കഥയിൽ ആത്മഗതത്തിൻ ഭാവം
അനർഗ്ഗള നാളം ചൊരിയുമ്പോൾ
കഥകൾ ഗദ്ധഗതമായി തീരും
കഥയൊരു കണ്ണീർ പുഴയാകും
കണ്ണീർ നനവിൻ കാര്യം പറയും
കഥകൾ നമ്മൾ കേൾക്കുമ്പോൾ
ചിരിയുടെ മറവിന്നപ്പുറമുള്ളൊരു
കദനത്തിൻ കടലായത് മാറും
സത്യത്തിൻ കഥ ചൊല്ലും നേരം
കണ്ണീരായത് മാറും നേരം
കാലത്തിൻ കഥയായത് മാറും
കണ്ണീർ പൂവായ് വിടരും കരളിൽ.