Image

ഖിസ്സ 4 - ജീവിതവഴിയിലെ സഞ്ചാരങ്ങൾ (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

Published on 18 December, 2023
ഖിസ്സ 4 - ജീവിതവഴിയിലെ സഞ്ചാരങ്ങൾ (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

ജീവിതം കഥയാണോ അതോ കഥയിൽ ഒളിഞ്ഞിരിക്കുന്നത് ജീവിതം ആണോ. ആർക്കറിയാം വ്യക്തമായി ഉത്തരം പറഞ്ഞു തരാൻ കഴിഞ്ഞു എന്ന് വരില്ല. നാം അനുഭവിച്ച വേദന കേൾക്കുന്നവന് ഒരു കഥ മാത്രം ആയിരിക്കും. അത് അനുഭവം വരുമ്പോൾ മാത്രമേ ആ വേദനയുടെ തീവ്രത എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയു. 

പെൺ വിളക്ക്

ഒരു വീടിന്റെ ഐശ്വര്യം അമ്മയാണ്. അമ്മക്കെ അറിയൂ ആ കുടുംബത്തിലെ ഓരോ ഇഷ്‌ടങ്ങൾ. അച്ഛൻ പരുക്കൻ ആണെങ്കിലും മനസറിഞ്ഞു പ്രവർത്തിക്കും. അച്ഛൻ വിശന്നാലും മക്കളുടെ വയർ നിറഞ്ഞു ഇരിക്കാനാണ് അച്ഛന് ഏറെയിഷ്‌ടം. അമ്മേ എന്ന് വിളിച്ചു കയറി ചെല്ലുമ്പോൾ വേറെ എവിടെയും കിട്ടാത്ത അനുഭൂതി ആണ് ലഭിക്കുക. അമ്മ ഇല്ലാതെ ആകുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. എല്ലാം നേടി എന്ന് പറഞ്ഞാലും അത് കാണാൻ നമ്മുടെ കൂടെ അമ്മ തന്നെ ഉണ്ടാകണം. അതൊരു വല്യ ഭാഗ്യമാണ്.

കാക്കേ കാക്കേ കൂടെവിടെ

ഈ കഥയുടെ തലക്കെട്ടാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്താവും ഈ കഥയ്ക്ക് ഇങ്ങനെ ഒരു തലക്കെട്ട്. ആ ചിന്ത കൊണ്ട് വച്ചാണ് ഞാൻ വായിച്ചത് കഥയ്ക്ക് യോജിച്ച തലക്കെട്ട് തന്നെ. പുളി മരത്തിലെ കൂട്ടുകാർ ഉള്ളത് കൊണ്ട് ഉറക്കാൻ കഴിയാത്ത അവസ്ഥ. ആ കലപില ശബ്ദം കാക്കയുടേതാണ് അതിൽ നിന്ന് മോചനം തേടിയാണ് ആ മരം വെട്ടാൻ തുനിഞ്ഞത്. ആ കാക്ക കുഞ്ഞിനെ ജീവൻ രക്ഷിക്കാൻ തോന്നിയ മനസ്സിന് നല്ല മനസ്സിന്റെ ഉടമയാണ്. എന്നാലും, ആ മരം വെട്ടി കളയണ്ടായിരുന്നു. അവരുടെ ആശ്രയം ആ മരം ആയിരുന്നല്ലോ ഇനി പറഞ്ഞിട്ട് എന്തിനാ? അവിടം മൊത്തത്തിൽ ശൂന്യത യാണ്. ആർക്കും നികത്താൻ പറ്റാത്ത ശൂന്യത.

കബനി

കബനി പേര് പോലെ തന്നെ കാടിന്റെ മക്കൾ പുഴപോലെ ഒഴുകുന്ന സ്നേഹമാണ്. ആരെയും ചതിക്കാൻ ഒന്നും അറിയാത്ത പാവങ്ങൾ ആണ്. നിഷ്ങ്കളകമായ മനുഷ്യർ.അവർക്ക് വേണ്ടാത്ത പരിഗണന കിട്ടുന്നില്ല. എത്രയോ മിടുക്കർ ആയ കുട്ടികൾ ഉണ്ടാകും. സാഹചര്യം കൊണ്ട് അവരെ പഠിപ്പിക്കുന്നില്ല. ചെറു പ്രായത്തിൽ വിവാഹം ചെയ്തു അതെ പ്രായത്തിൽ അമ്മയും ആകുന്നു. എത്രയോ പട്ടിണി മരണങ്ങൾ കേൾക്കുന്നുണ്ട്.ചിലർ ആ പ്രതിസന്ധികളെ പൊരുതി ജയിച്ചു ഡോക്ടർ, ടീച്ചർ അങ്ങനെ തുടങ്ങിയ പല മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാലം എത്ര കടന്നു പോയി എന്നു പറഞ്ഞാലും അവഗണിക്കപെടുന്ന വിഭാഗം അവർ തന്നെയാണ്. കാടിന്റെ കാവൽക്കർ ആണ് അവർ. ഇനി അവര്ക്കും മാറ്റം വരട്ടെ പഠിച്ചു വലിയ ഉയരങ്ങൾ താണ്ടി ജയിക്കട്ടെ. അവരും സ്വാതന്ത്ര്യത്തോടെ പാറി നടക്കട്ടെ...

ജാസ്മിൻ ഓഫ്‌ ദി ഹിൽസ്

പ്രണയം പൂക്കാലമാണ്. മനസ്സ് കൊണ്ട് സ്നേഹിക്കുന്ന ആത്മക്കളുടെ പൂക്കാലം. കൂടാജാദ്രി മഞ്ഞിന്റെയും ഒത്തു ചേരാൻ ആഗ്രഹിക്കുന്ന പ്രണയിക്കുന്നവരുടെ മനസ്സും അറിയുന്ന ഇടമാണ്. ആർക്കും മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന അനുഭൂതിയാണ്. മല്ലി ഗിരിക്ക് സ്വന്തമാണ്. കഴിഞ്ഞ ജന്മത്തിലെ പ്രണയ ആത്മക്കൾ ആയിരിക്കണം അവർ. കാലം എത്ര കടന്നു പോയാലും ചേരെണ്ടവർ ചെയ്യുക തന്നെ ചെയ്യും. കൂടാജാദ്രി പ്രകൃതിയുടെ ഇളം തെന്നാലും തഴുകി തലോടി പുൽക്കുന്ന ആ പ്രകൃതി യും പ്രണയിക്കുന്ന മനസ്സും കൂടി ചേരുമ്പോൾ എങ്ങനെയാണ് വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയുക അല്ലേ?

തുടർക്കഥ

ജീവിതം എന്ന മൂന്നക്ഷരം എന്ന വാക്ക് കൊണ്ട് ഈ നിമിഷം എന്തു സംഭവിക്കും എന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? ഇല്ല ആ ജീവിതയാത്രയിൽ സംഭവിക്കുന്ന ഓരോ അനുഭവങ്ങളും തിരക്കഥ പോലും ഇല്ലാതെ സംഭവിക്കുന്നതാണ്. അപരിചിതരേ കണ്ടു മുട്ടുകയും പരിചിതർ ആകാൻ അധികം സമയം വേണ്ട. നമ്മുടെ ജീവിതം ഒക്കെ അറിയാതെ എന്തോ തുടർക്കഥയുടെ ഭാഗം തന്നെയാണ്. അമ്മ നഷ്ടപ്പെട്ട പെൺകുട്ടിയുടെ കഥയാണ്. ആരുടെ ഒക്കെയോ മുന്നിൽ ജീവിതം ഹോമിക്കേണ്ടി വരും എന്ന് അറിയാതെ പുതിയ ജീവിതത്തേ കുറിച്ച് ഉള്ള ചിന്തയിൽ ആ യാത്ര ആസ്വാദിക്കുകയാണ്. ദൈവം ഉള്ളത് ഓരോ മനുഷ്യന്റെ ഉള്ളിലാ കൂടി ഇരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ചളി കുഴിയിൽ വീഴാതെ തെറ്റി പോകുമായിരുന്ന ആ കുട്ടിയുടെ ജീവിതത്തെ സുന്ദരമാകാൻ ഉള്ള ശ്രമത്തിലാണ്. ആ യാത്ര നന്നായി വരട്ടെ.

മക്കളെ നിനക്കായി

തന്റെ ഉദരത്തിൽ കുഞ്ഞു ഉണ്ടെന്ന് അറിയുന്ന നിമിഷം മുതൽ സ്വപ്നങ്ങൾ നെയ്തു കൂട്ടും. ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴും ഉദരത്തിൽ പിറവി കൊണ്ട കുഞ്ഞിനെ തലോടിച്ചു കൊണ്ടിരിക്കും. ഭൂമിയിലേക്ക് ആ കുഞ്ഞു പിറന്നു വീഴുമ്പോൾ താൻ അനുഭവിച്ച വേദന എല്ലാം മറക്കും. തന്റെ ചൂട് പറ്റി കിടന്ന കുഞ്ഞിനെ പെട്ടെന്ന് ഒരുനാൾ ഇല്ലെന്ന് അറിയുമ്പോൾ ഉള്ള ആ അമ്മടെ മനസ്സ് താങ്ങാൻ ഉള്ള കരുത്തു കാണില്ല. താരാട്ട് പാട്ടും എല്ലാം കൺ മുന്നിൽ മാഞ്ഞു പോകാതെ ജീവിക്കുന്ന അമ്മ. ദൈവം ആ കുഞ്ഞിനെ തിരികെ കൊടുത്തു.ആ അമ്മയുടെ കണ്ണീർ നീരിന്റെ കൂടെ ചോര വീണാൽ വിളി കേൾക്കാതെ എങ്ങനെയാ അല്ലേ?

അതിജീവനം

പലപ്പോഴും ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്. മരിക്കാൻ കാണിക്കുന്ന ധൈര്യം മതി ജീവിക്കാൻ എന്ന്. ചില സമയത്തെ ഒറ്റപ്പെടൽ മരിച്ചെങ്കിൽ എന്ന് തോന്നുന്ന നിമിഷത്തിൽ ഞാൻ മനസിനോട് പറയുന്ന കാര്യമാണ്. അതിനെ പാടെ തെറ്റിച്ചു ഈ കഥ വായിച്ചപ്പോ. ജീവിക്കാൻ കൊറേയധികം കടമ്പകൾ കടക്കണം. ശരിയാണ്! ഇന്നത്തെ കാലത്ത് ജീവിക്കാൻ ആണ് പാട്. എല്ലാ കാര്യം കൊണ്ടും. അത്രയധികം കാലം മാറിയിട്ടുണ്ട്. ജീവിതം കുഞ്ഞാണ് ഉള്ളത് കൊണ്ട് മനോഹരമാക്കി ജീവിക്കാം. ജീവിതം എന്ന മൂന്നക്ഷരത്തിൽ തന്നെ എത്രയധികം അതിൽ കൂടുതൽ അനുഭവിക്കണം. ജീവിതം അല്ലേ എല്ലാത്തിൽ നിന്ന് അതിജീവിച്ചേ മതിയാവു.

പട്ടുനൂൽ തുന്നിയ ഓർമ്മകൾ

ഓർമ്മകൾ അങ്ങനെയാണ് എത്ര പഴകിയ ഓർമ്മകളും അപ്രതീക്ഷതമായി വരുന്ന ആളിന്റെ കാണുമ്പോൾ തിരമാല പോലെ ഓർമ്മകളിലേക്ക് ഓടി എത്തും. ചില മനുഷ്യരെ കണ്ടിട്ട് ഇല്ലേ ചിരിച്ചോണ്ടും വാ തോരാതെ സംസാരിക്കുന്ന ആളുകളെ അവരുടെ ഉള്ളിൽ ഒരായിരം വിഷമങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. ബാല്യം ആ ഓർമ്മകളാണ് ഏറ്റവും മനോഹരമായിട്ട് തോന്നിയിട്ടുള്ളത് . ആ ബാല്യം നഷ്‌ടമായി പോയ കുട്ടികളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് വല്ലാതെ നോവ് പകർത്തും.


