മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്നുള്ള പതിവ് കാലാവസ്ഥ പ്രവചനങ്ങൾ മലയാളി മറന്നു തുടങ്ങിയിട്ട് വർഷം അഞ്ച് ആകുന്നു. മഴപെയ്യാൻ സാധ്യത എവിടെ എപ്പോൾ എത്ര എന്ന് കൃത്യമായി പറഞ്ഞു തരാൻ കേരളത്തിൽ ഒരു കാലാവസ്ഥ സ്ഥാപനമുണ്ട്. ദിവസങ്ങൾക്കു മുമ്പ് എവിടെയാണ് ശക്തമായ മഴ പെയ്യുന്നത് എന്ന് ഇപ്പോൾ അറിയാനാകും.
പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ 2018ലെ പ്രളയം ഏതാനും ദിവസങ്ങൾക്കു മുമ്പ് കൃത്യമായി പ്രവചിക്കാൻ Metbeat Weather ന് കഴിഞ്ഞു. 2018 നവംബർ 1 മുതൽ കാലാവസ്ഥ സന്നദ്ധ ഗ്രൂപ്പായി പ്രവർത്തിച്ചു തുടങ്ങി. 2019ലെ പ്രളയവും കൃത്യമായി നേരത്തെ പ്രവചിച്ച Metbeat Weather എന്ന സ്വകാര്യ കാലാവസ്ഥ സ്ഥാപനവും അവരുടെ വെബ്‌സൈറ്റുകളും ആണ് ഇപ്പോൾ മലയാളികൾക്ക് പുതിയ അനുഭവമാകുന്നത്.
രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കേരളത്തിലെ ഏക കാലാവസ്ഥ സ്ഥാപനവും ഇന്ത്യയിലെ രണ്ടാമത്തെ സ്ഥാപനവും ആണ് Metbeat Weather. വിദേശ കാലാവസ്ഥ ഏജൻസികളുടെയും മറ്റും സഹായത്തോടെ വിദഗ്ധർ തയ്യാറാക്കുന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ആണ് Metbeat Weather നൽകുന്നത്. കാലാവസ്ഥ വകുപ്പിന്റെയോ മറ്റു സർക്കാർ ഏജൻസികളുടെയോ ഡാറ്റയോ പ്രവചനമോ അതുപോലെ ഉപയോഗിക്കാതെ മറ്റു സോഴ്‌സുകളെയാണ് ഇവർ കാലാവസ്ഥ പ്രവചനത്തിന് ആശ്രയിക്കുന്നത്. അതിനാൽ പലപ്പോഴും സർക്കാർ ഏജൻസികളുടെ അതിൽ നിന്ന് വ്യത്യസ്തമായിരിക്കും പ്രവചനം. ഗൾഫിലെയും യൂറോപ്പിലെയും യു.എസിലെയും മാതൃകയിൽ കൃത്യമായ കാലാവസ്ഥ പ്രവചനം കേരളത്തിലും നൽകുന്നു എന്നുള്ളതാണ് ഇവരുടെ പ്രത്യേകത.
അന്തരീക്ഷ കാലാവസ്ഥ ശാസ്ത്രജ്ഞർ (Meteorologist), കടൽ കാലാവസ്ഥാ ശാസ്ത്രജ്ഞർ (Oceanographer), സാങ്കേതിക പ്രവർത്തകർ , മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ സന്നദ്ധ സംഘമാണ് Metbeat Weather. സംസ്ഥാന സർക്കാരിനെയും ജില്ലാ ഭരണകൂടങ്ങളെയും അടിയന്തരഘട്ടങ്ങളിൽ Metbeat Weather സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ സൗജന്യമായി സഹായിക്കാറുണ്ട്.
കേരളത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനങ്ങൾ , സിനിമാ ഷൂട്ടിംഗ് , ഇവന്റുകൾ, തുടങ്ങി വിവിധ മേഖലകളിലുള്ളവർ Metbeat ൽ നിന്ന് കാലാവസ്ഥ പ്രവചനങ്ങൾ വാങ്ങി അതനുസരിച്ച് അവരുടെ പരിപാടികൾ പ്ലാൻ ചെയ്യുന്നു. കാലാവസ്ഥ കൃത്യമായി മനസിലാക്കി നടപ്പാക്കിയാൽ ഇതുമൂലം വൻ തുകയുടെ ലാഭമാണ് client ന് ഉണ്ടാകുക. വ്യക്തികൾക്കും ഒരു പ്രത്യേക സ്ഥലത്തെയും സമയത്തെയും കാലാവസ്ഥ കുറിച്ച് ഉപദേശം നൽകാറുണ്ട്.
മലയാളികൾക്ക് കാലാവസ്ഥ സാക്ഷരത നൽകുക എന്നുള്ള ലക്ഷ്യത്തോടെയാണ് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കാലാവസ്ഥ സംരംഭം ആയിരുന്നു ഇത്. അദേഹത്തിന്റെ Weatherman Kerala എന്ന Facebook page വഴിയും Metbeat Weather എന്ന പേജ് വഴിയും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ സങ്കീർണമായ കാലാവസ്ഥ ശാസ്ത്രത്തെ അവതരിപ്പിക്കുന്നത് വഴി വൻ പ്രചാരം നേടി. അത് സങ്കീർണ്ണം കാലാവസ്ഥ ശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങൾക്ക് മലയാളത്തിൽ സമാനമായ വാക്കുകൾ പോലും ഇല്ലാതിരുന്ന സമയത്താണ് ഇത്തരമൊരു ഉദ്യമം.
ട്രോൾ ഉൾപ്പെടെയുള്ളവയാണ് കാലാവസ്ഥ ജനങ്ങളിൽ പരിശീലിപ്പിക്കാൻ വെതർമാൻ കേരള ഉപയോഗിച്ചത്. സങ്കീർണമായ കാലാവസ്ഥയെ സാധാരണക്കാർക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും മനസ്സിലാകുന്ന വിധത്തിൽ മലയാളത്തിൽ അവതരിപ്പിക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. പിന്നീട് മാധ്യമങ്ങളും മറ്റും ഈ വാക്കുകളാണ് കടമെടുത്തത്. ഇപ്പോൾ കാലാവസ്ഥ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ അതിനു പിന്നിൽ Metbeat Weather ന്റെ സഹായവും ഉണ്ട് . മാധ്യമപ്രവർത്തകരെ കാലാവസ്ഥ പരിശീലിപ്പിക്കുന്നതിനായി അവർക്ക് മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നു. കാലാവസ്ഥ വാർത്തകളും മറ്റും കൈകാര്യം ചെയ്യുന്ന കേരളത്തിലെ 130 മാധ്യമപ്രവർത്തകർ ഇപ്പോൾ ഈ ഗ്രൂപ്പിൽ ഉണ്ട്.
90% ത്തിലധികം കൃത്യമായി കാലാവസ്ഥ ഓരോ പ്രദേശത്തും പറഞ്ഞു നൽ കൊടുക്കാൻ കഴിയുന്നു എന്നുള്ളതാണ് Metbeat Weather ന്റെ സവിശേഷത. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടോളം കാലാവസ്ഥ പ്രവചന മാതൃക (Neumerical Weather Predictions) ഏജൻസികളുടെ ഡാറ്റയാണ് കേരളത്തിലെയും മറ്റു പ്രദേശങ്ങളിലെയും കാലാവസ്ഥ പ്രവചനത്തിന് ഇവർ ഉപയോഗിക്കുന്നത്.
സൂപ്പർ കമ്പ്യൂട്ടറുകൾ തയ്യാറാക്കുന്ന NWP Data, Model Chart എന്നിവയുടെ കൃത്യതയും ഇടയ്ക്കിടെ Metbeat Weather സാങ്കേതിക പ്രവർത്തകർ പരിശോധിച്ചു ഉറപ്പുവരുത്തുന്നു. മോഡൽ പ്രവചനങ്ങളെ നേരിട്ട് കാലാവസ്ഥ പ്രവചനം ആക്കാതെ, കൂടുതൽ കൃത്യതയ്ക്ക് വേണ്ടി തൽസമയ ഉപഗ്രഹ ചിത്രങ്ങളും ഡാറ്റയും ഉൾപ്പെടെയുള്ളവ താരതമ്യ പഠനത്തിന് വിധേയമാക്കുന്നു. ഈ ഡാറ്റ പ്രകാരം കേരളത്തിന്റെ 1500 കി.മീ പരിധിയിലെ അന്തരീക്ഷത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചിക്കുകയും അത് വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും ജനങ്ങളെ അറിയിക്കുകയും ആണ് ചെയ്യുന്നത്.
പ്രവചനം കൃത്യമായോ എന്ന് അറിയാൻ മഴപെയ്യും എന്ന് പറഞ്ഞ ദിവസത്തെ മഴയുടെ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യും. അതത് പ്രദേശങ്ങളിലെ ആളുകൾക്കും അവരുടെ നാട്ടിലെ വീഡിയോയും മറ്റും നൽകാനാകും. അങ്ങനെ ഓരോ പ്രവചനവും കൃത്യമാണ് എന്ന് നിങ്ങൾക്കും ഉറപ്പാക്കാനാകും. നേരത്തെയുള്ള പ്രവചന പ്രകാരം ഏതെങ്കിലും പ്രദേശത്ത് മഴ പെയ്തിട്ടില്ലെങ്കിൽ എന്താണ് അതിന് കാരണം എന്ന് ശാസ്ത്രജ്ഞൻ അടങ്ങുന്ന സംഘം പരിശോധിച്ചു അതിന്റെ കാരണവും വിശദീകരണവും നൽകും . അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ആകാം മിക്കപ്പോഴും ഇതിന് കാരണം. അന്തരീക്ഷത്തിന് നിരവധി പാളികൾ ഉണ്ട് . ഇവിടങ്ങളിൽ എന്തെങ്കിലും അപ്രതീക്ഷിത മാറ്റങ്ങൾ പലപ്പോഴും ശാസ്ത്രത്തിന് നേരത്തെ കണ്ടെത്താൻ കഴിയാറില്ല. ഇതാണ് അപ്രതീക്ഷിത മഴക്കും മറ്റും കാരണം.
ഓരോ പ്രവചനവും എത്ര ശതമാനം കൃത്യമാണ് എന്ന് ഇത്തരത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്യും. 2018 മുതൽ സന്നദ്ധ ശാസ്ത്ര, സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയാണ് Kerala Weather എന്ന പേരിൽ പ്രവർത്തിച്ചിരുന്നത്.
2020 മുതൽ Metbeat Weather LLP എന്ന പേരിൽ കമ്പനിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങി. കോഴിക്കോട് ആണ് ആസ്ഥാനം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ ശാസ്ത്രജ്ഞരുടെ സേവനവും തേടാറുണ്ട്. കേരളത്തിലെ കാലാവസ്ഥ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥയും ജിസിസി രാജ്യങ്ങളുടെ കാലാവസ്ഥയും മെറ്റ് ബീറ്റ് വെതർ പ്രവചിക്കാറുണ്ട്. മലയാളികൾ കൂടുതലുള്ള രാജ്യങ്ങളെയും പ്രദേശങ്ങളെയും ആണ് പ്രവചന മേഖലയിൽ ഉൾപ്പെടുത്താറുള്ളത്.
ശാസ്ത്രകാര്യങ്ങൾക്ക് metbeat.com എന്ന വെബ് സൈറ്റും forecast, news, analysis തുടങ്ങിയവയ്ക്ക് metbeatnews.com എന്താ വെബ്‌സൈറ്റും പ്രവർത്തിക്കുന്നു. കാലാവസ്ഥ വകുപ്പും മറ്റും ഏതെല്ലാം ജില്ലയിൽ മഴ സാധ്യത എന്ന് പറയുമ്പോൾ , ഏതെല്ലാം അങ്ങാടികളിലും പ്രാദേശിക പ്രദേശങ്ങളിലും മഴ സാധ്യത എന്നാണ് Metbeat Weather പറയുന്നത്. Micro level forecast നൽകാൻ പ്രാപ്തരായ വിദഗ്ധസംഘം Metbeat ൽ ഉണ്ട്.
കേരളത്തിലെ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള പ്രധാന മാധ്യമങ്ങൾ പലപ്പോഴും കാലാവസ്ഥ വാർത്തകൾക്ക് Metbeat Weather നെ Mention ചെയ്യാറുണ്ട്. Metbeat News website ൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കാലാവസ്ഥ പ്രവചനവും മറ്റു വാർത്തകളും വായിക്കാം. Kerala, National, Global, Gulf എന്നതിന് പുറമേ, UK, USA, Autsralia, Canada, UAE എന്നിവിടങ്ങളിലെ വാർത്തകൾക്കും പ്രത്യേക സെക്ഷൻ ഉണ്ട് .
ലോകത്തെവിടെയുമുള്ള മിന്നൽ തൽസമയം അറിയുന്നതിനും അവ എത്ര ദൂരെയാണ് എന്ന് മനസ്സിലാക്കാനും അപ്പപ്പോൾ എന്തെല്ലാം മുൻകരുതെന്ന് സ്വീകരിക്കണമെന്ന് അറിയാനും Lightning tSrike Map metbeatnews Website ൽ ഉണ്ട് . ഈ മാപ്പിൽ സൂം ചെയ്താൽ തൽസമയം മിന്നൽ എവിടെയൊക്കെയാണെന്ന് അറിയാൻ പറ്റും. നമ്മൾ നിൽക്കുന്ന സ്ഥലത്തുനിന്ന് എത്ര ദൂരെയാണ് മിന്നൽ എന്നും മനസ്സിലാക്കാം. മൂന്നുനിറത്തിലുള്ള അലർട്ടുകളും ലഭ്യമാണ്.
തൽസമയ കളർ ഉപഗ്രഹ ചിത്രങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. കാറ്റിന്റെ ദിശയും മറ്റും ഇതിൽ മനസ്സിലാക്കാൻ കഴിയും. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് നാട്ടിലെ കാലാവസ്ഥ നേരത്തെ മനസ്സിലാക്കാനും അതിനനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനും ഉപകാരപ്രദമാകുന്ന രീതിയിലാണ് വെബ്‌സൈറ്റിലെ വിവരങ്ങൾ . നേരത്തെ ഏതെല്ലാം പ്രദേശങ്ങളിൽ എത്ര മഴക്ക് സാധ്യതയുണ്ട് എന്ന് പറയുന്നതിനാൽ അതനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനും സുരക്ഷ മുന്നൊരുക്കങ്ങൾ നടത്താനും കഴിയും.
കൂടാതെ ഓരോ പ്രദേശത്തും ശക്തമായ മഴ പെയ്യുമ്പോൾ തൽസമയം അവിടെ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വരും. അതിനാൽ നാട്ടിൽ പെയ്യുന്ന പഴയ മറ്റും അറിയാൻ ഏറ്റവും വലിയ നെറ്റ്‌വർക്കുള്ള Metbeat Weather നെ ഉപയോഗിക്കാം. നാട്ടിലുള്ളവർ , ഗൾഫ് പ്രവാസികൾ , മറ്റു രാജ്യങ്ങളിലെ പ്രവാസികൾ എന്നിവർക്കായി പ്രത്യേകം വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ട് . Metbeat Weather, Weatherman kerala facebook page കളിൽ മഴയും വെളളക്കെട്ടും വിഡിയോകൾ തൽസമയം നൽകാറുണ്ട്. പ്രതിമാസം 2 4 മില്യൻ പേരാണ് ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നത്.
വെബ്‌സൈറ്റ്: www.metbeat.com
ഫേസ്ബുക്ക് പേജ് : https://www.facebook.com/
X പ്ലാറ്റ്‌ഫോം: https://twitter.com/i/flow/
യൂട്യൂബ് : https://www.youtube.com/
ഇൻസ്റ്റഗ്രാം: https://www.instagram.com/
വാട്‌സ് ആപ്പ് ചാനൽ: https://whatsapp.com/channel/