Image

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

Published on 04 November, 2023
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

മയാമി:  ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു.

ദലീമ ജോജോ എം.എൽ.എ, കവി മുരുകന്‍ കാട്ടാക്കട,  മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), സ്മൃതി പരുത്തിക്കാട് (റിപ്പോർട്ടർ ടിവി), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യുസ്) , ശരത് ചന്ദ്രന്‍ (കൈരളി ന്യുസ്), അയ്യപ്പദാസ് (മനോരമ ന്യുസ്), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യുസ്), ഷാബു ബു കിളിത്തട്ടില്‍ (ഹിറ്റ് 95 എഫ്.എം. റേഡിയോ, ദുബായി), പി.ശ്രീകുമാര്‍ (ജന്മഭൂമി), എന്നിവരുടെ സാന്നിധ്യത്തിൽ   അദ്ദേഹം നിലവിളക്ക് തെളിയിച്ചു ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

റെജി  ജോർജ്, ജോർജ് തുമ്പയിൽ എന്നിവരായിരുന്നു എം.സി.മാർ

തന്റെ പിതാവും ഐ.പി.സി.എന്‍.എയുമായുള്ള ബന്ധം ചാണ്ടി ഉമ്മന്‍ അനുസ്മരിച്ചു. ഐ.പി.സി.എന്‍.എ മാധ്യമ ശ്രീ പുരസ്‌കാരം 2014-ലും 2019-ലും അദ്ദേഹം നല്കുന്നത് ഓര്‍മ്മിക്കുന്നു. ഈ സന്ദര്‍ശനം തനിക്കും അംഗീകാരമാണ്.

ഒട്ടേറെ തിരക്കുകളുണ്ടായിട്ടും ഐ.പി.സി.എന്‍.എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലമാണ്  സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒടുവില്‍ തീരുമാനിച്ചത്.

പിതാവിനും മാതാവിനുമൊപ്പം 1998-ല്‍ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആദ്യം അമേരിക്കയില്‍ വരുന്നത്. അന്ന് ഞാന്‍ കണ്ടത് കേരളത്തോടുള്ള ആവേശമാണ്. ഇന്ന് അത് കൂടുതല്‍ വര്‍ധിക്കുന്നതായാണ് കണ്ടത്. പുതു തലമുറയിലെ കുട്ടികള്‍ കൂടുതലായും മലയാളം പറയുന്നത് മാധ്യമങ്ങളുടേയും സിനിമയുടേയും കടന്നുവരവുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തെ ജീവവായു പോലെ സ്‌നേഹിക്കുന്നവരാണ് നിങ്ങള്‍. അതുകൊണ്ടു തന്നെയാണ്  കേരളത്തിന്റെ വികസനത്തില്‍ നിങ്ങള്‍ സഹകരിക്കാന്‍ തയാറായത്. അത് കേരളം പ്രതീക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ വികസനം പ്രവാസികളുടെ അധ്വാനത്തിന്റെ ഫലംകൂടിയാണ്.

വികസനത്തില്‍ കേരളം മുന്നോട്ടുതന്നെയാണ്. ആറുവര്‍ഷം മുമ്പ് ആശയമെടുത്ത വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹൈവേ വികസനം നടക്കുന്നു. നിങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.
ഇനിയും ഉയരത്തിലേക്ക് പോകാന്‍ നിങ്ങളുടെ സഹായം ആവശ്യമാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാസികളാണ് കേരളത്തിന്റെ ശക്തി  . കേരളത്തിലേക്ക് ലോകത്തെ കൊണ്ടുവരാന്‍ കഴിയണം. ഇതിനു  ഏറ്റവും അധികം സഹായിക്കാന്‍ സാധിക്കുന്നത് പ്രവാസി മലയാളികള്‍ക്കാണ്. പ്രവാസി മലയാളികള്‍ ഓരോ നിമിഷവും ചിന്തിക്കുന്നത് കേരളത്തെ കുറിച്ചാണെന്നത് വസ്തുതയാണെന്നും  ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കാലം മാറുന്നതിന് അനുസരിച്ച് കേരളത്തിനും മാറിയേ മതിയാകു.  

മാധ്യമ സ്വാതന്ത്ര്യത്തിന് പേരുകേട്ട രാജ്യമാണ് അമേരിക്ക. ഈ രാജ്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം നാട്ടില്‍ നിന്നെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ടറിയാവുന്നതാണ്.  അമേരിക്കയിലെ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യക്ക് അനുകരിക്കാവുന്ന മാതൃകയാണ്. നാടിന്റെ വികസനത്തില്‍   വലിയ പങ്കുവഹിക്കുന്നത് മാധ്യമങ്ങളാണ്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ അവസരം ലഭിക്കുന്നത് അവരുടെ വികസന കാഴ്ചപ്പാടുകളെ സ്വാധീനിക്കും. അത് നാടിന്റെ വികസനത്തിന് നേട്ടമാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്നതാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ത്യ പ്രസ് ക്ളബ് പോലുള്ള വേദികള്‍ ഗുണം ചെയ്യും.

ഞാന്‍ എന്റെ ഇലക്ഷന് ശ്രദ്ധിച്ച് ഇവിടുന്ന് ഒത്തിരി പേര് വോട്ട് ചെയ്തവരുണ്ട്. യൂറോപ് നിന്നും വന്നു വോട്ട് ചെയ്തവരുണ്ട്. യൂറോപ്പില്‍ നിന്നും വന്നു എനിക്ക് സുപോര്‍ട്ട് ചെയ്തവരുണ്ട്, അമേരിക്കയില്‍ നിന്നും വന്നു ഓഫീസ് തുടങ്ങി എനിക്ക് വേണ്ടി ക്യാംപെയ്ന്‍ ചെയ്തവരുണ്ട്. നിങ്ങളോടൊക്കെയുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.


ജനപ്രതിനിധികള്‍ക്ക് ഉള്ളതുപോലുള്ള ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്കും ഉള്ളതെന്ന്   ദലീമ ജോജോ എം.എൽ.എ.  പറഞ്ഞു.

അഭിമാനം തോന്നുന്ന നിമിഷമാണിതെന്ന്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് സുനില്‍ തൈമറ്റം പറ‍ഞ്ഞു. ഒന്നര പതിറ്റാണ്ട് മുമ്പാണ് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യാത്ര ആരംഭിച്ചത്. ആദ്യമായി സംഘടനയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം മയാമിയില്‍ നടക്കുന്നതിലും വലിയ അഭിമാനമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ബിജു കിഴക്കേക്കൂറ്റില്‍ നിന്ന് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. പക്ഷെ, അംഗങ്ങളില്‍ നിന്നും മുന്‍ ഭാരവാഹികളില്‍ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നുമൊക്കെയുള്ള പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമശ്രി പുരസ്കാര വിതരണം  കേരളത്തില്‍ വിജയകരമായി  നടത്താന്‍ കഴിഞ്ഞതും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ച് ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതും സംഘടനയെ സംബന്ധിച്ച് വലിയ നേട്ടമായി.

സമ്മേളത്തിന്റെ ഭാഗമായി അച്ചടിച്ച സുവനിര്‍ ഉദ്ഘാടനം ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് സുനില്‍ തൈമറ്റം സുവനീറിന്റെ കോപ്പി  ചാണ്ടി ഉമ്മന് കൈമാറിയായിരുന്നു പ്രകാശനം.

കവി മുരുകന്‍ കാട്ടാക്കടയും  മാധ്യമ പ്രവര്‍ത്തകരും ഹ്രസ്വമായി സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി    രാജു പള്ളത്ത് സ്വാഗതം ആശംസിച്ചു.  അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തനത്തെ എന്നും വലിയ ബഹുമാനത്തോടെ കാണുന്നവരാണ് അമേരിക്കന്‍ മലയാളികളെന്ന്   ബിജു കിഴക്കേക്കുറ്റ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ ഉപജീവന മാര്‍ഗ്ഗമല്ല. ഉപജീവനത്തിനായി മറ്റ് തൊഴിലുകള്‍ ചെയ്ത് അതിനിടയില്‍ കിട്ടുന്ന സമയമാണ് മാധ്യമ പ്രവര്‍ത്തനത്തിനായി അമേരിക്കന്‍ മലയാളികള്‍ നീക്കിവെക്കുന്നത്. മാധ്യമരംഗത്തോടുള്ള താല്പര്യമാണ് അതിന് കാരണം. ശക്തമായ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കുക തന്നെ വേണം. വലിയ ഭീഷണികള്‍ക്ക് മുന്നിലും ദുരന്തമുഖങ്ങളിലും പതറാതെ നിന്ന് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവ് അറിയിക്കുന്നുവെന്നുവെന്നും ബിജു  പറഞ്ഞു. 

see also

മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന  ചർച്ച 

 സമ്പന്നമായ ചർച്ചകളൊരുക്കി,  സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ  തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു 

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ    ഭാരവാഹികളെ ആദരിച്ചു 

ഡോ. സുനില്കുമാറിനു ലൈഫ് ടൈം   അവാര്ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

 മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ 

ജനാധിപത്യത്തെ മുറിവേല്പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്

മില്ലിലവും ഓസ്ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

കേരളം വിടുന്ന  മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി

 സുരേഷ് ഗോപി വിഷയത്തില്ഇന്ത്യാ പ്രസ്ക്ലബില്പൊരിഞ്ഞ ചര്ച്ച

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു 

മയാമിയില്മലയാളത്തില്നമുക്കായി ഒരു 'വാര്ത്താ' സമ്മേളനം(.എസ് ശ്രീകുമാര്‍)

വളർച്ചയുടെ പടവുകൾ കയറി, പുതുചരിത്രം കുറിച്ച് പ്രസ് ക്ലബ് കോൺഫറൻസ് മയാമിയിൽ (സുനിൽ തൈമറ്റം, .പി.സി.എൻ.. പ്രസിഡന്റ്)

ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിന്  നാളെ മയാമിയിൽ കൊടി ഉയരുന്നു 

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

Join WhatsApp News
Raju Mylapra 2023-11-04 12:56:35
India Press Club - സമ്മളേനം പ്രൗഢഗംഭീരമായി നടക്കുന്നതിൽ സന്തോഷം. ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ. എല്ലാ പ്രമുഖ മലയാള ചാനൽ പ്രവർത്തകരും എത്തിയിട്ടുണ്ടല്ലോ? ഇവിടെ നടക്കുന്ന ഈ സമ്മേളനത്തെപ്പറ്റിയുള്ള ഒരു അര മണിക്കൂർ അവലോകനം തയാറാക്കി കേരളത്തിലെ പ്രമുഖ വാർത്ത ചാനലുകളിൽ അവതരിപ്പിക്കുന്നത് അഭികാമ്യംആയിരിക്കുമെന്നുള്ള ഒരു അഭിപ്രായമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക