Image

കേറ്റ് കോക്‌സ് ടെക്‌സസിന് പുറത്തുപോയി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 12 December, 2023
കേറ്റ് കോക്‌സ് ടെക്‌സസിന് പുറത്തുപോയി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും (ഏബ്രഹാം തോമസ്)

ഓസ്റ്റിന്‍ : ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ആദ്യം ഒരു ഡിസ്ട്രിക്റ്റ് കോടതിയിലും പിന്നീട് ടെക്‌സസ് സുപ്രീം കോടതിയിലും എത്തിയ  കേറ്റ്‌ കോക്‌സ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് സഞ്ചരിച്ച് ഗര്‍ഭഛിദ്ര നടപടികള്‍ പൂര്‍ത്തിയാക്കും എന്ന് അറിയിച്ചു.
ടെക്‌സസില്‍ ഗര്‍ഭധാരണത്തിന് 8 ആഴ്ചകള്‍ക്കു ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം രണ്ട് നിയമപ്രകാരം നിയമവിരുദ്ധമാണ്. ഒന്ന് യു.എസ്. സുപ്രീം കോടതി ഡോബ്‌സ് കേസില്‍ വിധി പറയുന്നതിന് മുമ്പ് സംസ്ഥാന നിയമസഭ ഗര്‍ഭധാരണത്തിന് 8 ആഴ്ചകള്‍ക്കു ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം കുറ്റകരമാണെന്ന് പാസ്സാക്കിയ നിയമമാണ്. ഗര്‍ഭഛിദ്രം നടത്തുന്നവരും അതിന് കൂട്ടുനില്‍ക്കുകയോ സഹായിക്കുകയോ ചെയ്യുന്നവരും കുറ്റക്കാരാണെന്ന് നിയമം പറയുന്നു. രണ്ടാമത്തെ നിയമം യു.എസ്. സുപ്രീം കോടതിയുടെ ഡോബ്‌സ് കേസിലെ വിധിക്ക് ശേഷമുള്ള പ്രഖ്യാപനമാണ്. സംസ്ഥാനത്തിന്റെ ട്രിഗര്‍ ലോ എന്നറിയപ്പെടുന്ന ഈ നിയമം ഡോബ്‌സ് വിധിയെ പിന്തുടര്‍ന്ന് നിലവില്‍ വന്നു.

കോക്‌സ് ഗര്‍ഭം ധരിച്ചിട്ട് 20 ആഴ്ചകളായി എന്ന് രേഖകള്‍ പറയുന്നു. എന്നാല്‍ അവരുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യനില പരിതാപകരമാണെന്ന് കോക്‌സ് തന്റെ ഹര്‍ജികളില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിന് ട്രൈസോമി 18ന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് കോക്‌സിന്റെ ഗര്‍ഭം അലസിപ്പിക്കുവാന്‍ അനുവാദം തേടി അവരും ഭര്‍ത്താവും കോടതിയെ സമീപിച്ചത്. ടെക്‌സസിന്റെ അബോര്‍ഷന്‍ നിരോധന നിയമത്തില്‍ ഈ അസാധാരണ സാഹചര്യത്തില്‍ ഇളവ് നല്‍കണം എന്ന് ഇരുവരും ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം അംഗീകരിച്ചു. എന്നാല്‍ ടെക്‌സസ് സുപ്രീം കോടതി കേസില്‍ ഇടപെടുകയും കീഴ്‌ക്കോടതിയോട് തങ്ങളുടെ ഉത്തരവ് വെക്കേറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. മെഡിക്കല്‍ നെസസിറ്റി എക്‌സെപ്ഷനില്‍ അബോര്‍ഷന്‍ നടത്തുന്നതിന് ഒരു സ്ത്രീയ്ക്കു കോടതിയുടെ ഓര്‍ഡര്‍ ആവശ്യമില്ല എന്ന് ടെക്‌സസ് സുപ്രീം കോടതി വിധിച്ചു. നിയമം ഡോക്ടര്‍മാര്‍ക്കാണ്, ജഡ്ജ്‌സിനല്ല ഇക്കാര്യത്തില്‍ വിവേചനവും കര്‍ത്തവ്യബോധവും പ്രയോഗിച്ച് തീരുമാനം എടുക്കാന്‍ ആവശ്യപ്പെടുന്നത്. ഓരോ രോഗിയുടെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച്ു വേണം ഇങ്ങനെ ചെയ്യാന്‍, വിധി തുടര്‍ന്നു പറഞ്ഞു.

ട്രൈസോമി 18 വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗമാണ്. ഇതുമൂലം കുഞ്ഞ് മരിച്ചതായി ജനിക്കുകയോ ജനിച്ചു കഴിഞ്ഞ ഉടന്‍ മരിക്കുകയോ ആകാം. ഗര്‍ഭിണിയായ സ്ത്രീയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ നല്‍ക്കാം. കോക്‌സിന് ടെക്‌സസ് അറ്റേണി ജനറലിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന ഭീഷണികള്‍ മൂലമാണ് അവര്‍ ടെക്‌സസിന് പുറത്ത് പോകാന്‍ തീരുമാനിച്ചതെന്ന് അവരുടെ അറ്റേണി പറഞ്ഞു.

2017 ലെ ഒരു പഠനം അനുസരിച്ച് ട്രൈസോമി 18ന് ജെസ്‌റ്റേഷനല്‍ ഡയബെറ്റീസ്, പ്രീംടേം ഡെലിവറി, സിസേറിയന്‍ സെക്ഷന്‍ എന്നിവയുമായി ബന്ധമുണ്ട്. കോക്‌സിന്റെ പെറ്റിഷന്‍ പ്രകാരം അവര്‍ക്ക് എലിവേറ്റഡ് ഗ്ലൂക്കോസ് ലെവല്‍സ് ഉണ്ട്. ഇത് ജെസ്‌റ്റേഷനല്‍ ഡയബെറ്റീസ് സാധ്യത വര്‍ധിപ്പിക്കുന്നു. ട്രൈസോം 18 2,500 ഗര്‍ഭധാരണങ്ങളില്‍ ഏതാണ്ട് ഒന്ന് എന്ന നിരക്കില്‍ മാത്രം കാണപ്പെടുന്നു.

കോക്‌സിന്റെ പോരാട്ടം എന്താവും എന്ന് സശ്രദ്ധം വീക്ഷിച്ചു കഴിയുന്ന ധാരാളം സ്ത്രീകള്‍ ടെക്‌സസിലും ടെക്‌സസിന് പുറത്തും ഉണ്ട്.

Join WhatsApp News
Jeevamatha , pray for us ! 2023-12-12 17:00:58
Feast of Jeevamatha - todayDec 12th , with the heart warming narrative of the Mother being sent/ coming to these lands that was afflicted with sacrifices of both children and adults , how Christianity and The Mother put an end to the rule of the powes of darkness who in envy and hatred for human life has been at taking out their wrath against God by trying to destroy His children - The Mother coming to a humble peasant , the miracle of theTilma - https://www.catholicnewsagency.com/resource/55425/our-lady-of-guadalupe https://denvercatholic.org/our-lady-of-guadalupe-the-miracle-that-changed-history/ Trusting that life belongs to The Lord and our Mother to live in the awareness of the dignity of every life , born and unborn , that every choice against same erodes that truth to bring fear , hatreds and user attitudes that see other humans as mere tools for own lusts for power - as is the attitude in hell where the lesser demons cower in fear of the more powerful ones where as in The Lord , His heart is always for the most in need . The Church in Kochin , built in honor of the Jeevamatha - Lord alone to know for now how same helped our culture from the degrading lies of caste system etc : that had infiltrated the Indian Church too to an extent , which the missionaries tried to put an end to , which is what led to the ( sad and infamous ) Coonan Cross oath in the nearby location ..may our times be blessed to see the Light and Love in every human life through the eyes and heart of our Mother , for its peace and goodness to reign all around , including in those families who in fear make wrong choiices without seeing effects of pacts with the enemy who only comes to steal peace and trust and goodness !May our praises with The Mother and the family , many such families help to bring forth a culture of life all around ; know of one church nearby who has the delightful custom of 'spiritual adoption ' of unborn at risk and praying for such families for 9 mos atleast - good custom for all ,including children in this time of the year esp. ; hope by some such miracle , such as the many miracles we hear about at the Kreupasanam Marian shrine and places become a reality in more lives ! Mercy !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക