Image

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

Published on 04 November, 2023
അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസംഗം.

മയാമി: അറിവ് ആഘോഷമാക്കുന്ന ഒരു വേദിയിലാണിന്ന് നാം. അറിഞ്ഞതിലുമപ്പുറം വിശകലനങ്ങളും ചർച്ചകളുമായി   രണ്ടു ദിവസം അറിവിന്റെ ആഘോഷമാണ്. 

ഇവിടെ നിറപ്പകിട്ടേകുന്നത് അക്ഷരങ്ങളാണ്. വായന മരിക്കുന്നുവെന്ന് 10 വർഷം മുൻപ് വിലപിച്ച ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ് നമ്മളെല്ലാവരും. ആ വായനയുടെ ലോകം ചർച്ചചെയ്യാൻ ഇന്നിവിടെ കൂടിയവർ അന്നത്തേതിന് ഇരട്ടിയാണ്. വാക്കും വായനയും മരിക്കുന്നില്ല. രൂപം മാറുന്നേയുള്ളു. അന്ന് പേപ്പറിലാണെങ്കിൽ ഇന്നത് സ്‌ക്രീനിലാണെന്നു മാത്രം. സ്‌ക്രീനിലാണെങ്കിലും പേപ്പറിലാണെങ്കിലും വായനക്കാരുടെ എണ്ണംകൂടി. അവർക്കുവേണ്ടി വാർത്ത തേടുന്നവരുടെ എണ്ണവും കൂടി. 

യുദ്ധമായാലും യുവജനോത്സവമായാലും വാർത്താശേഖകർക്ക് വികാരത്തിനപ്പുറം വിവരശേഖരണമാണ്. ലോകത്തിന്റെ സ്പന്ദനങ്ങൾ ഇടവേളകളില്ലാതെ സമൂഹത്തിന് നൽകുന്നവരുടെ ഒരു ചെറിയ കൂട്ടമാണ് നമ്മുടേത്. അമേരിക്കയിൽ മലയാളം പ്രചരിപ്പിക്കുന്നതിൽ, കേരളത്തിന്റെ തുടിപ്പറിയിക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് ഇവിടെ കൂടിയിരിക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ മലയാള മാധ്യമ കൂട്ടായ്മയിലേക്ക് നിങ്ങളെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. 17 വർഷമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിട്ട്. രാവന്തിയോളം സംഘടനയിലെ ആരുടേയെങ്കിലും പേരുകേൾക്കാതെ ഒരമേരിക്കൻ മലയാളിയുടേയും ഒരു ദിവസം കടന്നുപോകുന്നില്ല. 

കേരളം പോലെ നമ്മുടെ ഹൃദയത്തിൽ കൊത്തിവച്ചൊരു പേരാണിത്. 2006 ൽ ന്യൂയോർക്കിൽ തുടങ്ങി ഇന്ന് മയാമിയുടെ മണ്ണിൽ നമ്മളൊത്തുചേരുമ്പോൾ ഒരു മധുരപ്പതിനേഴിന്റെ ചുറുചുറുക്കാണ്. അന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷംപേരും ചിരിക്കുന്ന മുഖവുമായി എന്റെ മുന്നിലുണ്ട്. പ്രായംപോലും പതറിപ്പോകുന്ന നിങ്ങളോരോരുത്തരുടേയും ഊർജം സംഘടനാരംഗത്തും മാധ്യമരംഗത്തും മുതൽക്കൂട്ടാണ്. 

നിങ്ങൾ പ്രസ് ക്ലബിനൊപ്പം സഞ്ചരിക്കുന്നു എന്നത് അഭിമാനമാണ്. നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖമാണ് പ്രസ് ക്ലബിന്റെ കരുത്ത്. ഇവിടെ മാധ്യമപ്രവർത്തനം നമ്മുടെ പ്രധാന തൊഴിലല്ല. മാധ്യമപ്രവർത്തനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് നമ്മളെ ഇവിടെ എത്തിച്ചത്. ഇവിടത്തെ പരിപാടികളുടെ എണ്ണം കുറവായിരിക്കും. സ്ഥാപകനേതാക്കൾ തൊട്ട് അങ്ങിനെയാണ് അവലംബിച്ചു പോരുന്നത്. എന്നാൽ പരിപാടികളുടെ ഗുണനിലവാരം മികച്ചതാകുമെന്നും ജനങ്ങളിലേക്ക് അതിറങ്ങിച്ചെല്ലുന്നതിന്റെ വ്യാപ്തി വളരെ വലുതാണെന്നും എനിക്കുറപ്പുണ്ട്. 

ഇന്ത്യ പ്രസ് ക്ലബ് രണ്ടു കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശ്വാസ്യതയും സുസ്ഥിരതയുമാണ് സംഘടനയുടെ മുഖമുദ്ര. അതുകൊണ്ടു തന്നെയാണ് ഈ എക്‌സിക്യൂട്ടിവിന്റെ ഉദ്ഘാടനത്തിന് സ്പീക്കറായിരുന്ന എം.ബി രാജേഷ് പോലും തിരക്കുകൾ മാറ്റിവച്ച് എത്തുകയും പ്രധാന നഗരങ്ങളിൽ ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തത്. 

മലയാള മാധ്യമപ്രവർത്തനം അമേരിക്കയിൽ മാത്രം ഒതുങ്ങരുത് എന്നതുകൊണ്ടുതന്നെയാണ് കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകരേയും ചേർത്തുകൊണ്ട് ഇന്ത്യ പ്രസ് ക്ലബ് പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. അത് ഈ വേദിയിൽനിന്നുതന്നെ നിങ്ങൾക്ക് മനസിലാക്കാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാള മാധ്യമ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ മാധ്യമശ്രീ പുരസ്‌കാരം. പുരസ്‌കാരം നിർണയിക്കുന്നവരും ജേതാക്കളും അതു നൽകുന്നവരും ഏറ്റവും യോഗ്യതയുള്ളവരായിരിക്കണമെന്ന് നമുക്ക് നിർബന്ധമുണ്ട്. ആ അളവുകോൽ വച്ചുതന്നെയാണ് ഞങ്ങളുടെ എക്‌സിക്യൂട്ടിവും ഈ വർഷം ആദ്യം കൊച്ചിയിൽ മാധ്യമശ്രീ പുരസ്‌കാരം വിതരണം ചെയ്തത്. അന്നത്തെ 

അവാർഡ് ജേതാക്കളിൽപലരും ഈ വേദി പങ്കിടുന്നു എന്നത് ഞങ്ങൾക്ക് ഏറെ അഭിമാനം നൽകുന്നു. കേരളം ഒരുപാട് മാറിപ്പോയെന്ന് അമേരിക്കൻ മലയാളികളായ നമ്മളും മനസിലാക്കുന്നു. തിരക്കുകളിൽനിന്ന് തിരക്കുകളിലേക്കാണ് യാത്ര. എന്നിരുന്നാൽതന്നെയും ആ തിരക്കുകളെല്ലാം മാറ്റിവച്ച് വേദിയിലെത്തിയവർക്ക് നന്ദിയും സ്‌നേഹവും ഞാൻ അറിയിക്കുന്നു.  കേരളത്തിലെ പല മാധ്യമ സുഹൃത്തുക്കളും അവരുടെ സുഹൃത്ത് ബന്ധത്തിനു തുടക്കമിട്ടത് ഇന്ത്യ പ്രസ് ക്ലബിന്റെ വേദികളാണന്നതിൽ നമുക്ക് അഭിമാനം കൊള്ളാം.

see also

മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന  ചർച്ച 

 സമ്പന്നമായ ചർച്ചകളൊരുക്കി,  സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ  തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു 

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ    ഭാരവാഹികളെ ആദരിച്ചു 

ഡോ. സുനില്കുമാറിനു ലൈഫ് ടൈം   അവാര്ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

 മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ 

ജനാധിപത്യത്തെ മുറിവേല്പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്

മില്ലിലവും ഓസ്ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

കേരളം വിടുന്ന  മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി

 സുരേഷ് ഗോപി വിഷയത്തില്ഇന്ത്യാ പ്രസ്ക്ലബില്പൊരിഞ്ഞ ചര്ച്ച

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു 

മയാമിയില്മലയാളത്തില്നമുക്കായി ഒരു 'വാര്ത്താ' സമ്മേളനം(.എസ് ശ്രീകുമാര്‍)

വളർച്ചയുടെ പടവുകൾ കയറി, പുതുചരിത്രം കുറിച്ച് പ്രസ് ക്ലബ് കോൺഫറൻസ് മയാമിയിൽ (സുനിൽ തൈമറ്റം, .പി.സി.എൻ.. പ്രസിഡന്റ്)

ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിന്  നാളെ മയാമിയിൽ കൊടി ഉയരുന്നു 

 

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക