Image

ഹോംലെസ്‌ ഓർ വി ഐ പി റെഫ്യൂജീസ് ! (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

Published on 29 November, 2023
ഹോംലെസ്‌ ഓർ വി ഐ പി റെഫ്യൂജീസ് ! (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

 "ഹോംലെസ്സ് "അഥവാ ഭവനരഹിതർ എന്ന പദം അമേരിക്കയുടെ പ്രധാന സിറ്റികളുടെ ശോഭ കെടുത്തിക്കൊണ്ടിരിക്കുന്നത് നിസ്സാരസംഗതിയല്ല !

    അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇന്ത്യയുടെ ചില സുന്ദരവീഥികളിലൂടെ കടന്നു പോയപ്പോൾ, ഒരു വശം കിലോമീറ്ററുകളോളം പച്ച ടാർപോളിൻ മനോഹരമായി വലിച്ചു കെട്ടിയിരുന്നത് എന്തിനായിരുന്നെന്നു ട്രമ്പ് ചോദിക്കാഞ്ഞത് ആ പദവിയുടെ ഔചിത്യം.

    പക്ഷേ, അമേരിക്കയുടെ മിക്ക സിറ്റികളുടെയും ഇരുണ്ട തെരുവുകൾ, പ്രത്യേകിച്ചും കാലിഫോർണിയ സ്റ്റേറ്റിന്റെ തിലകക്കുറികളായ ലോസ് ഏഞ്ചൽസും സാൻ ഫ്രാൻസിസ്‌കോയും ഹൊംലെസ്സ് കാരുടെ മെക്കയായി മാറിക്കൊണ്ടിരിക്കുമ്പോൾ,  ഇവിടെ "മോഡിറ്റെക്" പ്രയോഗിച്ചു മറച്ചുവെക്കാതിരിക്കുന്നതും, ഈ മഹാരാജ്യത്തിന്റെ വിശാല മനസ്കതയെന്നു പറഞ്ഞു ചിരിച്ചു തള്ളുന്നത് വെറും ശുംഭത്തരം!

    കാരണം, വികസ്വര രാജ്യങ്ങൾ വരെ ഭൂമിയിലെ. സ്വർഗം എന്ന് വിളിച്ചോതുന്ന അമേരിക്കയിലെ തെരുവുകളിൽ ഹോംലെസ്സ് അധിനിവേശം അതിവേഗത്തിലായിക്കൊണ്ടിരിക്കുന്നു.പലയിടത്തും ഇവരുടെ മലമൂത്രവിസർജ്യങ്ങളും ചിതറിക്കിടക്കുന്ന പഴകിയ ഭക്ഷണങ്ങളുടെ എച്ചിൽകൂമ്പാരങ്ങളും ഹാർഡ്ബോർഡ് കാർട്ടൺ  വേസ്റ്റുകളും ചിതറിക്കിടക്കുന്ന പ്രഭാതദൃശ്യങ്ങൾ സര്വസാധാരണമായിക്കൊണ്ടിരിക്കുന്നു.

    പാർപ്പിടമില്ലാത്ത ഭവനരഹിതർ, അതായത് കാർ, പാർക്ക്, ഉപേക്ഷിക്കപ്പെട്ട കെട്ടിടം, അല്ലെങ്കിൽ ട്രെയിൻ സ്റ്റേഷൻ എന്നിങ്ങനെ പ്രാഥമികമായി മനുഷ്യവാസത്തിനായി രൂപകൽപ്പന ചെയ്തിട്ടില്ലാത്ത രാത്രിയിൽ എവിടെയെങ്കിലും ഉറങ്ങുക എന്നർത്ഥം. കഴിഞ്ഞ ഏഴു വർഷമായി രാജ്യത്തെ ഭവനരഹിതരിൽ 40 ശതമാനവും ഇപ്പോൾ പാർപ്പിടമില്ലാത്ത ഭവനരഹിതരാണ്.

    ഹോംലെസ്സ് ആകുന്നതിന്റെ അഥവാ വീടില്ലാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? കാരണങ്ങൾ വളരെ വ്യത്യസ്തമാണ്, പക്ഷേ പലപ്പോഴും ഭവനരഹിതരും ദാരിദ്ര്യവും ആയി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവെ ദരിദ്രരായ ആളുകൾക്ക് വീട്, ഭക്ഷണം, ശിശു സംരക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം തികയുകയില്ല.
    വ്യക്തികൾക്ക് തീരാവ്യാധികൾ രോഗങ്ങൾ, ഒരു അപകട, അല്ലെങ്കിൽ സ്ഥിരം ജോലി ഇല്ലാതിരിക്കുക ഇവയൊക്കെ ഉള്ളതൊക്കെ നഷ്ടമാകാൻ കാരണങ്ങൾ ആകും . പക്ഷേ
    തെരുവിൽ വസിക്കുന്ന വരിൽ  നിന്ന് കേൾക്കുന്ന കാരണങ്ങൾ മറ്റു പലതാണ്.
    നിരുത്തരവാദിത്വപരമായി  ചൂതുകളി, മണി ലോണ്ടറിംഗ് തുടങ്ങിയവയിൽ പണം ദുരുപയോഗം ചെയ്യുക, ലഹരിവസ്തുക്കൾക്കു അടിമയാകുക എന്നിവയാണ്

    മറ്റു കാരണങ്ങളെക്കാൾ  കൂടുതൽ ശക്തമായി യുവാക്കൾ മുതൽ പ്രായമായവരെ വരെ തെരുവിലിറക്കാൻപ്രേരകമാകുന്ന ഘടകങ്ങൾ എന്നത് പ്രത്യേകം തെളിയിക്കേണ്ട കാര്യങ്ങളല്ല.

    ശമ്പളം അല്ലെങ്കിൽ മറ്റു വരുമാനങ്ങൾ കൊണ്ട് ലഭിക്കാവുന്ന  ഭവനങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, ദാരിദ്ര്യം താഴ്ന്ന വേതനം മാനസിക രോഗവും,  ലഹരിവസ്തുക്കളുടെ ദുരുപയോഗവും ആവശ്യമായ സേവനങ്ങളുടെ അഭാവവും കൂടുതൽ ഹോംലെസ്സുകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

    കാലിഫോർണിയ സ്റ്റേറ്റിലെ പ്രധാന സിറ്റികളായ ലോസ് ഏഞ്ചൽസും, സാൻഫ്രാൻസിസ്കോയും ഈയിടെ സന്ദർശിക്കാൻ ഇടയായി, ഈ നഗരങ്ങളിലെ ഭവനരഹിതരുടെ ദയനീയമായ സാഹചര്യം ഈ വിഷയത്തിൽ കുറച്ച് വരികൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചു. എല്ലാ വസ്‌തുതകളും കണക്കുകളും ഇൻറർനെറ്റ് പിന്തുണയ്‌ക്കപ്പെടുന്നു, മാത്രമല്ല എന്റെ അഭിപ്രായങ്ങൾ മാത്രമാണ് രാഷ്ട്രീയമല്ലാത്തത്. വൈകുന്നേരമായപ്പോഴേക്കും സാൻഫ്രാൻസിസ്കോയിലെ പല തെരുവുകളും ഹോംലെസ്സ്  ഹതഭാഗ്യരാൽ  നിറയാൻ തുടങ്ങിയിരുന്നു. നിരവധി ഹോട്ടലുകളുള്ള എഡ്ഡി സ്ട്രീറ്റിലേക്കുള്ള ഇടവഴിയിൽ വീടില്ലാത്ത ആളുകൾ തിങ്ങിനിറഞ്ഞു. ഇത് പഴയ ഭിക്ഷാടകരുടെ ഒരു കൂട്ടമല്ല, മറിച്ച് തെറ്റായ തീരുമാനങ്ങൾ, തൊഴിലില്ലായ്മ, മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവർ എന്നിവ കാരണം ഭവനരഹിതരായ എല്ലാ പ്രായത്തിലുള്ളവരുടെയും ഒരു സ്ഥിരം സംഘമാണ്.

    പാതിരാത്രിയിൽ പാട്ടും നിലവിളിയും കേട്ടു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന്റെ അഞ്ചാം നിലയിൽനിന്നും ജനാലയിലൂടെ, വെറുതേ നോക്കിയപ്പോൾ നഗ്നയായ, എന്നാൽ തൊപ്പി മാത്രം ധരിച്ച ഒരു യുവതി നൃത്തം ചെയ്യുന്നത് കണ്ട് ഞാൻ അമ്പരന്നുപോയി: അവളും ഇടയിൽ ഡോളർ ബില്ലുകൾ ശേഖരിച്ച് തൊപ്പിയിലേക്ക് തള്ളി വെയ്ക്കുന്നതും കാണാമായിരുന്നു. മയക്കുമരുന്ന് വിതരണം ചെയ്യുന്നതും അവളാണെന്ന് തോന്നുന്നു. ഇടയിൽ, അവളുടെ ഷോ അവളുടെ ലഹരിയിൽ ആറാടിയിരുന്ന  പ്രേക്ഷകർക്ക് ഒരു ബോണസ് ആയിരുന്നുവെന്ന് തോന്നുന്നു.
    ചെറിയ മഴ ചാറാൻ തുടങ്ങിയപ്പോൾ, കുറേപ്പേർ മറ്റെവിടേയ്ക്കോ മാറിത്തുടങ്ങി. പ്രായമായവരും ഓടാൻ ശക്തിയില്ലാത്തവരും , അവർ ഇരിക്കാനും കിടക്കാനും ഉപയോഗിക്കുന്ന പഴയ ഹാർഡ് ബോർഡ് ഷീറ്റുകൾ തലയ്ക്കു  മീതെ പിടിച്ചുകൊണ്ട് അവരുടെ അതേ താവളത്തിൽ കുത്തിയിരിക്കുന്നത് കണ്ടപ്പോൾ, ഭവനരഹിതരുടെ ദയനീയാവസ്ഥയിൽ ദുഃഖം തോന്നി. പക്ഷേ അവരിൽ ഭൂരിപക്ഷവും "ഡ്രഗ്  അഡിക്റ്റ്സ്" ആണെന്നറിഞ്ഞപ്പോൾ, ഈ മഹാരാജ്യത്തിന്റെ  ലഹരിഉപയോഗ നയത്തിന്റെ നിരുത്തരവാദിത്വം ബോധ്യമായിത്തുടങ്ങി. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം, ഒരിക്കലും നല്ല ഫലങ്ങൾ പുറപ്പെടുവിക്കില്ല.

    ലോസ് ഏഞ്ചൽസിൽ ഹോംലെസ്സ് കാരുടെ നിരക്ക് വളരെ കൂടുതൽ ആണ്‌. എങ്കിലും മിക്കവാറും ടെന്റുകൾ തീർത്തു, കുറച്ചുകൂടെ ഒതുങ്ങിക്കഴിയുന്നതുപോലെ തോന്നി.
    നഗരത്തിന്റെ സ്വന്തം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഭവനരഹിതരിൽ ഏകദേശം 30% ഇതിനകം തന്നെ പാർപ്പിടം നഷ്ടപ്പെട്ടതിനെത്തുടർന്ന് അവിടേക്ക് മാറിവന്നവരാണ്. മറ്റൊരു 17% പേർ ഭവനരഹിതരാകുന്നതിന് മുമ്പ് ഒരു വർഷത്തിൽ താഴെ മാത്രമാണ്  നഗരത്തിൽ വന്നു താമസിച്ചു തുടങ്ങിയതെന്ന് പറയപ്പെടുന്നു.

    മേയർ ലണ്ടൻ ബ്രീഡ് സമ്മതിക്കുന്നതുപോലെ, ആളുകൾ വരുന്നതിന്റെ ഒരു കാരണം മയക്കുമരുന്ന് എളുപ്പത്തിൽ ഇവിടെ ലഭ്യമാകുന്നതാണ്. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡ് രണ്ട് മാസം മുമ്പ്വാ, വാൻ നെസ് അവന്യൂവിലെയും എഡി സ്ട്രീറ്റിലെയും ഹോംലെസ്‌ ക്യാമ്പ് പിടിച്ചെടുത്തുകൊണ്ട്  ഒരു  ആഴ്ച, ഒരു ക്‌ളീനിംഗിന് ശ്രമിച്ചിരുന്നു. തികച്ചും വ്യത്യസ്തമായ രൂപം അന്ന് കണ്ടിരുന്നു ചെടികളുടെയും മരങ്ങളുടെയും നടീൽ പെട്ടികൾ നടപ്പാതയിൽ പലയിടത്തും നിരത്തിവെച്ചിരുന്നു.
    2023-ൽ നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ യോഗങ്ങളുടെ APEC 2023 ഒരു വർഷം നീണ്ടുനിൽക്കുന്ന ആതിഥേയത്വം  സാൻ ഫ്രാൻസിസ്കോയിലാണ് നടക്കുന്നത്. അതിനുവേണ്ടി ചിലതൊക്കെ കാട്ടിക്കൂട്ടിയെങ്കിലും,
    സ്ഥിതിഗതികൾ  വീണ്ടും പഴയതിലും മോശം തന്നെ.

    തിരക്കേറിയ ട്രാൻസിറ്റ് ഇടനാഴി നഗരത്തിലെ മയക്കുമരുന്ന്, മാനസികാരോഗ്യം, ഭവനരഹിതർ തുടങ്ങിയ പ്രതിസന്ധികളിലൂടെ  ഏറ്റവും പുതിയ വിവാദ രംഗമായി മാറിയിരിക്കുന്നു, കാരണം ഇവിടുത്തെ ആളുകൾ മാത്രമല്ല , ഇവിടെ വന്നെത്തുന്ന സന്ദർശകരും, വൃത്തിഹീനമായിക്കൊണ്ടിരിക്കുന്ന  തെരുവ് അവസ്ഥകളെ അപലപിക്കുന്നു. ഈ അവസ്ഥ ചുറ്റുപാടുമുള്ള    ബിസിനസിൽ വിനാശകരമായ സ്വാധീനം ചെലുത്തിയെന്ന് അവർ പറയുന്നു. സമാധാനത്തോടെ അവിടെയൊക്കെ നമ്മുടെ കാർ പാർക്ക് ചെയ്യുന്നതിനോ, റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുന്നതിനോ പ്രയാസമായിക്കൊണ്ടിരിക്കുന്നു.

    സമീപ വർഷങ്ങളിൽ, കോടതി വിധികൾ നഗരങ്ങൾക്ക്, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരത്ത്, ഹോംലെസ്സ് പാളയങ്ങൾ നീക്കം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി. 2018-ൽ, യുഎസ് ഒമ്പതാം സർക്യൂട്ട് കോടതി, ഭവനരഹിതരായ ആളുകൾക്ക് മതിയായ ബദൽ മാർഗങ്ങൾ ലഭ്യമല്ലെങ്കിൽ, പൊതു സ്ഥലങ്ങളിൽ പുറത്ത് ഉറങ്ങുന്നതിന് ശിക്ഷിക്കാനാവില്ലെന്ന് കണ്ടെത്തി.

    ഇതിന്  ഒരു മറുവശം കൂടിയുണ്ട്.  2022 സെപ്റ്റംബറിൽ, ഭവനരഹിതരുടെ താവളങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സ്വന്തം നിയമങ്ങൾ ലംഘിച്ചതിന് സാൻ ഫ്രാൻസിസ്കോയ്‌ക്കെതിരെ കോളിഷൻ ഓൺ ഹോംലെസ്സ്‌നെസ് കേസെടുത്തു.
    ഒരു ഫെഡറൽ ജഡ്ജി , ആളുകൾക്ക് ബദൽ അഭയം നൽകാൻ കഴിയുന്നില്ലെങ്കിൽ, സാൻ ഫ്രാൻസിസ്കോയിലെ ഭവനരഹിതരുടെ താവളങ്ങൾ നീക്കം ചെയ്യുന്നതിൽ നിന്ന് വിലക്കി,  

    2022-ൽ ലോസ് ഏഞ്ചൽസിലാണ് രാജ്യത്തെ ഏറ്റവും വലിയ ഭവനരഹിതരായ ജനസംഖ്യ. 2022 ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് (HUD) ഡാറ്റ പ്രകാരം ഏകദേശം 582,000 അമേരിക്കക്കാർ ഭവനരഹിതർ ആയി തെരുവുകളിലുണ്ടായിരുന്നു. ടർക്കിനും ഒ'ഫാരലിനും ഇടയിലുള്ള ടെൻഡർലോയിൻ, ലാർകിൻ, ഹൈഡ് സ്ട്രീറ്റുകളുടെ പടിഞ്ഞാറൻ വിസ്തൃതിയുടെ ഒരു ഭാഗത്തിന് സാൻ ഫ്രാൻസിസ്കോ നഗരം ഔദ്യോഗികമായി "ലിറ്റിൽ സൈഗോൺ" എന്ന് നാമകരണം ചെയ്തു. നഗരത്തിലെ ഭവനരഹിതരുടെയും കുറ്റകൃത്യങ്ങളുടെയും ഏറ്റവും ഉയർന്ന തലങ്ങളിൽ ഒന്നാണ് ഈ പ്രദേശം.

    വിദഗ്ധർ പറയുന്നത്, കാലിഫോർണിയയിൽ പ്രതിശീർഷ ഭവനരഹിതരുടെ നിരക്ക് ടെക്‌സാസിനേക്കാൾ അഞ്ചിരട്ടിയുണ്ടെന്നതിന്റെ ഏറ്റവും വലിയ കാരണം കാലിഫോർണിയയിൽ ഭവന നിർമ്മാണം വളരെ ചെലവേറിയതാണ് എന്നതാണ്; കാലിഫോർണിയയിലെ ശരാശരി വൺ ബെഡ്‌റൂം യൂണിറ്റ് പ്രതിമാസം $2,200 വാടകയ്‌ക്ക് നൽകുന്നു, ടെക്‌സാസിൽ ഇത് $1,200 ആണ്. രണ്ട് നഗരങ്ങളും കുറ്റകൃത്യങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, ലോസ് ഏഞ്ചൽസ് യഥാർത്ഥത്തിൽ സുരക്ഷിതമാണ്. LA-യിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 100,000 നിവാസികൾക്ക് 2870 എന്ന നിരക്കിലായിരുന്നു, ഇത് ദേശീയ ശരാശരിയേക്കാൾ 22% കൂടുതലാണ്. അക്രമാസക്തമായ കുറ്റകൃത്യ നിരക്ക് 100,000 നിവാസികൾക്ക് 722 ആണ്, ഇത് ദേശീയ ശരാശരിയേക്കാൾ 86% കൂടുതലാണ്. ക്യാമ്പിംഗിനും മയക്കുമരുന്നിനും സ്വാഗതാർഹമായ അന്തരീക്ഷം നൽകുന്നത് ഭവനരഹിതരെ ആകർഷിക്കുന്നില്ലെന്നും കൂടുതൽ സബ്‌സിഡിയുള്ള ഭവനനിർമ്മാണത്തിന് മാത്രമേ ഭവനരഹിതർ പരിഹരിക്കാൻ കഴിയൂ എന്നും പല അഭിഭാഷകരും അവകാശപ്പെടുന്നു. സാൻ ഫ്രാൻസിസ്കോ ആ വാദങ്ങളുടെ വിഡ്ഢിത്തം കാണിക്കുന്നു.
    മേയർ ലണ്ടൻ ബ്രീഡ്  സമ്മതിക്കുന്നതുപോലെ, ആളുകൾ വരുന്നതിന്റെ ഒരു കാരണം മയക്കുമരുന്ന് എളുപ്പത്തിൽ ലഭ്യമാകുന്നതാണ്. മതിയായ സബ്‌സിഡിയുള്ള ഭവനങ്ങൾ ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുമെന്ന അവകാശവാദം സാൻ ഫ്രാൻസിസ്കോയുടെ ശ്രമങ്ങളാൽ നിരാകരിക്കപ്പെടുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ, നഗരം 7,000-ലധികം സ്ഥിരം ഭവന യൂണിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്, എന്ന് റിപ്പോർട്ടുകൾ പറയുന്നു.
    70000 ഭവന രഹിതരുള്ള ഒരു സ്ഥലത്ത് 7000 യൂണിറ്റുകൾ ഉണ്ടാക്കിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ ലജ്‌ജാകരം.

    പോർട്ട്‌ലാൻഡ്, സാൻ ഡീയാഗോ, സിയാറ്റിൽ, ഓസ്റ്റിൻ തുടങ്ങിയ ലിബറൽ നഗരങ്ങളിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഭവനരഹിതരും അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതും ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. പ്രതിസന്ധിയെ അഭിസംബോധന ചെയ്യുമ്പോൾ റിപ്പബ്ലിക്കൻമാർ ഡെമോക്രാറ്റുകളെ കഴിവുകെട്ടവരും നിർഭയരുമായി കാട്ടി. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്തെങ്കിലും നടപടിയെടുക്കണമെന്ന് രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം പൊതുജനങ്ങൾ ആഗ്രഹിക്കുന്നു.

    യുദ്ധകാലാടിസ്ഥാനത്തിൽ  ഭാവനരഹിതരെ മുഴുവൻ തേടിപ്പിടിച്ചു, പുനരധിവസിപ്പിക്കാനുള്ള ഒരു ദൗത്യം തദ്ദേശ ഭരണകൂടംആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
    ഇതിന് കറക്ഷണൽ സെന്റർ പോലെ,  കെട്ടുറപ്പുള്ള കേന്ദ്രങ്ങൾ ആദ്യമായി സ്ഥാപിക്കണം. ഇവയ്ക്കുള്ളിൽ ലഹരി വസ്തുക്കൾ എത്താതിരിക്കാനുള്ള കർശന നിയന്ത്രണങ്ങൾ സ്ഥിരമായുണ്ടായിരിക്കണം.

    തെരുവിൽ ജീവിച്ച ഭവനരഹിതർ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തു ജീവിച്ചു ശീലിച്ചവരായതിനാൽ, ഈ കേന്ദ്രങ്ങളിൽ ഇവരെ പിടിച്ചു നിർത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ഇവരിൽ നല്ല ശതമാനം ജോലി ചെയ്യാൻ കഴിവുള്ളവരാണ് . ഒന്നുമില്ലെങ്കിൽ ഈ കേന്ദ്രങ്ങളോടനുബന്ധിച്ചു വിശാലമായ കൃഷിയിടങ്ങൾ നടത്തിക്കൊണ്ടുപോയാൽ, ഈ രാജ്യത്തിനാവശ്യമായ പഴങ്ങളും  ധാന്യങ്ങളും കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കാൻ സാധിക്കും.

    അല്ലെങ്കില് മറ്റു സാധനസാമഗ്രികൾ നിർമ്മിക്കുന്ന ചെറിയ വ്യവസായ യൂണിറ്റുകൾ നടത്താനാവും. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പിനുള്ള പണം സമാഹരിക്കാനും, ജോലിയ്ക്കനുസൃതമായ കൂലിയും നൽകിയാൽ പുനരധിവാസം കൂടുതൽ പ്രായോഗികമാകും.

    രാഷ്‌ട്രീയ കക്ഷികൾ പഴി ചാരിക്കൊണ്ടിരുന്നാൽ ഒന്നിനും പരിഹാരമാവില്ല. ശരിയാണ്  ഇപ്പോഴത്തെ ഭരണം ഇതിന് അത്ര പ്രാധാന്യം കല്പിക്കുന്നില്ലായിരിക്കാം. ഈ രാജ്യത്തിനുള്ളിൽ പാവപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കയും , തെരുവുകളിൽ ഭവനരഹിതർ ഈ രാജ്യത്തിന്റെ ശോഭ കെടുത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, അതിന് നേരെ കണ്ണടച്ചുകൊണ്ടു, രാജ്യത്തിന്റെ പെരുമയും, റ്റൂറിസ്സത്തിന്റെ വിലയും കെടുത്തുന്നത് നമ്മുടെ ഭരണാധികാരികൾ തന്നെ.

    വീട്ടിലുള്ളവരുടെ അടിസ്ഥാന ജീവിതസൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനുപകരം, ആർക്കും ഈ രാജ്യത്ത് വന്ന് കയറുന്നതിന് ചുറ്റുമതിലുകളും മലർക്കെ തുറന്നിടുകയും, കയ്യും കണക്കുമില്ലാതെ അഭയാർത്ഥികൾ എന്ന പേരിൽ, ഇരച്ചു കയറി വരുന്നവർക്ക് ആഡംബര ജീവിത സൗകര്യങ്ങളും പൗരത്വവും നൽകുന്നതിലെ "ഹിഡൻ അജണ്ട" , സാധാരണക്കാർക്ക് അറിയാമെങ്കിലും, അമേരിക്കൻ തെരുവുകളിൽ ഒരു പൗരനും  അലഞ്ഞു നടക്കുന്ന സ്ഥിതി കൈവരിക്കാൻ ആവില്ലെങ്കിൽ, അത് വെറും ഇരട്ടത്താപ്പ് നയമെന്ന് ലോകം ഉദ്ഘോഷിക്കും.

Join WhatsApp News
C G Daniel 2023-11-29 03:51:48
Yes, I read your article. You spend lots of time to research the topic. In fact, homeless people prefer to stay under the over bridge and foot path. They enjoy drugs and company with other homeless people, There was a Malayalee, Kuruvilla lives in Houston under the over ridge for several years. Malayalee Association rescued him and put him in a rented apartment. The association raised thousands of dollars for his rehabilitation. But after few weeks he escaped and started the same past living as homeless. C G DANIEL, Houston
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക