Image

മില്ലിലവും ഓസ്‌ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

Published on 04 November, 2023
മില്ലിലവും ഓസ്‌ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

മയാമി: ഭാഷയും സംസ്കാരവും കൈമോശം വരുമ്പോൾ ഉണ്ടാവുന്ന തിക്താനുഭവങ്ങൾ കവി മുരുകൻ കാട്ടാക്കട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഉദ്‌ഘാടന  സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിൽ ചെന്നപ്പോൾ മലയാളി കുട്ടികൾ അനുഭവിക്കുന്ന അപകർഷതയെപ്പറ്റി മാതാപിതാക്കൾ പറയുകയുണ്ടായി. അത് സ്‌കൂളിൽ  ചെല്ലുമ്പോൾ തുടങ്ങുന്നു.

വെള്ളക്കാരനായ സഹപാഠി കളിയാക്കാനായി പറയുന്നു:  നീ കൊണ്ടുനടക്കുന്നത് എന്റെ ഓസ്ട്രേലിയൻ കൾച്ചർ ആണ്. നിന്റെ ഡ്രസ്സ് ആകട്ടെ, നിന്റെ ഭക്ഷണമാകട്ടെ ഇതെല്ലാം എന്റെ കൾച്ചർ ആണ്. നിനക്ക് സ്വന്തമായി കൾച്ചറുണ്ടോ?  ഏതാ നിന്റെ രാജ്യം?
മറുപടി ഇന്ത്യ. അവിടെ എവിടെ? തമിഴ്‌നാട് എന്ന് മറുപടി.
നിനക്ക് സ്വന്തം സംസ്കാരമുണ്ടോ?
ഉണ്ട്.
എന്താ അതിന്റെ  പേര്?
അപ്പോൾ ഇവൻ അന്തസ്സായി പറയും ഡ്രവീഡിയൻ കൾച്ചർ. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും  ഇവനൊരു സംസ്കാരമുണ്ടെന്നു വെള്ളക്കാരൻ കുട്ടിക്ക് മനസിലായി.


അടുത്ത ചോദ്യം.  നിനക്ക് ഭാഷയുണ്ടോ സ്വന്തം?
ഉണ്ട്..
എന്താ നിന്റെ ഭാഷയുടെ പേര്?
തമിഴ്..
തമിഴ്? എന്നാൽ ഒരു കാര്യം ചെയ്യൂ ഈ തമിഴിൽ നാല് വാചകം  പറയൂ. എന്നിട്ടത് ഇംഗ്ലീഷിൽ തർജമ ചെയ്യൂ.
അത്  പറയുമ്പോൾ ഈ തമിഴൻ കുട്ടി  ഔവ്വയാറുടെയും  തിരുവള്ളുവരുടെയും  കുരളുകൾ അനർഗ്ഗളമായി ആലപിച്ചു ഇംഗ്ലീഷിൽ തർജ്ജുമ  ചെയ്തു കൊടുക്കും. അതോടെ അവനോട് ഇരിക്കാൻ പറയും

അടുത്ത ദിവസം ഇവനെ കാണുമ്പോ ഇവര് വിഷ് ചെയ്യും, തോളിൽ കയ്യിടും, അവനെ കൂട്ടുകാരനാക്കും. കാരണം ഇവർക്ക് മനസ്സിലായി ഇവന് സ്വന്തം ഐഡന്റിറ്റി ഉള്ളവനാണ്, സ്വന്തം സംസ്കാരവും ഭാഷയും ഉള്ളവനാണ്, സാധ്യതകൾ കണ്ടെത്തി വന്നിരിക്കുകയാണിവൻ. അല്ലാതെ നമുക്ക് താല്പര്യമില്ലാത്ത സാഹചര്യത്തിൽ ജീവിക്കാൻ വന്നതല്ല, ഇവനൊരു ഇടമുണ്ട് എന്നവന് തോന്നുന്നു അവനെ ബഹുമാനിക്കുന്നു.

അടുത്തദിവസം തൊട്ടപ്പുറത്തിരിക്കുന്നവനോട്, നിന്റെ പേരെന്താട? പേര് പറയുന്നു. എവിടെ നിന്നു വരുന്നു?
ഇന്ത്യ.
ഇന്ത്യയിൽ എവിടെ?
കേരള!
എവിടെ?
കേരള!!
നിനക്ക് കൾച്ചർ ഉണ്ടോ?
ഉണ്ട്.
എന്താ കൾച്ചറിന്റെ പേര്?
മില്ലിലം
എന്ത് ഒന്നൂടെ പറ,
മില്ലിലം
എന്താ?
മില്ലിലം
ഹാ,
നിനക്ക് ഒരു ഭാഷയുണ്ടോ?
ഉണ്ട്.
എന്താ അതിന്റെ പേര്?
മില്ലിലം.
ഒരു കാര്യം ചെയ്യ് നീ മില്ലിലത്തിൽ ഒരു നാല് വാചകം  പറയ് എന്നിട്ട് അതിനെ ഇംഗ്ലീഷിൽ തർജമ  ചെയ്യു, തീരുന്നു, അവിടെ തുടങ്ങുന്നു ഞങ്ങളുടെ മക്കളുടെ അപകർഷതകൾ. അന്നുമുതൽ അപകർഷ  ബോധത്തോടെ ജീവിക്കേണ്ടി വരുന്ന, എല്ലാ ദിവസവും ക്ലാസ്സിൽ ഇരിക്കേണ്ടി വരുന്ന മക്കളുള്ളത് ഞങ്ങൾ ഓസ്ട്രേലിയയിലെ മലയാളികൾക്കാണ് എന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി.

ഈ അവസ്ഥ എല്ലാ മക്കൾക്കും ഒരു പ്രധാന കാര്യമാണ് എന്ന് തിരിച്ചറിയണം. പ്രിയപ്പെട്ടവരെ നമ്മുടെ മക്കളെ നമ്മുടെ സംസ്കാരത്തെയും ഭാഷയെയും ബോധമുള്ളവരാക്കി വളർത്തിക്കൊണ്ടുവരാൻ കഴിയണം നമുക്ക് 53 അക്ഷരം ഇപ്പോഴുമുണ്ട് 26 അക്ഷരമല്ല, വള്ളിയും  കോമയും അർദ്ധ വിരാമവും വിരാമവും എല്ലാമടങ്ങുന്ന, ഏതൊരു വികാരത്തെയും അതിന്റെ കൃത്യമായ അളവിലും തൂക്കത്തിലും പ്രയോഗിക്കാൻ കഴിയുന്ന അതിഗംഭീരമായ ഒരു ഭാഷയുടെയും സംസ്കാരത്തിന്റെയും ഉടമകളാണ് എന്ന ബോധത്തോടു കൂടെ നമുക്ക് നമ്മുടെ മക്കൾക്ക് നാളെയും മറ്റന്നാളും അമേരിക്കയിലും ലോകത്ത് മുഴുവനും ആ ഭൂപടത്തിൽ ഭാഷകൊണ്ട് അടയാളപ്പെടുത്തി ജീവിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് ഈ പത്രപ്രവർത്തകരുടെ കൂട്ടായ്മ ദിശാബോധത്തോടുകൂടെ കൺതുറന്നു നിൽക്കട്ടെ എന്ന് ആശീർവദിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ്.

“ഗുരുനാഥൻ തുണചെയ്ക സന്തതം
തുരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതിരിക്കണം നമ്മുടെ
നരജന്മം സഫലമായ് തീരുവാൻ”
 പൂന്താനം നമ്പൂതിരിയുടെ ഗുരുവന്ദനത്തെ ഓർത്തുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ…

see also

മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന  ചർച്ച 

 സമ്പന്നമായ ചർച്ചകളൊരുക്കി,  സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ  തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു 

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ    ഭാരവാഹികളെ ആദരിച്ചു 

ഡോ. സുനില്കുമാറിനു ലൈഫ് ടൈം   അവാര്ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

 മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ 

ജനാധിപത്യത്തെ മുറിവേല്പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്

മില്ലിലവും ഓസ്ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

കേരളം വിടുന്ന  മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി

 സുരേഷ് ഗോപി വിഷയത്തില്ഇന്ത്യാ പ്രസ്ക്ലബില്പൊരിഞ്ഞ ചര്ച്ച

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു 

മയാമിയില്മലയാളത്തില്നമുക്കായി ഒരു 'വാര്ത്താ' സമ്മേളനം(.എസ് ശ്രീകുമാര്‍)

വളർച്ചയുടെ പടവുകൾ കയറി, പുതുചരിത്രം കുറിച്ച് പ്രസ് ക്ലബ് കോൺഫറൻസ് മയാമിയിൽ (സുനിൽ തൈമറ്റം, .പി.സി.എൻ.. പ്രസിഡന്റ്)

ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിന്  നാളെ മയാമിയിൽ കൊടി ഉയരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക