Image

ഏകോപനത്തിന്‍റെ ആവശ്യം (ലേഖനം :ജോണ്‍ വേറ്റം)

Published on 08 December, 2023
ഏകോപനത്തിന്‍റെ ആവശ്യം (ലേഖനം :ജോണ്‍ വേറ്റം)

സന്തോഷത്തിനും സാഹോദര്യത്തിനും സുരക്ഷക്കുംവേണ്ടി പ്രാര്‍ത്ഥനക  ളും വഴിപാടുകളും സകലമതങ്ങളിലും നടത്തുന്നുണ്ട്. എന്നിട്ടും, ഈശ്വര വിശ്വാസികളെ പ്രയാസത്തിലാക്കുന്ന പ്രവണതകള്‍ പൂര്‍വ്വാധികമായി. സ ഹകരണത്തിനുവേണ്ടിയുള്ള രാഷ്ട്രീയഉടമ്പടികള്‍ ഫലിക്കുന്നില്ല. ജനത്തിന്‌ കീഴടക്കാന്‍കഴിയാത്തവിധം ജീവിതസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഭിന്നതവളര്‍  ത്തുന്ന മാനസികാവസ്ഥയുള്ളത് മതങ്ങള്‍ക്കാണെന്ന പരാതിയും പരക്കുന്നു ണ്ട്. മതവിശ്വാസികളില്‍ നിലനിര്‍ത്തുന്ന സ്വകാര്യതാനയവും നിസ്സഹകരണ വും, വിദ്വേഷത്തിനും വിഭാഗീയതക്കും വഴിയൊരുക്കുന്നു. സ്നേഹത്തോടു കൂടി യ പരിഗണനകള്‍ സാമൂഹികതലങ്ങളിലും കുറഞ്ഞു. പൊതുജന ഐ ക്യം നഷ്ടപ്പെടുത്തുന്ന സാമുദായികപ്രവര്‍ത്തനങ്ങളാണ് മുന്നേറുന്നത്‌.     

   യുദ്ധായുധങ്ങള്‍ക്കുവേണ്ടി മത്സരിച്ചു ഗവേഷണങ്ങള്‍ നടത്തുന്ന ഇന്ന ത്തെ ഭയാനകമായ സാഹചര്യത്തില്‍, നിരായുധീകരണത്തിനെതിരേ ഉയര്‍ ത്തുന്ന ശക്തമായപ്രധിഷേധത്തിന്  എതിരെയും മതപ്രവര്‍ത്തനം നടത്തുന്നു.      

  ചരിത്രപരമായി സത്യംപറയുന്ന പുസ്തകമെന്നനിലയില്‍, സകലരാജ്യ ങ്ങളിലും ബൈബിള്‍ വായിക്കപ്പെടുന്നുണ്ട്‌. ഭൂമിയില്‍, ജീവിതം ആസ്വദി  ക്കുന്നതിന്, ആത്മീയഗുണങ്ങള്‍ നല്‍കി ജനങ്ങളെ സഹായിക്കുന്ന മതഗ്ര   ന്ഥമെന്നും; അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ബന്ധിക്കപ്പെട്ടു കിടക്കുന്ന അവശസമുദായങ്ങളിലുള്ളവര്‍ക്ക്, അവകാശബോധവും ധാര്‍  മ്മികജീവിതമുറകളും നല്കുന്ന നിശ്വസ്തതിരുവെഴുത്തെന്നും ബൈബിള്‍ അറിയപ്പെടുന്നുണ്ട്.   

  ദാനിയേല്‍, യിരെമ്യാവ്, യെശയ്യാവ്, യെഹെസ്കേല്‍ എന്നിവരുടെ ഭൂതകാലപ്രവചനങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിക്കപ്പെട്ടുവെന്നും,   ബാക്കിപ്രവചനങ്ങളും പൂര്‍ണ്ണമായി നിറവേറുമെന്നും വിശ്വസിക്കുന്നവര്‍  അധികമാണ്. അങ്ങനെയാണെങ്കിലും, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥസി ദ്ധാന്തങ്ങളനുസരിച്ചു പ്രവര്‍ത്തിക്കാതെ, സര്‍വ്വമതസഹകരണത്തിനും സര്‍  വ്വരാജ്യസഖ്യത്തിനും വെളിയില്‍ സുവിശേഷവേലചെയ്യുന്നവരും ഉണ്ട്. അ  ങ്ങനെ, സൂക്ഷ്മബോധം വെടിഞ്ഞ്, അമ്പരപ്പിക്കുന്ന പ്രശ്നങ്ങളിലൂടെ, വി ശ്വാസികള്‍ വേര്‍പിരിഞ്ഞുപോകുന്ന അവസ്ഥ നിലവിലുണ്ട്. രാഷ്ട്രിയസം ഘര്‍ഷങ്ങളില്‍പെട്ട് പൌരോഹിത്യനിര്‍മ്മലത നഷ്ടപ്പെടുത്തുന്നതും, വ്യവ ഹാരങ്ങള്‍ നടത്തുന്നതും തുടര്‍ച്ചയായി. അതുകൊണ്ട്, ചില പ്രവര്‍ത്തന രംഗങ്ങളില്‍, ആത്മീയസത്യങ്ങള്‍ മറച്ചുവയ്‌ക്കുന്നു.          
   
യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥമായ അനുഭവങ്ങളും, അനുകരണീയ സിദ്ധാന്തങ്ങളും, അത്ഭുതപ്രവര്‍ത്തികളും സംബന്ധിച്ചു, വ്യക്തമായ വിവ രങ്ങള്‍ നല്കുന്നതിന് പലപ്പോഴും സഭകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യം, സമ ഭാവന, സഹോദരനിര്‍വിശേഷമായ പെരുമാറ്റം, സ്നേഹംവളര്‍ത്തുന്ന സ ഹകരണം എന്നിവയുടെ അഭാവവും, സ്വയംസൃഷ്ടിച്ച വിശ്വാസപ്രമാണ  ങ്ങളുമാണ് പ്രധാനകാരണം. മനുഷ്യജീവിതത്തിന്‍റെ നന്മക്കും നവീകരണ ത്തിനുംചേരുന്ന സാമൂഹികമനശാസ്ത്രവും വേണ്ടെന്നായി. 
   
ഇക്കാലത്തും, ബൈബിള്‍ വായിക്കാത്തവര്‍, അല്‍മേനികളിലും എഴു ത്തുകാരിലും വൈദികരിലും ഉണ്ടെന്ന്, അവരുടെ പാട്ടുകളും പ്രസിദ്ധീക രണങ്ങളും പ്രസംഗങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഇതിന് ഉദാഹരണമാണ് യേശുവിന്‍റെ ജനനത്തെപ്പറ്റിയുള്ള ചില പ്രസ്താവനകള്‍. “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു” എന്ന് സ്വയം പരിചയപ്പെടുത്തിയ  യേശുവിന്‍റെ ജനനം, എവിടെ ആയിരുന്നുവെന്ന് ബൈബിള്‍ വെളിപ്പെടു ത്തിയിട്ടില്ല. അക്കാരണത്താലാവാം, സംശയങ്ങള്‍ക്ക് പരിഹാരവും ചോദ്യ ങ്ങള്‍ക്ക് ശരിയായ ഉത്തരവും നല്‍കാതെ, പുരോഹിതന്മാരും വിശ്വാസിക ളും സാഹിത്യപ്രവര്‍ത്തകരും തെറ്റായി എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നത്‌. ഉദാഹരണം: “കാലികള്‍മേയും പുല്ക്കൂട്ടില്‍ യേശു ജനിച്ചു.” “യേശു ഗോശാലയില്‍ ജനിച്ചു.” “യേശു പുല്കൂട്ടില്‍ ജാതനായി.” “യേശു മാട്ടിന്‍തൊഴുത്തില്‍ ജനിച്ചു.” “സമാധാനത്തിന്‍റെ ശിശു ശീലകള്‍ചുറ്റി പു ല്കൂട്ടില്‍ കിടന്നു.” “പുല്ക്കൂട്ടില്‍ ജനിച്ചുവീണ ഏശു.” ഇപ്രകാരം സാഹി ത്യപ്രവര്‍ത്തകരും “വീടില്ലാത്ത ഒരു കാലിത്തൊഴുത്തില്‍, മധ്യകിഴക്കന്‍ ചൂടില്‍, ദുര്‍ഗന്ധംവഹിക്കുന്ന മൃഗങ്ങള്‍ക്കും അവയുടെ ചാണകത്തിനും ഇടയില്‍ യേശുജനിച്ചു.” ഇങ്ങനെ, ഒരു പുരോഹിതനും പ്രസിദ്ധീകരിച്ചത്‌ വായിച്ചിട്ടുണ്ട്. പ്രസ്തുത പ്രസ്താവനകളെല്ലാം തെറ്റാണെന്നു ബൈബിള്‍ തെളിയിക്കുന്നുണ്ട്.

   പരസരഭിന്നങ്ങളായ പ്രസ്താവനകള്‍ ഉണ്ടാകുമ്പോള്‍, സത്യം തിരിച്ച റിയുകയെന്നത് ന്യായവും യുക്തവുമാണല്ലോ. ബൈബിള്‍ വായിക്കാതെ, ഏറ്റുപാടുകയും കേട്ടെഴുതുകയും ചെയ്യുന്നത് ഉചിതമല്ല.  
  “അവള്‍ തന്‍റെ ആദ്യജാതനായ മകനെ പ്രസവിച്ചു; വഴിയമ്പലത്തില്‍ ((INN) അവര്‍ക്കു സ്ഥലം ലഭിക്കാതിരുന്നതുകൊണ്ട്, അവള്‍ അവനെ ശീല കളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി” (ലൂക്കൊസ്: 2:7)  എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യേശു ജനിച്ചത്‌ തൊഴുത്തിലല്ല, മറ്റെവിടെയോ  ആയിരുന്നുവെന്ന് ഈ വിശദീകരണം അര്‍ത്ഥമാക്കുന്നു.    
  യാത്രചെയ്യുന്ന ആടുമാടുകള്‍ക്കും കുതിരകള്‍ക്കും തിന്നുകുടിക്കാനും വിശ്രമിക്കാനും ഒരുക്കിയിടുന്ന സ്ഥലമാണ് ‘ലയം’ (STABLE). ഈ പദത്തിന്,  പുല്ക്കൂട് (MANGER)  എന്ന അര്‍ത്ഥം വിവര്‍ത്തകര്‍ നല്‍കിയിട്ടുണ്ടാവാം.
 
കിഴക്കുനിന്നും വന്ന ജ്ഞാനികള്‍ ( വിദ്വാന്മാര്‍, ജ്യോത്സ്യന്മാര്‍, രാജാ ക്കന്മാര്‍ എന്നപേരുകളിലും ഇവര്‍ അറിയപ്പെടുന്നുണ്ട്.) പുല്‍ക്കുടിലില്‍ ചെന്ന് ഉണ്ണിയേശുവിനെ കണ്ടുവെന്ന് പറയുന്നവരും പാടുന്നവരും സഭ കളിലുണ്ട്. യേശു ജാതനായനേരത്ത്, ആകാശത്തുദിച്ച അത്ഭുതനക്ഷത്രം ജ്ഞാനികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയെന്നും, അവര്‍ ഒരു വസതിയില്‍ കടന്നു ചെന്ന്, ശിശുവിനെ അമ്മയായ മറിയയോടുകു‌ടെ കണ്ടു; അവര്‍ സാ ഷ്ടാംഗം വീണ് അവനെ ആരാധിച്ചു; പൊന്നും കുന്തുരുക്കവും മൂരും  കാഴ്ചവച്ചുവെന്നും ( മത്തായി: 2 : 11 ) സത്യവേദപുസ്തകങ്ങള്‍ വ്യക്ത മാക്കുന്നു.    

  വിശ്വസിച്ചാലും ഇല്ലെങ്കിലും, യേശുവിന്‍റെ ജനനം എവിടെയായിരുന്നു വെന്നു, ക്രിസ്തീയവേദപുസ്തകത്തില്‍ ഉള്‍പെടുത്താത്ത, അപ്പോക്രിഫ പുസ്തകങ്ങള്‍ പറയുന്നുണ്ട്. അവയില്‍ ഒന്നെത്തിനോക്കം: 
  “നസറെത്ത് എന്ന പട്ടണത്തില്‍നിന്നു, തന്‍റെ പ്രതിശ്രുതവരനായ ജോസ ഫിനോടൊത്ത്, കോവര്‍കഴുതപ്പുറത്ത് യാത്രചെയ്തു ഗര്‍ഭിണിയായ ‘മറി യം’ ബേത്ലെഹെമില്‍ എത്തി. അവിടെയുള്ള ഒരു ഗുഹയില്‍ യേശുവിനെ പ്രസവിച്ചു. മൂന്നാംനാളില്‍, ശീലയില്‍പൊതിഞ്ഞ കുഞ്ഞുമായി ഗുഹക്കു  വെളിയില്‍ വന്നു. വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം കിട്ടാഞ്ഞതിനാല്‍, ലയത്തില്‍ കടന്നുചെന്നു. അവിടെ, ഒരുഭാഗത്ത് കുഞ്ഞിനെ കിടത്തി.” ഇ പ്രകാരം “ദി ഇന്‍ഫെന്‍സി ഗോസ്പല്‍ ഒഫ് സ്യുഡോമാത്യു,” “ദി ലാറ്റിന്‍  ഇന്‍ഫെന്‍സി: ബര്‍ത്ത് ഒഫ് ജീസസ്” എന്നീ അപ്പോക്രിഫ പുസ്തകങ്ങളി ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ പ്രസ  വത്തെക്കുറിച്ച് “ദി ഇന്‍ഫെനസി ഗോസ്പല്‍ ഒഫ് ജെയിംസ്” എന്ന അപ്പൊക്രിഫ പുസ്തകത്തിലും വിവരണമുണ്ട്.    
 
ദൈവദൂതന്‍റെ നിര്‍ദ്ദേശമനുസരിച്ചും ഹെരോദാവ് രാജാവിന്‍റെ ക്രോധ ത്തെഭയന്നും, യേശുവിനെയും മറിയയെയും കൂട്ടിക്കൊണ്ട് ജോസഫ് മി  സ്രയിം ദേശത്തേക്ക് പോയി എന്നുംകൂടി ബൈബിളില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, മിസ്രയിമില്‍ എത്താന്‍ എത്രദിവസം യാത്രചെയ്തുവെന്നും, അ പകടഭൂമിയിലൂടെയുള്ള ക്ലേശകരമായ ഒളിച്ചോട്ടത്തില്‍ അവര്‍ക്കുലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും വിവരിച്ചി ട്ടുള്ളതു അപ്പൊക്രിഫ പുസ്തകങ്ങളിലാണ്.     
 
പഴയതും പുതിയതുമായ രണ്ടുതരം നിയമപുസ്തകങ്ങളുടെ സമാഹാ രമാണല്ലോ ബൈബിള്‍. യഹോവയാംദൈവം തിരഞ്ഞെടുത്ത വ്യക്തികളി ലൂടെ, ജനതകള്‍ക്കുനല്‍കിയ മതപരവും സന്മാര്‍ഗവിധവുമായ കര്‍ത്തവ്യ ങ്ങളുള്ള പഴയനിയമപുസ്തകവും; യേശുക്രിസ്തുമുഖാന്തിരം സകലജന ങ്ങള്‍ക്കും നല്‍കിയ രക്ഷാകരമായ നിയമോപദേശങ്ങളടങ്ങിയ പുതിയനി  യമപുസ്തകവും ചേര്‍ന്ന ഏക സത്യവേദപുസ്തകം. അത് ദൈവവചന മാണെന്നും, നിശ്വസ്ത തിരുവെഴുത്തുകളാണെന്നും അഭിപ്രായങ്ങളുണ്ട്. എന്നാലും, വിവിധഭാഷകളില്‍ വിവര്‍ത്തനംചെയ്തു, പലപേരുകളില്‍ പ്രസിദ്ധീകരിച്ച പതിപ്പുകളില്‍, വിശ്വാസപരമായ വ്യത്യാസങ്ങള്‍ പ്രകട മായിട്ടുണ്ട്. അതിന്‍റെ ഫലമായി, പരസ്പരംചേരാത്ത ആത്മീയവാദങ്ങ ളും, ആശയങ്ങളും ഉണ്ടായി. വ്യതസ്തവ്യാഖ്യാനങ്ങളിലൂടെ, ഏകത്വത്തി ല്‍നിന്നും ബഹുത്വത്തിലേക്ക് ക്രിസ്തീയസമൂഹം ചിതറിപ്പോയി. അതി ല്‍നിന്നും ഉളവായ വിനാശകരമായഭിന്നത, പരിഹരിക്കാന്‍ പ്രയാസമുള്ള പ്രശ്നമായിരിക്കുന്നു.       
 
യേശുക്രിസ്തുവിന്‍റെ അതുല്യമായ സിദ്ധാന്തങ്ങള്‍ക്കും, ഉപദേശങ്ങള്‍ ക്കും, ചെവിയും മനസ്സും കൊടുക്കാഞ്ഞവര്‍ തന്നിഷ്ടം ചെയ്യുന്നവരായി. ബൈബിള്‍ തര്‍ജ്ജമകള്‍ക്കു താരതമ്യം ഇല്ലാതായി. ക്രിസ്തുമതവിശ്വാ  സത്തിന്‍റെ അടിസ്ഥാനം ബൈബിള്‍ ആയിരിക്കേ, അതിന്‍റെ ആത്മാവായ  ദൈവശാസ്ത്രത്തിനും ജീവനുള്ള സ്നേഹസന്ദേശത്തിനും ഭാഷാന്തരങ്ങളി  ലൂടെ മാറ്റംവരുത്തുന്നത്, വഴിതെറ്റിക്കുന്ന, ഗുരുതരമായ തെറ്റാണ്. 
 
അപ്പസ്തോലിക സഭ, ആധുനിക പ്രോട്ടസ്റ്റന്‍റ് സഭ, ഓറിയന്‍റല്‍ ഓര്‍ത്ത ഡോക്സ് സഭ, കത്തോലിക്കാ സഭ, കിഴക്കന്‍ പ്രോട്ടസ്റ്റന്‍റ് സഭ, കിഴക്കന്‍  ഓര്‍ത്തഡോക്സ് സഭ, ബാപ്റ്റിസ്റ്റ് സഭ, മെതഡിസ്റ്റ് സഭ, ലൂഥറന്‍ സഭ തുടങ്ങി അനേകായിരം സഭകള്‍ പ്രവര്‍ത്തനത്തില്‍വന്നു. അവയില്‍, ആ ചാരങ്ങള്‍, ആധുനികവല്‍ക്കരണം, ഉദാരതാവാദം, തത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍, ദൈവശാസ്ത്രപരമായ വിവിധവീക്ഷണങ്ങള്‍, രാഷ്ട്രിയ ഗവണ്‍മെന്‍റുമായുള്ള ബന്ധം, മൗലികവാദം, സാമ്പത്തികസുരക്ഷ, സാമൂ ഹ്യനീതി, സുവിശേഷവല്‍ക്കരണം എന്നിവ ചര്‍ച്ചാവിഷയങ്ങളാകുന്നു.    
  മനുഷ്യസ്നേഹം കൂട്ടായ്മയിലൂടെ വളരുമെന്ന് വിശ്വസിക്കുന്നവരും, പുരോഗതിയുടെവഴി സര്‍വ്വമതസഖ്യത്തിലാണെന്നു കരുതുന്നവരും, യേശു വിന്‍റെ രണ്ടാമത്തെവരവോടെ സമൂലപരിവര്‍ത്തനം ഉണ്ടാകുമെന്നു വിശ്വ സിച്ചു കാത്തിരിക്കുന്നവരും ഉണ്ട്.   
  ആത്മാവ് അതിനെ നല്‍കിയ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകു മെന്നും, ഭൂമിയില്‍ പാപരഹിതമായ ജീവിതം നയിക്കുന്നവര്‍ക്ക് ‘നിത്യജീ വന്‍’ ലഭിക്കുമെന്നും, (മനുഷ്യന് മരണശേഷം ലഭിക്കുന്നജീവിതമാണ് നിത്യ  ജീവന്‍ എന്ന് ‘മരണാനന്തര ജീവിതസിദ്ധാന്തം’- Eschatology വ്യക്തമാക്കുന്നു), യേശു, അവനില്‍ വിശ്വസിക്കുന്നവരുടെ പാപത്തിനു മാത്രമല്ല, സര്‍വ്വലോ കത്തിന്‍റെയും പാപത്തിനു പ്രായച്ഛിത്തമാകുന്നുവെന്നും ബൈബിള്‍ മുന്ന റിയിപ്പ് നല്‍കുന്നു. എന്നിട്ടും, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ദുഷ്   കര്‍മ്മങ്ങള്‍. വിഭാഗീയത, സ്വേച്ഛാധിപതൃം എന്നിവ ആത്മീയരംഗത്ത്‌ അ നിയന്ത്രിതമായി പടരുന്നുണ്ട്. ഈ അനുചിതമായ സാഹചര്യം പരിഹരി ക്കപ്പെടേണ്ടതല്ലേ? ഭൂമിയില്‍ സമാധാനം നിരത്താന്‍ അത് ആവശ്യമല്ലേ?         
  മതങ്ങള്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് വഴങ്ങിയതോടെ, ഇരുവിഭാഗങ്ങളു ടെയും തനിമ നഷ്ടപ്പെടുന്നു. യഥാര്‍ത്ഥ ജനാധിപത്യം; നേരിട്ടുള്ള ജനാധി പത്യം, പങ്കാളിത്ത ജനാധിപത്യം, പ്രധിനിധി ജനാധിപത്യം എന്നതരത്തില്‍ രാഷ്ട്രിയരംഗത്ത് വേര്‍തിരിവുകളുണ്ടാകുന്നതിനാല്‍, അഴിമതി വര്‍ധിക്കു ന്നു. ധാര്‍മ്മികസംസ്കാരം മങ്ങുന്നു. മനുഷ്യസ്വാതന്ത്ര്യം കുറയുന്നു.  
 
അന്തിക്രിസ്തുവിനെക്കുറിച്ചുള്ള പ്രചാരണമാണ് മറ്റൊരു പ്രമാദവിഷ യം. ബൈബിള്‍പുസ്തകങ്ങളിലുള്ള പ്രവചനഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ‘അന്തിക്രിസ്തു’ അഥവാ ‘എതിര്‍ക്രിസ്തു’ എന്ന അധര്‍മ്മമൂര്‍ത്തിയെക്കുറി ച്ചു പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്. ഇത്, ക്രിസ്തീയവിശ്വാസികളിലും, വായ നക്കാരിലും വലിയതെറ്റിദ്ധാരണകള്‍ വരുത്തിയിട്ടുമുണ്ട്. ക്രിസ്തുവിനും അവന്‍റെ സിദ്ധാന്തങ്ങള്‍ സ്വീകരിച്ചവര്‍ക്കും വിരോധമായി ദോഷംചെയ്ത, അധികാരികളെയും എതിരാളികളെയും അന്തിക്രിസ്തുക്കളായി കരുതപ്പെ  ട്ടിരുന്നു. കുറെ ക്രിസ്ത്യാനികള്‍; തങ്ങളുടെതന്നെ ഉദ്ദേശങ്ങളേയും ഉപദേശ ങ്ങളേയും ഉപേക്ഷിച്ചുപോയവരെ അന്തിക്രിസ്തു എന്ന് വിശേഷിപ്പി ച്ചിട്ടുണ്ടെന്നും, പഠനസഹായികള്‍ വിവരിച്ചിട്ടുണ്ട്. അന്തിക്രിസ്തു എക നല്ലെന്നും, അനേകരാണെന്നും ബൈബിള്‍ (1 യോഹ.2 : 18) സുചിപ്പിക്കുന്നു.         
 
ഈ കാലഘട്ടത്തില്‍, ലോകമെങ്ങും മുഴങ്ങുന്ന സംശയശബ്ദങ്ങള്‍ നിരീ  ശ്വരവാദികളുടെയും യുക്തിവാദികളുടെയുമത്രേ. നിരീശ്വരവാദം ഒരു വിഭാഗം ജനങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ദൈവമില്ലായെന്നുകരുതു ന്ന, ‘അല്പവിശ്വാസികള്‍’ ‘അര്‍ദ്ധവിശ്വാസികള്‍’ ‘അപൂര്‍ണ്ണ വിശ്വാസികള്‍’ എന്നവിധം ഈ ആജ്ഞേയവാദികളെ തരംതിരിച്ചിട്ടുണ്ട്. ആശ്രയയോഗ്യമ ല്ലാത്ത സംഗതികളെ അവഗണിക്കുകയും, വൈരുദ്ധ്യാത്മകവിഷയങ്ങളെ ക്കുറിച്ച് യുക്തിസംഗതമായി ചിന്തിക്കുന്നവരുമാണ് ഭൂരിപക്ഷം യൂക്തി വാദികള്‍. ഈ രണ്ട് വിഭാഗങ്ങളെ കൂടാതെ, ‘ശൂന്യതാവാദവും’ നിഷേധ സിദ്ധാന്ധങ്ങളുമായി മറ്റൊരുഭാഗം ചിന്തകരും മതങ്ങള്‍ക്കെതിരെ പ്രവ ര്‍ത്തിക്കുന്നുണ്ട്.   
 
“ നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്‌ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്‍റെ കൈകളുടെ പ്രവൃ ത്തികള്‍ക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്‍റെ, കാ ല്‍ക്കീഴില്‍ ആക്കിയിരിക്കുന്നു ( സങ്കീര്‍ത്തനം. 8. 5-6 ). ഈ ബൈബിള്‍ വച നംമുഖാന്തിരം; മനുഷ്യനുലഭിച്ചിരിക്കുന്ന ശാസ്ത്രീയമായ കണ്ടുപിടിത്ത ത്തിനുള്ള കഴിവ് അഥവാ നിര്‍മ്മിതശക്തി,

ദൈവദത്തമാണെന്നു വിശ്വ സിക്കുന്നവരുണ്ട്. അവര്‍ വേദവചനങ്ങളെ വിശദമായിത്തന്നെ ശോധനചെ യ്യുന്നു. എന്നാലും, വിഭാഗീയതകൂടാതെ, സഹകരിക്കാനും സഹായിക്കാ നും സ്നേഹിക്കാനും സന്മനസ്സുള്ളവര്‍ എങ്ങുമില്ലാതായി. ഇത് പരിഹരി ക്കേണ്ട പാരമ്പര്യമാണ്.    
  ആധുനികലോകത്ത് അറിവും സുഖദസൗകര്യങ്ങളും വര്‍ദ്ധിക്കുന്നുവെ ങ്കിലും, അപകടഭീതിയും അസ്വസ്ഥതയും വ്യാപകമായി. മത രാഷ്ട്രിയ സാംസ്കാരിക സംഘടനകളും, ശക്തിരാജ്യങ്ങളും കാത്തുസൂക്ഷിന്ന സ്വാ ര്‍ത്ഥതാല്പര്യങ്ങള്‍ അതിന്‍റെ മുഖ്യകാരണങ്ങളാണ്. ലോകത്ത്, മനുഷ്യ ഭരണത്തിന്‍റെ അന്ത്യം അടുത്തിരിക്കുന്നതിനാല്‍, ജീവിതത്തിന്‍റെ സര്‍വ്വാ ധിപതിയായിരിക്കാന്‍ ദൈവത്തെ അനുവദിക്കണമെന്നു മതവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നു. മനസ്സുകളെ ബന്ധിക്കുന്ന അന്ധവിശ്വാസങ്ങളെയല്ല, പി ന്നയോ, സമസ്തപുരോഗതക്കുംവേണ്ടി ശാസ്ത്രത്തെ ശക്തിപ്പെടുത്തേണ്ടതാ ണെന്ന് വിമതര്‍ ആവശ്യപ്പെടുന്നു. നിലവിലുള്ള സകലപ്രശ്നങ്ങളും പരി ഹരിക്കുന്നതിനും, ലോകസമാധാനം സ്ഥാപിക്കുന്നതിനും, പരസ്പരസഹ കരണമാണ് ഉണ്ടാകേണ്ടതെന്നും, അതിന്‍റെ ആരംഭമായി, എല്ലാ ക്രിസ്തു മതവിഭാഗങ്ങളും ഏകത്വത്തിലേക്ക് മടങ്ങിവരണമെന്നും നിഷ്‌പക്ഷവാദി കള്‍ അഭിപ്രായപ്പെടുന്നു!      

Join WhatsApp News
Mathew V. Zacharia, New Yorker 2023-12-08 21:21:01
In this blessed season of Christmas let us prepare a manger in our hearts ,receive and look forward to His second coming. Mathew V. Zacharia, New Yorker
നിരീശ്വരൻ 2023-12-09 03:09:42
താഴെ കൊടുത്തിരിക്കുന്നതാണ് ലോകത്തിലെ വിവിധ മതങ്ങളുടെ കണക്ക്. Christianity: 2.38 billion Islam: 1.91 billion Hinduism: 1.16 billion Buddhism: 507 million Folk Religions: 430 million Other Religions: 61 million Judaism: 14.6 million Unaffiliated: 1.19 billion ഇതിൽ 1.9 മില്യൺ ജനങ്ങൾ നിരീശ്വരന്മാരോ, അഗ്നോസ്റ്റിക്കോ ആകാം നിങ്ങളുടെ കണക്ക് അനുസരിച്ച് ഏകദേശം 8.1 ബില്യൺ ജനങ്ങളും ബൈബിൾ വായിച്ചിരിക്കാൻ ഇടയുണ്ട് എന്നാണ്. സാമാന്യ ബോധമുള്ള ഒരാൾക്ക് അറിയാം അത് വെറും വിവരക്കേടാണെന്ന്. ഒന്നാമത് ഈ 2.38 ബില്യൺ ജനങ്ങളിൽ പകുതിയും ബൈബിൾ വായിച്ചുട്ടള്ളവരായിരിക്കില്ല . അതുപോട്ടെ. എത്ര ഹിന്ദുക്കൾ ബൈബിൾ വായിച്ചു കാണും? എത്ര മുസ്ലിങ്ങൾ ബൈബിൾ വായിച്ചുകാണും ? മറ്റു മതങ്ങളുടെ കാര്യത്തിലും ഇതു തന്നെ കഥ. നിങ്ങൾ ഖുറാൻവായിച്ചിട്ടുണ്ടോ ? നിങ്ങൾ വേദങ്ങൾ വായിച്ചിട്ടുണ്ടോ ? നിങ്ങൾ തോറ വായിച്ചിട്ടുണ്ടോ ? അത് പോട്ടെ നിങ്ങൾക്ക് ബൈബിൾ ശരിക്കറിയാമോ ? അപ്പോൾ ഇത്തരം ലേഖനങ്ങൾ എഴുതുമ്പോൾ ഒരു റിസേർച്ചു നടത്തി വേണം എഴുതാൻ. മുസ്ലിം എന്ന പേരുകേട്ടാൽ അടിമുടി കലികേറുന്ന ക്രൈസ്തവർക്കോ നേരെമറിച്ചും മുസ്ലിങ്ങൾക്കോ ഹിന്ദുക്കൾക്കോ, മറ്റൊരു മതഗ്രന്ഥം വായിക്കുന്നത് വില്ക്കപ്പെട്ടതാണ് . താൻ മാനസാന്തരപ്പെട്ടു മറ്റു മതത്തിൽ ആകുമോ എന്ന ഭയമാണ് ഇതിന് കാരണം. മതഭ്രാന്ത് പിടിച്ച മിക്കവരും ഭീരുക്കളാണ്. അവർ മറ്റുള്ളവരെ ഭയപ്പെടുത്തി കലക്കവെള്ളത്തിൽ മീൻപിടിക്കുകയും അത് തിന്നും വിറ്റും സുഖജീവിതം നയിക്കുന്നവരാണ്. ദൈവം എന്നരാൾ ഇല്ല.അത് മനുഷ്യ സങ്കൽപ്പങ്ങളിൽ വിരിഞ്ഞ ഒരു സൗഗന്ധിക പുഷ്പ്പമാണ് . ഏകോപനത്തിനു ശ്രമിക്കുന്നവർക്ക് മതംപാടില്ല. നിങ്ങൾക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല . കാരണം ബൈബിൾ വായിക്കാത്തവരെ നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിയില്ല . നിങ്ങളുടെ ഏകോപനം എന്ന ആശയം ഉപാധികളോട് കൂടിയതാണ്. അപ്പോൾ അത് നടക്കുന്ന പ്രശ്നം ഇല്ല. ചില സനാതന സത്യങ്ങളെ ഉൾക്കൊണ്ടു നിങ്ങൾ സർവ്വ മനുഷ്യരെയും ജാതിമതവർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ സ്നേഹിക്കു . അപ്പോൾ സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ടാകു . യേശു രണ്ടാമത് വരില്ല. ആരോ നിങ്ങളുടെ തലയിൽ അടിച്ചുകയറ്റിയ തെറ്റുധാരണയിൽ നിന്ന് ഉടലെടുത്ത മതഭ്രമത്തിൽ നിന്നുണ്ടാകുന്ന ചിന്തയാണ് ഇതൊക്കെ. ഇത്തരം ചിന്തകൾ മാറ്റി നിങ്ങൾ നിങ്ങളുടെ ദൈവ സങ്കല്പങ്ങളെ കാറ്റിൽ പറത്തി പച്ചമനുഷ്യേരെ അവർ ആയിരിക്കുനന്തുപോലെ സ്നേഹിക്കുക. മറ്റുള്ളവരെ തെറ്റ്ധരിപ്പിക്കാതിരിക്കുക. ഇത് ഞാൻ എഴുതുമ്പോൾ നിങ്ങൾ എന്നെ നിരീശ്വരൻ എന്ന് വിളിക്കും. അതെ ഞാൻ നിരീശ്വരൻ തന്നെ. അതുകൊണ്ടു എനിക്ക് നിങ്ങളെ ഒരു മനുഷ്യൻ എന്ന നിലക്ക് കാണാൻ കഴിയും- ഐ ലവ് യു ഓൾ.
ജോണ്‍ വേറ്റം 2023-12-11 04:40:48
ലേഖനം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും നന്ദി! ലേഖനത്തിന്‍റെ ആത്യന്തികലക്ഷ്യവും, ഉള്ളടക്കവും, നിഷ്‌പക്ഷതയും മനസ്സിലാക്കാതെ; നിരീശ്വരന്‍ മുന്‍വിധിയോടെ എഴുതാപ്പുറം വായിച്ചു. എഴുതിയവരികള്‍ അപക്വമാണ്. വിപരീതങ്ങള്‍ ഐക്യപ്പെടുമ്പോള്‍, സമാധാനവും സ്നേഹവും ഉളവാകുമെന്നു മനസ്സിലാക്കിയില്ല. പ്രപഞ്ച ത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടും പരിമിതം! ഇടങ്ങേറാകാതെ, കണ്‍മയക്കാതെ ജ്ഞാനിയാകു. നല്ലനിരൂപകനാകു. സ്നേഹത്തോടെ, ജോണ്‍ വേറ്റം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക