Image

രാജാ കൃഷ്ണമൂർത്തിയുടെ പ്രൊഫൈൽ പ്രമുഖ  രാജ്യാന്തര മാസിക അവതരിപ്പിച്ചു (പിപിഎം) 

Published on 29 November, 2023
രാജാ കൃഷ്ണമൂർത്തിയുടെ പ്രൊഫൈൽ പ്രമുഖ  രാജ്യാന്തര മാസിക അവതരിപ്പിച്ചു (പിപിഎം) 

അന്താരാഷ്ട്ര വിഷയങ്ങളിൽ അഗാധമായ പഠനങ്ങൾ നടത്തുന്ന ‘Foreign Policy’ ഇല്ലിനോയ് ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് റെപ്. രാജാ കൃഷ്ണമൂർത്തിയുടെ പ്രൊഫൈൽ അവതരിപ്പിച്ചു പ്രാധാന്യം നൽകി. യുഎസും ചൈനയും തമ്മിലുള്ള തന്ത്രപരമായ മത്സരത്തെ കുറിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രസിന്റെ സമിതിയിൽ റാങ്കിങ് മെംബർ എന്ന നിലയിൽ കൃഷ്ണമൂർത്തി നടത്തുന്ന പ്രവർത്തനത്തിനാണ് പ്രസിദ്ധീകരണം പ്രാമുഖ്യം കണ്ടത്. സമിതി അധ്യക്ഷൻ മൈക്ക് ഗല്ലഗറെയും അവർ അവതരിപ്പിച്ചിട്ടുണ്ട്. 

യുഎസ് കോൺഗ്രസിന്റെ ഒരു കമ്മിറ്റിയിൽ റാങ്കിങ് മെംബർ ആവുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ ആണ് കൃഷ്ണമൂർത്തി. ഹൗസ് ചൈന കമ്മിറ്റിക്കു നിയമനിർമാണ അധികാരം ഇല്ലെങ്കിലും ദീർഘമായ ഗവേഷണ പദ്ധതികളിൽ അന്വേഷണം നടത്താനും നയപരമായ ശുപാർശകൾ നൽകാനും കഴിയുമെന്നു മാസിക ചൂണ്ടിക്കാട്ടി. ബജറ്റ്-നിയമനിർമാണ ചുമതലയുള്ള മറ്റു കമ്മിറ്റികളുടെ പ്രവർത്തനത്തെ അവർക്കു സ്വാധീനിക്കാനും കഴിയും. 
 
യുഎസിന്റെ പുതിയ വിദേശകാര്യ വെല്ലുവിളിയാണ് ചൈനയെന്നു മാസിക ചൂണ്ടിക്കാട്ടി. ഈ കമ്മിറ്റിയാണ് ചൈന സംബന്ധിച്ച കോൺഗ്രസിന്റെ നയരൂപീകരണത്തിൽ നിർണായകമാവുന്നത്. ഗല്ലഗർക്കും കൃഷ്ണമൂർത്തിക്കുമുള്ള സ്വാധീനം വിപുലമാണ്. 

'Foreign Policy' profiles Krishnamoorthi 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക