Image

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അജു വാരിക്കാട് Published on 05 November, 2023
യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ  സജീന്ദ്രൻ

മയാമി: ഐ.പി.സി.എൻ.എ യുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ പങ്കെടുത്തു കൊണ്ട് നടന്ന ഓപ്പൺ ഫോറം ചർച്ചയിൽ മുൻ കുന്നത്തുനാട് എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്ടുമായ VP സജീന്ദ്രൻ പറഞ്ഞു. പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മനും അരൂർ എംഎൽഎ ദലീമാ ജോജോയും ഇരുന്ന വേദിയിലാണ് സജീന്ദ്രൻ തന്റെ അഭിപ്രായം പറഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രീതികൾ കാണുമ്പോൾ മക്കൾ വിദേശത്ത് പോയി ജീവിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു മാസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 7200 കുട്ടികൾ കാനഡയിലേക്ക് പോയി. അപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും പോയവർ എത്രമാത്രം കാണും .  കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് . 

മകനെ രാഷ്ട്രീയത്തിലേക്ക് ഇറക്കുവാൻ താല്പര്യമില്ലാത്തതിനാലും മകന് അമേരിക്കയിൽ തുടർപഠനത്തിന് പോകുവാൻ താല്പര്യമുള്ളതിനാലും ആണ് മുൻ എംഎൽഎ കൂടിയായ മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ സെൽഫ് ഗോൾ അടിച്ചു കൊണ്ട് മനസ്സുതുറന്നത്. കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ പോരായ്മയും പൊതു ടോയ്ലറ്റിന്റെ അഭാവവും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റും അതിനോട് അനുബന്ധിച്ചുള്ള അഴിമതിയും ചർച്ചയിൽ ചോദ്യങ്ങളായി ഉയർന്നു വന്നു. അഴിമതിയും വികസനത്തിന് തുരങ്കം വയ്ക്കുന്നതും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തലയിൽ ചാരി രക്ഷപ്പെടാൻ ആണ് സജീന്ദ്രൻ ശ്രമിച്ചത്. 

തൊട്ടാൽ പൊട്ടിത്തെറിക്കുന്ന ഒരു വർഗീയ ധ്രുവീകരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ പലപ്പോഴും സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ ഒഴിവാക്കി കൊണ്ട് വളരെ ശ്രദ്ധാപൂർവ്വമാണ് മുഖ്യധാര മാധ്യമങ്ങൾ വാർത്തകൾ അവതരിപ്പിക്കുന്നത്. കേരളത്തെ ഒരു കലാപ ഭൂമി ആക്കുവാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു നല്ല മാധ്യമ സംസ്കാരമാണ് ഇന്നുള്ളത് അതിനെ പോലും തുരങ്കം വെക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വളർന്നു എന്നതും ഓപ്പൺ ഫോറത്തിൽ ചർച്ചയായി . യാതൊരു പ്രതിബദ്ധതയും ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ നുണകൾ തുടർച്ചയായി പടച്ചവന്നത് കേരളത്തെ ഒരു കലാപ ഭൂമിയാക്കുവാൻ മാത്രമേ ഉപകരിക്കു. 

രാജാവിനും രാജ ദുർഭരണത്തിനും എതിരായി എഴുതി തന്നെയാണ് സ്വദേശാഭിമാനി പോലെയുള്ള മാധ്യമങ്ങൾ മലയാള പത്രപ്രവർത്തനങ്ങൾക്ക് വഴികാട്ടിയായത്. ശരിയെന്ന് തോന്നുന്നത് എഴുതുവാനും പറയുവാനും എന്നാൽ പറയാതിരിക്കേണ്ടത് പറയാതിരിക്കുവാനും ഇന്നും നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നു എന്നത് അഭിനന്ദനാർഹമാണ്. രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ മലയാള മാധ്യമങ്ങൾ ഉയർന്നു നിൽക്കുന്നതും അതുകൊണ്ടുതന്നെയാണ്. 

see also

മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന  ചർച്ച 

 സമ്പന്നമായ ചർച്ചകളൊരുക്കി,  സൗഹൃദത്തിന്റെ പുത്തൻ വാതായനങ്ങൾ  തുറന്ന് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന് തിരശീല വീണു 

സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ    ഭാരവാഹികളെ ആദരിച്ചു 

ഡോ. സുനില്കുമാറിനു ലൈഫ് ടൈം   അവാര്ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ  പുരസ്കാരം

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

കേരളാ അസോസിയേഷന്ഓഫ് ന്യു ജേഴ്സി (കാഞ്ച്)  മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്ശന മനയത്തിനും ആദരം 

യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു:  മുൻ എംഎൽഎ സജീന്ദ്രൻ

അറിവ് ആഘോഷമാക്കുന്ന  വേദി (രാജു  പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)

 മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ 

ജനാധിപത്യത്തെ മുറിവേല്പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്

മില്ലിലവും ഓസ്ട്രേലിയയിലെ  മലയാളി കുട്ടിയുടെ അപകർഷതയും: കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് സദസിനെ ഓർമ്മിപ്പിച്ചത്

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി

കേരളം വിടുന്ന  മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി

 സുരേഷ് ഗോപി വിഷയത്തില്ഇന്ത്യാ പ്രസ്ക്ലബില്പൊരിഞ്ഞ ചര്ച്ച

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു 

മയാമിയില്മലയാളത്തില്നമുക്കായി ഒരു 'വാര്ത്താ' സമ്മേളനം(.എസ് ശ്രീകുമാര്‍)

വളർച്ചയുടെ പടവുകൾ കയറി, പുതുചരിത്രം കുറിച്ച് പ്രസ് ക്ലബ് കോൺഫറൻസ് മയാമിയിൽ (സുനിൽ തൈമറ്റം, .പി.സി.എൻ.. പ്രസിഡന്റ്)

ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിന്  നാളെ മയാമിയിൽ കൊടി ഉയരുന്നു 

Join WhatsApp News
jacob 2023-11-05 21:17:06
The Christian community has been facing discrimination in college admissions and Govt. jobs for several decades. In the current economic situation, they do not foresee a bright future in Kerala or even in India. To get a teaching job in an Aided School or College, a candidate will have give a huge amount as a building fund donation. Considering all these socio economic issues, many youth want to leave India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക