Image

എല്ലാ ഔദ്യോഗിക സഭാ ചുമതലകളില്‍ നിന്നും സ്വയം വിരമിക്കുകയാണെന്ന് ഗീവര്‍ഗീസ് കൂറിലോസ്

Published on 20 November, 2023
 എല്ലാ ഔദ്യോഗിക സഭാ ചുമതലകളില്‍ നിന്നും സ്വയം  വിരമിക്കുകയാണെന്ന് ഗീവര്‍ഗീസ് കൂറിലോസ്

തിരുവല്ല: യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനമൊഴിയുകയാണെന്ന് ഗീവര്‍ഗീസ് കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്ത സ്വയം വിരമിക്കുകയാണെന്ന് വിവരം അറിയിച്ചത്.

ഈ മാസം ഇരുപത്തിയെട്ടാം തീയതി എല്ലാ ഔദ്യോഗിക സഭാ ചുമതലകളില്‍ നിന്നും സ്വയം വിരമിക്കുകയാണെന്നും മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തില്‍ ആയിരിക്കും ഇനി താമസമെന്നും മെത്രാപ്പോലീത്ത ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ഇത് ഔദ്യോഗികം തന്നെ: ഈ മാസം ഇരുപത്തിയെട്ടാം തീയതി ഞാന്‍ യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം അടക്കം എല്ലാ ഔദ്യോഗിക സഭാ ചുമതലകളില്‍ നിന്നും സ്വയം വിരമിക്കുകയാണ്. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തില്‍ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക-സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകും. തുടര്‍ന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും ഒപ്പം ഉണ്ടാകുമല്ലോ…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക