വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ( ഐഒസി യുഎസ്എ)
കോൺഗ്രസ് നാണംകെട്ട പരാജയം നേരിട്ടിരിക്കുന്ന ഈ വേളയിൽ ഒട്ടും അമാന്തിക്കാതെ ശശി തരൂരിനെ മുൻ നിരയിൽ നിർത്തി നല്ല ഒരു നേത്രുനിരയുണ്ടാക്കിയാൽ പാർട്ടിക്ക് ശക്തമായി മടങ്ങി വരാൻ ഇനിയും കഴിയും.
കോൺഗ്രെസ്സിന്റെ സകല സമ്പാദ്യവും ആനുകൂല്യങ്ങളും കവർന്നു തിന്ന നൂറു കണക്കിന് നേതാക്കൾ
രാഹുൽ ഗാന്ധിയെ ഏകനായി മുൻ നിരയിൽ തള്ളി വിട്ടിട്ടു ഗാലറിയിൽ ഇരുന്നു കളി കണ്ടു കൊണ്ടിരിക്കുന്നു.
രാഹുലിന്റെ കഠിനാധ്വാനത്തിനും സ്വന്ത സുരക്ഷ വെടിഞ്ഞുള്ള പ്രവർത്തിനും കിട്ടിയ സീറ്റ് ഒട്ടും കുറച്ചു കാണാനാകില്ല. ഇനി രാഹുലും സോണിയയും ഒക്കെ അല്പം വിശ്രമിക്കട്ടെ . കുടുംബ വാഴ്ചയോന്നൊക്കെ പറയുന്നവരുടെ വായ അടക്കാമല്ലോ . അല്ലേലും അതാണ് ശരി.
തമ്മിൽ തമ്മിൽ യുദ്ധം ചെയ്തു പാർട്ടി പൂർണമായും പലതുയിടത്തും ഇല്ലാതായി. കേരളവും അതെ പാതയിലാണ് സഞ്ചരിക്കുന്നത്.
മുടിഞ്ഞ കുറെ നേതാക്കന്മാർ കോൺഗ്രസ്സിനെ വിറ്റു കീശയിലാക്കി. അധികാര മോഹം മൂത്ത് അവർ പരസ്പര വിരുദ്ധ പ്രസ്താവനകാലുമായി പാർട്ടി പ്രവർത്തകരെ വെറുപ്പിക്കുന്നു
ആവനാഴിയിലെ അവസാന അസ്ത്രം ആണ് ശശി തരൂർ. ഇന്ത്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം പേരും പ്രത്യേകിച്ചു ജാതി രാഷ്ട്രീയ മതഭേദമെന്യ സർവ യുവജനങ്ങളും അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കും. ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിൽക്കണമെന്ന് ഭൂരിപക്ഷം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്
ഇതു അവസാന ശ്രമമാണ് .രാജ്യവും ജനതയും വൻ അപകട ഭീഷണിയിലാണ്
ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റും. രാജ്യത്തിൻറെ പേർ മാറ്റപ്പെടും.
ആർഎസിന്റെ നൂറാം ജന്മദിനം വിദൂരമല്ല ഹിന്ദു രാഷ്ട്ര പ്രഖ്യാപനങ്ങൾ ഉണ്ടാകും. ന്യുനപക്ഷ മത സ്വാതന്ത്ര്യം ഹനിക്കപ്പെടും
ഇന്നത്തെ സാഹചര്യത്തിൽ തെക്കൻ സംസ്ഥാങ്ങൾ ഒരു ഭീക്ഷണി അല്ല താനും. മൂന്നിൽ രണ്ടു ഭൂരിപക്ഷം
മോഡി സർക്കാർ നേടിയിരിക്കും. അപ്പോൾ എന്ത് നിയമവും അനായാസം പാസാക്കാം
ഹൈക്കമാണ്ടോക്കെ കുറെ നാൾ വിശ്രമിക്കട്ടേ . മുതിർന്നവർ യുവജനങ്ങളെ ചേർത്ത് നിർത്തി കൂട്ടായി ആലോചിക്കൂ.
ഇന്നത്തെ സ്ഥിതിയിൽ എല്ലാവരും ഒത്തൊരുമിപ്പിച്ചു പ്രവർത്തനം നടത്താമെങ്കിൽ തീർച്ചയായും കോൺഗ്രസ് പാർട്ടി നിലനിൽക്കും. അല്ലെങ്കിൽ പാർട്ടി ചരിത്ര താളിൽ ഒതുങ്ങും
ഈ ആപത് ഘട്ടത്തിൽ ശശി തരൂരിനെ മുൻ നിരയിൽ കൊണ്ടുവരാൻ നേതാക്കൾ സന്നദ്ധരായാൽ അദ്ദേഹം അതേറ്റെടുക്കും. അന്താരാഷ്ട്ര അംഗീകാരമുള്ള വിശ്വ പൗരനെന്ന നിലയിൽ നല്ല സംഘാടകനായി നല്ല ഒരു ടീം വർക്കിലൂടെ പൂർണമായും പാർട്ടി തിരിച്ചു പിടിക്കാനുള്ള കരുത്തും പ്രാപ്തിയും അടുത്ത പാർലമെന്റ് തിരങ്ങെടുപ്പിൽ അദ്ദേഹം പ്രകടിപ്പിക്കും
ഇന്ത്യയെ സ്നേഹിക്കുന്നവർ, സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്നവർക്ക് , വേറെ ഒരു മാർഗവും നമ്മുടെ മുമ്പിലില്ല. മതേതര രാജ്യമായി തുടരുവാൻ , പുതിയ തലമുറ രക്ഷ പെടുവാൻ ഇതാവശ്യ മാണ്,.
അത് കൊണ്ട് കോൺഗ്രസിനെ സ്നേഹിക്കുന്ന, ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ഈ ആശയത്തെ നേതാക്കളിൽ എത്തിക്കുക
'ഉമ്മന്‍ചാണ്ടി കളിക്കാനിറങ്ങിയ പിണറായി വിജയന് എട്ടുനിലയില്‍ പൊട്ടി
'കാക്ക കുളിച്ചാല്‍ കൊക്കാകില്ല' എന്നറിയാതെ, ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്വീകാര്യതയുടെ ആഴങ്ങള്‍ മനസ്സിലാക്കാതെ, കോടികള്‍ മുടക്കി മന്ത്രിപ്പടയെയും ആരവങ്ങളും ആര്‍ഭാടങ്ങളും ഒരുക്കി പോലീസിന്റെയും ഗുണ്ടകളുടെയും നീണ്ട അകമ്പടിയോടെ നാടു ചുറ്റാനിറങ്ങിയ മുഖ്യനും കൂട്ടര്‍ക്കും ഒരു കാര്യം മനസ്സിലായി. ജനഹൃദയവും സ്നേഹവും പിടിച്ചു പറിക്കാന്‍ പറ്റുന്നതല്ല. സ്വയം ആര്‍ജവത്തോടെ കഠിനാദ്ധ്വാനത്തിലൂടെ ഉമ്മന്‍ചാണ്ടി ജനകോടികളില്‍ നിന്നു നേടിയെടുത്തതാണെന്ന്.
യോഗസ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചു. സ്ഥാനത്തും അസ്ഥാനത്തും കയ്യടിക്കുന്ന തൊഴിലാളികൾ. പിന്നെ തൊഴിലുറപ്പുകാര്‍, കുടുംബശ്രീക്കാര്, വീണ്ടും ഗതികെട്ടു സ്ക്കൂളില്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ പെരുവഴിയില്‍ നിരത്തി നോക്കി. പോരാ ഒട്ടും മുന്നോട്ടില്ല.
പിത്തം ബാധിച്ചു ചീര്‍ത്ത ശരീരം ചലിപ്പിക്കാന്‍ കഴിയാതെ 12 ഇഞ്ച് താഴെയിറങ്ങാന്‍ ബസില്‍ ലിഫ്റ്റ് വയ്ക്കുന്നു. സ്ക്കൂളില്‍ നടന്നു കയറാന്‍ വയ്യ. മതിലുകള്‍ ഇടിച്ചു ബസ് കയറ്റുന്നു. പട്ടിണിപ്പാവങ്ങളെ പൊരിവെയിലില്‍ മണിക്കൂറുകളോളം കാത്തു നിര്‍ത്തി കൊടിവീശിക്കുന്നു. അതോടൊപ്പം തീന് മേശയില്‍ മൃഷ്ടാന്ന ഭോജനത്തിനു ലക്ഷങ്ങള്‍ ചിലവാക്കുന്നത് ആര്‍ക്കുവേണ്ടി. എന്തു ഭരണനേട്ടമാണ് ജനങ്ങളോടു പറയാനുള്ളത്.
ജനങ്ങളെ നേരിട്ടു കാണില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഗുണ്ടകളും ലോക്കല്‍ കമ്മറ്റി നേതാക്കളും മാത്രമെ മുഖ്യന്റെ പരിസരത്തു വരാന്‍ സാധിക്കുകയുള്ളൂ. ഇത് ഉത്തരകൊറിയ ആണോ? സംശയം തോന്നുന്നു. മന്ത്രിമാര്‍ ഇളിഭ്യരായി ബസ്സിലിരുന്നു വിശ്രമിക്കുന്നു. മരുമകന് ലോകത്ത് എന്തു നടന്നാലും ക്രെഡിറ്റ് തനിക്കാക്കി ബഡക്കാക്കുന്നു. നാട്ടുകാരൊക്കെ മരുമോന്റെ പൂതിക്കെതിരെ പ്രതികരിച്ചു പഞ്ഞിക്കിടുന്നു. ഒരു നാണവുമില്ലേ, ഇത്രയും കേരളത്തെ കടക്കെണിയിലാക്കി അഴിമതിയും സ്വജനപക്ഷപാതവും, സ്വര്‍ണ്ണക്കടത്തും, മാസ്സപ്പടി വിവാദങ്ങളും, വിദേശ നിക്ഷേപങ്ങളും ഡോളര്‍ കടത്തലും പതിറ്റാണ്ടുകള്‍ നീട്ടി വയ്ക്കുന്ന ലാവ്ലിന് കേസുകളും ഒക്കെ ഒരുനാള്‍ അതിവിദൂരമല്ലാത്ത നാളില്‍ നാളില്‍ ജനങ്ങള്‍ തിരിച്ചറിയും തിരിച്ചടിക്കും.
വിജയനു കാലം കാത്തുവച്ചിരിക്കുന്ന കാവ്യനീതി നടപ്പിലാകും. കേന്ദ്രവുമായി ഒത്തു കളിച്ചതൊക്കെ അസ്ഥാനത്താവും. സ്വന്തം പാര്ട്ടിക്കാരാല് വെറുക്കപ്പെട്ടവനായി മാറും. സഹജീവികളോട് അടുത്ത് ഇടപെടാന്‍ മടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നേതാവായി മുദ്രയടിക്കും. കേരളത്തിലെ ഓരോ യുവാക്കളുടെയും ശാപം ഏറ്റുവാങ്ങി സ്വന്തം ഗുണ്ടകളെയും ബന്ധുക്കളെയും പിന്വാതില്ക്കൂടി നിയമനം നടത്തി ഭാവി പ്രതീക്ഷകള്‍ നഷ്ഠമായ നാടുവിടുന്ന ചെറുപ്പക്കാരുടെ, ചെറുകിട സംരംഭകരുടെ പ്രവാസികളുടെ, കര്‍ഷകരുടെ, ശമ്പളവും പെന്‍ഷനും ലഭിക്കാതെ ആത്മഹത്യ ചെയ്തവരുടെയൊക്കെ ശാപം നിങ്ങളുടെ ഉന്മൂല നാശത്തിന് കാരണമാകും.
ആദിവാസികളും, കര്‍ഷകരും ഭൂമിയില്ലാത്തവരും പെന്ഷന് ലഭിക്കാത്തവരുമൊക്കെ ഒന്നു കാണാന്‍ ശ്രമിക്കുമ്പോള്‍ അവരെ പുച്ഛിച്ചു തള്ളി കടക്കൂ പുറത്തു എന്നു പറയുന്ന അങ്ങയുടെ ആജ്ഞയാല്‍ പകച്ചിരിക്കുന്ന ജനലക്ഷങ്ങളും മാദ്ധ്യമങ്ങളും ഒരുനാള്‍ നിങ്ങളെ കടക്കൂപുറത്തു എന്നു പറയും. അത് ഉടന്‍ സംഭവിക്കും.
(ചാരുംമൂട് ജോസ്)
വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ( ഐഒസി യുഎസ്എ)