ചിട്ടും ഇപ്പോഴും പുറത്ത് വിലസി നടക്കുന്നു..
ഞാന്‍ സംശയിച്ചു പോകുകയാണ് ...'സ്ത്രീകളേ ഏത് പിടുത്തമാണ് നിങ്ങള്‍ക്ക് ശെരിക്കും പ്രശ്‌നം ? '