Image

വിദേശയാത്ര കഴിഞ്ഞു വരുമ്പോൾ ഇമ്മിഗ്രേഷൻ  ക്യു ഒഴിവാക്കാൻ മൊബൈൽ ആപ്പ്

Published on 29 November, 2023
വിദേശയാത്ര കഴിഞ്ഞു വരുമ്പോൾ ഇമ്മിഗ്രേഷൻ  ക്യു ഒഴിവാക്കാൻ മൊബൈൽ ആപ്പ്

ഒരു വിദേശ യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ നീണ്ട കഴുവിൽ നിൽക്കാതെ ഇറങ്ങി പോരാൻ എളുപ്പ വഴിയുണ്ട്. ഇതിനായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്), യുഎസ് കസ്റ്റംസ് എന്നിവ  ഔദ്യോഗിക ആപ്പ് ഇറക്കിയിട്ടുണ്ട്-മൊബൈൽ പാസ്‌പോർട്ട് കൺട്രോൾ (MPC)

മൊബൈൽ ആപ്പ് MPC ഡൗൺലോഡ് ചെയ്യുന്നതിലൂടെ യുഎസ് എയർപോർട്ടുകളിലെ ഇമിഗ്രേഷൻ ലൈനിൽ  നീണ്ട കാത്തുനില്പ് ഒഴിവാകും.

ആദ്യം ഫോണിന്റെ  എയർപ്ലെയിൻ മോഡ് നീക്കുക. തുടർന്ന്  ആപ്പ് ക്ലിക്ക് ചെയ്യുക. അത് നിങ്ങളുടെ എൻട്രി എയർപോർട്ട്  ആപ്പ് സ്വയമേവ തിരിച്ചറിയും.

അതിനു ശേഷം  പാസ്‌പോർട്ട് ഫോട്ടോ പേജ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടും.  അത് നിങ്ങളുടെ എല്ലാ വിവരങ്ങളും ക്യാപ്‌ചർ ചെയ്‌ത് സംരക്ഷിക്കും.

തുടർന്ന്   ഒരു   കസ്റ്റംസ് ഫോമിലേക്ക് കൊണ്ടുപോകും. അവിടെ ചോദ്യങ്ങൾക്ക്  ഉത്തരം നൽകുക. തുടർന്ന്  തൊപ്പി ഇല്ലാതെ നിങ്ങളുടെ സെൽഫി ഫോട്ടോ എടുക്കാൻ ആപ്പ് നിങ്ങളോട് ആവശ്യപ്പെടും.

തുടർന്ന് ഈ   എൻട്രി ഫോം സബ്‌മിറ്റ് ചെയ്യാൻ  നിങ്ങളോട് ആവശ്യപ്പെടും. അപ്പോൾ  എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ക്യുആർ കോഡ് (ബാർകോഡ്) കാണിക്കും.

ഇറങ്ങി ചെല്ലുമ്പോൾ  ഇമിഗ്രേഷൻ ഹാളിൽ MPC (മൊബൈൽ പാസ്‌പോർട്ട് കൺട്രോൾ) എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പ്രത്യേക ലൈൻ നോക്കുക. മിക്കവാറും നിങ്ങൾ ലൈനിലെ ഒരേയൊരു വ്യക്തിയായിരിക്കാം നിങ്ങൾ.

നിങ്ങളുടെ MPC ആപ്പിലെ ബാർകോഡ്  ഇമ്മിഗ്രേഷൻ ഓഫിസറെ പേജ് കാണിച്ച്   മിനിറ്റുകൾക്കുള്ളിൽ പുറത്തിറങ്ങാം .

ഇനി മുതൽ ഒരു സ്മാർട്ട്  അന്താരാഷ്‌ട്ര സഞ്ചാരി ആകുക.

Any US Citizen returning from a foreign trip can save several minutes or even hours of waiting on the immigration line at US airports by downloading a mobile app MPC. (The official app of US Homeland Security (DHS) and US Customs).
You need to open the app after you remove your airplane mode and then it will automatically identify your entry airport. It will ask you to scan your passport photo page and it will capture all your information and save it. Then you will be taken to an online customs form and after you answer all the questions it will ask you to take a selfie photo of you without any hat. Then it will prompt you to submit the entry form. Then it will show you a QR code (barcode) with all the information. Then look for the special line, at the immigration hall, marked MPC (Mobile Passport Control). Most likely you may be the only person on the line and you will be out in a few minutes by showing the barcode page n your MPC app. Be a a smart international traveler from now on.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക