Image

മത ഭ്രാന്ത്‌ അല്ലാതെന്ത് ? (ബി ജോൺ കുന്തറ)

Published on 02 November, 2023
മത ഭ്രാന്ത്‌ അല്ലാതെന്ത് ? (ബി ജോൺ കുന്തറ)

ഏഴു മില്ലിയൻ യഹൂദ  ജനതയെ നശിപ്പിക്കുക അതാണ് അള്ളാ ഞങ്ങൾക്കു നൽകിയിരിക്കുന്ന കൽപ്പന ഈയൊരു വാശി ഇറാൻ നിയന്ധ്രിക്കുന്ന ഇസ്ലാമിക് ഭീകര പ്രസ്ഥാനങ്ങളൾ കൈവിടാതെ എങ്ങിനെ ഒരു സമാധാനം കൈവരും?

ഹമാസ് നടത്തിയ കൂട്ടക്കൊലയെ അനുകൂലിക്കുന്ന ഒരുപറ്റം ജനത അതും ഒട്ടുമുക്കാൽ യുവജനത, കൂടുതലും സര്‍വകലാശാലകളിൽ  ഇവർ ജീവിക്കുന്നത് അമേരിക്ക, ഇഗ്ലണ്ട് കൂടാതെ ഇന്ത്യ. ഇവരുടെ മിഡിലീസ്റ്റ് ചരിത്രപാഠം തുടങ്ങുന്നത് ഒക്ടോബർ എട്ടുമുതലുള്ള കാലം മാത്രം.അറിയാവുന്ന ചരിത്രമോ തിരുത്തി എഴുതപ്പെട്ടവ.

 മിഡിലീസ്റ്റിൽ ഇന്നു നടക്കുന്നത് കാണുന്നത് കലര്‍പ്പില്ലാത്ത മത വൈരാഗ്യം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു യുദ്ധമാണ്. എല്ലാ മതങ്ങളും ഉടലെടുത്തിട്ടുള്ളത് മനുഷ്യൻറ്റെ പരിണാമദിശയിൽ അവൻറ്റെ മസ്തിക്ക വളർച്ചയുടെ പരിമിതിക്കുള്ളിൽനിന്നും ഉത്ഭവിച്ച പ്രപഞ്ച വ്യാഖ്യാനം അതിൽ നിന്നും കെട്ടിച്ചമക്കപ്പെട്ട കഥകൾ ഇവ പിന്നീടു മത ഗ്രന്ഥങ്ങൾ ആയി മാറുന്നു .

ഈ മേഖലയിലെ മൂന്നു പ്രധാന വിശ്വാസങ്ങളും ഉടലെടുക്കുന്നത് ഒരു കഥയിൽ നിന്നും അതിനെ പഴയ നിയമമെന്നോ ഏബ്രഹാമിക് എന്നെല്ലാം വിശേഷിപ്പിക്കാം. ഇതുപോലതന്നെ ആഗോളതലത്തിൽ മറ്റു മേഖലകളിലും ഇതുപോലുള്ള ഐതിഹ്യം ഉടലെടുത്തിട്ടുണ്ട്.

ആദിമ ഗോത്ര മനുഷ്യൻ തമ്മിൽ തമ്മിൽ മത്സരിച്ചു കൊന്നും തിന്നും ജീവിച്ചിരുന്ന കാലം ജീവിതത്തിൽ ഒരു ക്രമപ്പെടുത്തൽ വേണമെന്നത് ആരിലൊക്കെയോ ചിന്ത സംജാതമായി. മറ്റൊരു ബാഹ്യ ശക്തിയുടെ നാമത്തിൽ നിയമങ്ങൾ ഉടലെടുത്തു ഉദാഹരണം പത്തു കൽപ്പനകൾ.

അടിസ്ഥാനമായി ഒരു വിശ്വാസം അതിനെ അബ്രഹാമിക് അഥവാ സെമിറ്റിക് എന്നെല്ലാം വിളിക്കാം. അതിൽ നിന്നും പലരും പ്രവാചകരുടെ വേഷംകെട്ടി ഓരോ മതങ്ങൾ സൃഷ്‌ടിക്കുന്നു അതിൽരണ്ടു തഴച്ചു വളർന്നു ക്രിസ്ത്യാനിറ്റിയും ഇസ്ലാമും.  

ഇതിൽ ആദ്യ സന്താനം ജൂതമതം അതുമാത്രം കാര്യമായി വളർന്നില്ല എന്നുമാത്രമല്ല പിന്നീടു വന്ന സഹോദരരുമായി സ്വരച്ചേർച്ചയും ഇല്ലാതായി. ചരിത്രം കാട്ടുന്നത്, ഇതിൽ മൊഹമ്മത് എന്ന പ്രവാചകൻ വെളിപാടുകളിൽ നിന്നും ലഭിച്ചു എന്ന പേരിൽ കെട്ടിച്ചമച്ച കഥകൾക്ക്  ആദ്യസമയം കേൾവിക്കാരെ കിട്ടിയില്ല അതിനാൽ ആക്രമങ്ങൾ അഴിച്ചുവിട്ടു അനുയായികളെ കൂട്ടുവാൻ. യഹൂദരുടെ  ശ്രദ്ധ പണo നേടണം  എന്നതിൽ മാത്രം ആയിരുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധവും . ഇതൊരു പ്രധാന കാരണം മൊഹമ്മദ് ജൂത ജനതയെ വെറുക്കുന്നതിന്.
 
ആകാലം മുതൽ തുടങ്ങുന്നതാണ് ഇസ്ലാമിൽ കാണൂന്ന മറ്റു മതങ്ങളോടുള്ള വിരോധം. മൊഹമ്മത് പറഞ്ഞ അല്ലാഹുവിൽ  വിശ്വസിക്കാത്തവർ എല്ലാം അവിശ്വാസികൾ വിശ്വസിക്കുക മാത്രമേ അവർക്കു രക്ഷയുള്ളൂ.  യൂറോപ്പ് മേഖലയിൽ ക്രിസ്ത്യാനിറ്റി തഴച്ചു വളർന്നു അതുപോലെ ഇസ്ലാം അറബ് പ്രദേശത്തും എത്രയോ യുദ്ധങ്ങൾ ഇവർ തമ്മിൽ നടന്നിരിക്കുന്നു. 

ശാത്ര വളർച്ചയുടെ വെളിച്ചത്തിൽ, ക്രിസ്ത്യാനിറ്റിക്ക് ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു ഇവർ കൊല്ലും കൊലയുമൊക്കെ പൊതുവെ ഉപേക്ഷിച്ചു. എന്നാൽ ഇസ്ലാം മാത്രം ഇപ്പോഴും പഴംപുരാണങ്ങളിൽ തൂങ്ങിക്കിടക്കുന്നു.ഖുറാൻ പറയുന്നു ഇസ്രയേലിൻറ്റെ മക്കൾക്ക് ജീവിക്കുവാൻ അവകാശമില്ല. ഞങ്ങൾ ജിഹാദികളുടെ ചുമതല നിയമങ്ങൾ നടപ്പാക്കുക. അന്തിമനാളിൽ ഇസ്ലാം ആഗോളതലത്തിൽ ഭരണം നടത്തും.

 

Join WhatsApp News
Jayan varghese 2023-11-02 18:36:00
മരിച്ചു മണ്ണടിയാനുള്ളവരാണ് നമ്മൾ എന്ന സത്യം അംഗീകരിക്കുവാൻ മനുഷ്യനാവുന്നില്ല എന്നയിടത്താണ് മരണാന്തര ജീവിതത്തിന്റെ വലയെറിഞ്ഞ് മതങ്ങൾ മനുഷ്യനെ കുടുക്കുന്നത്. മരണാനന്തര ജിവിതത്തിന്റെ മായക്കാഴ്ചകൾ വരച്ചിടുന്നതിൽ ലഹരിപ്പുഴകളേയും കോപ്പമുല ഹൂറികളെയും സമ്മാനിച്ച് കൊണ്ടുള്ള മുസ്ലിം മത രതി ഓഫറുകളിൽ സാധാ മനുഷ്യൻ വീണു പോയത് തികച്ചും സ്വാഭാവികം. ഒരുത്തനെ തട്ടിയിട്ട് ചെന്നാൽ സൊയമ്പൻ സാധനം നുണഞ്ഞ് സൊയമ്പൻ പെണ്ണിന്റെ കോപ്പ മുലകളിൽ മുഖമമർത്തി ജീവിക്കാം എന്ന് കേട്ടാൽ സർവ സംഗ പരിത്യാഗികളായ ഏത് വിശ്വാമിത്രനും ഒന്നിളകിപ്പോകും. ഇതിനേക്കാൾ ലഹരി പകരുന്ന വലിയ ഓഫറുകൾ വല്ലതുമുണ്ടെങ്കിൽ മറ്റു മതങ്ങൾ അതുമായി വരിക - അപ്പോൾ നോക്കാം ജയൻ വർഗീസ്.
Sudhir Panikkaveetil 2023-11-03 00:47:26
( जननी जन्मभूमिश्च स्वर्गादपि गरीयसी ! ) It means mother and motherland are superior to heaven.അമ്മയും മാതൃഭൂമിയും സ്വർഗത്തേക്കാൾ സ്രേഷ്ടമാണു് അപ്പോൾ പിന്നെ എന്തിനാണ് വെറും കേട്ടുകേൾവി മാത്രമുള്ള ഒരു സ്വർഗ്ഗത്തിനുവേണ്ടി മനുഷ്യർ തമ്മിൽ അടിക്കുന്നത്.അതിലൂടെ ലാഭമുണ്ടാക്കുന്നവരെ തിരിച്ചറിയാത്തത്. "സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു" യേശുദേവൻ പറഞ്ഞപോലെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക സ്വർഗ്ഗം അവിടെയാണ്. അപ്പോൾ യുദ്ധങ്ങൾ ഉണ്ടാകില്ല. സമാധാനം മാത്രം. മതം അവിടെ മരിച്ചുവീഴും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക