കുരുക്ഷേത്ര യുദ്ധത്തിൽ ഭീഷ്മർ അർജുനൻറ്റെ അമ്പേറ്റ് വീണു. ഉടൻ മരിച്ചില്ല, ആചാര്യരോടുള്ള ബഹുമാനാർത്ഥം രണ്ടു ചേരികളും ഭീഷ്മർ പൂർണ്ണമായും മരിക്കുന്നതുവരെ യുദ്ധം നിറുത്തി.
ഹമാസ് ഇസ്രായേൽ യുദ്ധത്തിൽ ഇടവേള നാലുദിനങ്ങൾ എന്നാണ് ഇരു കക്ഷികളും സമ്മതിച്ചിരിക്കുന്നത് എന്ന് കേൾക്കുന്നു. എല്ലാത്തിലും ഉള്ളതുപോലെ ഇതിലും രണ്ട് അഭിപ്രായക്കാർ ഉണ്ടല്ലോ. അമ്പതു ബന്ധികളെ ഹമാസ് വിടുന്നു പകരം ഇസ്രായേൽ എത്ര ഹമാസ് തടവുകാരെ മോചിപ്പിക്കുന്നു എന്നതിൽ വ്യക്തത കിട്ടിയിട്ടില്ല.
ഈയൊരു ഇടവേള തികച്ചും ഇസ്രയേലും ആഗ്രഹിക്കുന്നതാണ് കാരണം തൽക്കാലം ഗാസയിലുള്ള, മരണപ്പെട്ടിട്ടില്ലാത്ത ഹമാസ് പോരാളികൾ ഒട്ടുമുക്കാലും ഗുഹകളിൽ താമസിക്കുന്നു ഗുഹകളുടെ കവാടങ്ങൾ ഇസ്രായേൽ പലേ രീതികളിലും അടച്ചിരിക്കുന്നു. കുറേപ്പേർ നിരവധി ഈജിപ്റ്റ് ലബനോൻ എന്നിവിടങ്ങളിലേയ്ക്ക് രക്ഷപ്പെട്ടു പോയിരിക്കുന്നു.അവരുടെ തിരിച്ചുവരവും ഈ സാഹചര്യത്തിൽ സാധിക്കുമെന്നു കാണുന്നില്ല.
ഗാസാ സ്ട്രിപ്പ് പരിപൂർണ്ണമായും അടക്കപ്പെട്ടിരിക്കുന്നു പുറമെ നിന്നും പടക്കോപ്പുകൾ എത്തിക്കുക ഹമാസിന് എളുപ്പമല്ല. ഹമാസ് നടത്തുന്ന ഓരോ നീക്കങ്ങളും ഇസ്രായേലിനു നിരീക്ഷിക്കുന്നതിന് സാധിക്കും.അകത്തുനിന്നും മുകളിൽ നിന്നും
ആഗോളതലത്തിലും ഇസ്രയേലിനുള്ളിലും, ഹമാസ് ബന്ധികളുടെ ഉറ്റ ബന്ധുക്കൾ ആവശ്യപ്പെടുന്നു ഒരു ഇടവേളക്ക് കാരണം ഇതൊരു നല്ല തുടക്കം ആയിരിക്കും കുറെ എങ്കിലും നിരപരാധികൾക്ക് ബന്ധനത്തിൽ നിന്നും മോചനം ലഭിക്കുന്നതിന്. ഇതൊരു മനുഷ്യത്വപരമായ നീക്കം.
ഇസ്രായേലിനു കിട്ടുന്ന വലിയൊരു ഗുണം പൊതു ജന മധ്യത്തിൽ നല്ലൊരു പേരു സമ്പാദിക്കുന്നു. കൂടാതെ, ഇപ്പോൾ പോർക്കളങ്ങളിൽ ഇരുപത്തിനാലു മണിക്കൂറും പയറ്റുന്ന പോരാളികൾക്ക് ഒരു വിശ്രമം കൂടാതെ ഇസ്രായേൽ പട്ടണങ്ങളിലും, ഗാസയിലും ജീവിക്കുന്ന നിരപരാധികൾക്ക് ഭയം കൂടാതെ ഏതാനും ദിനങ്ങൾ ഉറങ്ങുന്നതിനുള്ള ഒരു അവസരവും.
ഇസ്രായേലിനു അവരുടെ ആവനാഴികൾ വീണ്ടും നിറയ്‌ക്കുന്നതിനുള്ള അവസരം, കേടു വന്നിട്ടുള്ള പടക്കോപ്പുകൾ നന്നാക്കുന്നതിനും.
ബന്ധനത്തിൽ നിന്നും പുറത്തുവരുന്നവരിൽ നിന്നും ഹമാസ് എവിടെ ഇവരെ ഒളിപ്പിച്ചു എങ്ങിനെ പെരുമാറി അതുപോലെ ഒരുപാടു വിവരങ്ങൾ ഇസ്രായേൽ സൈനികർക്കു കിട്ടും. അത് തുടരുവാൻ സാധ്യതയുള്ള പോരാട്ടത്തിന് സഹായകരമാകും.
ഒന്നുരണ്ടു ചോദ്യങ്ങളും ഒരു വെള്ളി രേഖയും ഈയൊരു ഇടവേളയിൽ കാണുന്നു. ഒന്ന് ആര് ആദ്യം ഈ ഇടവേള ഭംഗപ്പെടുത്തും ? ഇടവേള നീണ്ടുപോയാൽ അതൊരു ശാശ്വത സമാധാനത്തിന് വഴി തുറക്കുമോ?ബാക്കിയുള്ള ബന്ധികളെ ഉടനെ മോചിപ്പിക്കണമല്ലോ അല്ലാതെ ഇസ്രായേൽ ഗാസയിൽ നിന്നും സൈനികരെ പിൻവലിക്കില്ല.
ഈയൊരവസരം സമാധാനം ആഗ്രഹിക്കുന്ന മറ്റു ലോക നേതാക്കൾക്ക് ഒരു സുവർണ്ണാവസരം.ശക്തമായി ഇരു കഷികളോടും ആവശ്യപ്പെടാം ഒരു ശാശ്വത ഒത്തുതീർപ്പിന് മുതിരുന്നതിന്. അതിന് ആദ്യപടിയായി ഹമാസ് നേതാക്കൾ പാലസ്റ്റീൻ ഭരണം അവരുടെ ഭരണഘടന തിരുത്തിയെഴുതണം ഇസ്രായേൽ പരിപൂർണ്ണമായും ഭൂപടത്തിൽ നിന്നും മായിക്കപ്പെടുമെന്നുള്ള വാക്യങ്ങൾ എടുത്തുമാറ്റണം.
ഇപ്പോൾ നിലവിലുള്ള ഭൂപടത്തിൽ കാണുന്ന ഇസ്രായേലും അതിർത്തികളും ഒരു പ്രയോഗികമായിട്ടുള്ളതല്ല കാരണം വെസ്റ്റ് ബാങ്ക് പരിപൂർണ്ണമായും ഇസ്രായേൽ വിട്ടുകൊടുത്തിട്ടില്ല അവർ അതിന് സുരക്ഷ കാരണങ്ങൾ നിരത്തുന്നുണ്ട്. ഈയൊരുരാഷ്ട്രീയ,സാമൂഹിക അവസ്ഥ തുടരേണ്ടി വരുമോ?
ഗാസ പാലസ്റ്റീൻ രാജ്യത്തിൻറ്റെ ഭാഗമാണ് അവിടെ ഒരു ജൂതൻ പോലും താമസിക്കുന്നില്ല . അവിടെ ഭരണം പാലസ്റ്റീൻ അല്ല ഇപ്പോൾ നടത്തുന്നത് ഹമാസാണ്. അവർ ഇവിടെനിന്നും മാറണം . ഇറാൻ ഇപ്പോൾ ഹമാസിനും ഇസ്സ്ബുല്ലക്കും ഇസ്രയേലിനെ നശിപ്പിക്കുന്നതിന് നൽകുന്ന സഹായങ്ങൾ നിറുത്തണം. കൂടാതെ റഷ്യയും ചൈനയും നടത്തുന്ന കലക്കവെള്ളത്തിലെ മീൻപിടുത്തവും നിറുത്തണം. കാത്തിരുന്നു കാണാം. ഭീഷ്മരുടെ ശവദാഹം കഴിഞ്ഞശേഷം വീണ്ടും കുരുക്ഷേത്ര യുദ്ധം തുടങ്ങിയതുപോലെ ഇവിടെയും സംഭവിക്കുമോ എന്ന് ?