നിറ ഭേദങ്ങൾ

പ്രവാസി ജീവിതത്തിലേക്ക് കടക്കുന്ന ഒരുവന് മനസിലെ ആഗ്രഹങ്ങളും സ്വപ്നങ്ങൾക്കും നിറങ്ങൾ കൊടുത്തു മനോഹരമായി തീർക്കും. ഓരോ ദിനവും ആ നിറങ്ങൾ ചേർത്ത സ്വപ്നങ്ങൾ കണ്ടാവും ഉണരുന്നത് തന്നെ. കുടുംബം വിട്ട് മാറി നിൽക്കാൻ ഇഷ്ടം ഉണ്ടായിട്ട് അല്ല അവരുടെ അവസ്ഥ മോശം ആയത് കൊണ്ടാണ്. ആ നാട്ടിൽ ജോലി ഇല്ലാതെ അലഞ്ഞു നടക്കുന്ന മനുഷ്യരുടെ കഥ കേൾക്കുമ്പോൾ വിഷമം വന്നിട്ടുണ്ട്. നാട്ടിൽ ഉള്ള ആരോടും പറയാതെ എല്ലാം ഉള്ളിൽ ഒതുക്കി നടക്കുന്ന മനുഷ്യനെ. ജോലി തരാം എന്ന് പറഞ്ഞു പറ്റിക്കപ്പെടുകയും ചെയ്യുമ്പോൾ അവരുടെ ഉള്ളിൽ ഒരു വിശ്വാസമുണ്ട് ഇന്ന് അല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്ന്.

ശരണ്യ വിനോദം

ചിലരുണ്ട് സ്വന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യുന്നവർ. ആരുടെ കുടുംബം തകർന്നു പോയാലും ശരി അവരുടെ ഇഷ്‌ടങ്ങൾ ജയിക്കണം. അത് നേടാൻ വേണ്ടി എന്തു അറ്റം വരെ പോകുകയും ചെയ്യും. ജീവിതത്തിൽ ഇത് പോലെയുള്ള വേർഷൻ പല രൂപത്തിലും ഉണ്ട്. അതു കൊണ്ട് അവർക്ക് എന്താ ലാഭം എന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ നന്നായി യില്ലെങ്കിൽ മറ്റുള്ളവർ സുഖമായി ജീവിക്കണ്ട എന്ന് കരുതുന്ന കുറെയെണ്ണം ഉണ്ട്. എത്ര തല്ലിയാലും കൊന്നാലും പഠിക്കാത്ത മനുഷ്യ ജന്മം. ഈ കഥ വായിച്ചപ്പോൾ ഒരാളുടെ മുഖം ഓർമ്മ വന്നു. അത് പറയാൻ എനിക്ക് സാധിക്കില്ല. നമ്മുടെ ജീവിതമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ പറഞ്ഞു തുടങ്ങാൻ തീരില്ല അത്രക്കും ഉണ്ട് പറയാൻ. ഇന്നത്തെ കാലത്ത് നടക്കുന്ന ഓരോ സംഭവങ്ങളും ഈ കഥ വായിച്ചപ്പോൾ മിന്നി മറഞ്ഞു ഒരു ഫ്രഷ് ബാക്ക് പോലെ..

ആമിയുടെ അച്ഛൻ

ഞാൻ വായിച്ചതിന്റെ കുഴപ്പം ആണോ എന്നറിയില്ല കഥയിൽ എവിടെയൊക്കെ അപൂർണത ഫീൽ ചെയ്തു. അച്ഛന്റെ ആഗ്രഹം പോലെ മകൾ നേടി എടുത്തു. പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയിൽ പകച്ചു പോകും ആരായാലും. കുറച്ചു കൂടി ഡെവലപ്പ് ആയിരുന്നെങ്കിൽ ഒന്നൂടെ മനോഹരമായനെ.

ക്ഷണിക്കപ്പെട്ടാത്ത അതിഥി

കഥ എഴുത്തുക്കാരന്റെ കഥയാണ്. കഥയും കഥാപാത്രങ്ങളും തമ്മിൽ സംവാദം നടത്തി. എഴുത്തുകാരൻ ആ കഥയെ ഒരു വിധം കരക്ക് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ദേ വരുന്നു പുതിയ ആള്. പുതിയ ആളിന്റെ വിശേഷം പറച്ചിലായി എന്തൊക്കെയോ ആയി. ഒരു വിധം കഥയും കഥാപാത്രങ്ങളും അടുത്ത് വന്നു സെറ്റ് ആയിട്ടുണ്ട്. ആശ്വാസം.

ഡാനി

സ്വന്തം തെറ്റിനെ കപട സ്നേഹം കൊണ്ട് വരുതിയിൽ കൊണ്ട് വരാൻ കഴിയുന്ന ഒരാളാണ് ഡാനി. സ്വന്തം ഇഷ്‌ടത്തിന് മാത്രം മൂൻ തൂക്കം കൊടുക്കുന്ന മനുഷ്യൻ. ചെയ്യുന്നത് തെറ്റ് ആണെന്ന് അറിഞ്ഞിട്ടും തെറ്റ് ചെയ്യുന്ന മനുഷ്യൻ. ഭാര്യയിൽ എന്ന് ക്ഷമിച്ചു എന്ന വാക്കിനു വേണ്ടി ആത്മഹത്യാ ശ്രമം നടത്തി വിജയ ചിരിയോടെ അതിൽ നിന്ന് പിൻ മാറി വന്നപ്പോ കസേര ഒടിഞ്ഞു ജീവൻ പൊലിഞ്ഞു. ആരെയാണ് പഴി പറയേണ്ടത് അല്ലേ?

അബേബ

അബേബ സ്നേഹിച്ചു പറ്റിക്കപ്പെട്ട പെണ്ണിന്റെ കഥയാണ്. എല്ലാവിധ എതിർപ്പുകളും മാറി കടന്നു സ്വന്തം ഇഷ്‌ടത്തിനു നടത്തിയ വിവാഹം. ഭർത്താവിന്റെ അമിതമായി സ്നേഹിച്ചതിന്റെയും വിശ്വസിച്ചതിന്റെയും അബേബക്ക്. ഒന്ന് പതറി പോയെങ്കിലും ധൈര്യത്തോടെ എല്ലാം പതുക്കെ തിരിച്ചു കൊണ്ട് വരാൻ അവൾക്ക് കഴിയും. അധികമായാൽ അമൃതവും വിഷം എന്ന് കേട്ടില്ലേ. എന്നാലും, തിരിച്ചറിവ് കൊണ്ട് അവൾ അവളുടേത് ആയ പുതിയ ജീവിതത്തിലേക്ക്.. യാത്ര അവളുടെ ഇഷ്‌ടങ്ങൾക്ക് എല്ലാം കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ്..

വന്ദനയുടെ..

രണ്ട് വ്യക്തികൾ വേര്പിരിയുന്നത് പല കാരണം ഉണ്ടാകാം. ആ വേർപിരിയൽ പലർക്കും ആഘോഷമാണ്. എത്ര കഥകൾ ആയിരിക്കും അവരെ കുറിച്ച് പുറത്തേക്ക് വരുന്നത്. ആ സംഭാഷണം തുടങ്ങുന്നത് തന്നെ അതേയ് 'ആ വിമലയുടെ മോള് ഇല്ലേ അങ്ങനെ പറഞ്ഞു തുടങ്ങാൽ കേട്ട കഥയെ ഒന്നൂടെ പൊലിപ്പിച്ചു പറഞ്ഞു കൊടുക്കും. കേട്ട പാതി കേൾക്കാത്ത പാതി ആ കഥയെ പിന്നെയും പുതിയ തലങ്ങളെ മേയാൻ വിടും. അയ്യോ കറന്റ് പോയോ അപ്പുറത്ത് വിട്ടിൽ പോയി നോക്കുമ്പോൾ കറന്റ് ഇല്ല ആശ്വാസം. എന്ന് കരുതുന്ന മലയാളികളാണ്. ഇവിടെ ചെന്നാലും ആ സ്വഭാവത്തിന് മാറ്റം കാണില്ല.

ഇന്നലെകൾ

ഇന്നലെകളെ ഓർക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗ പേരും. ഈഗോ എന്നൊരു സാധനം ഭാര്യയുടെയും ഭർത്താവിന്റെ ഇടയിൽ വന്നു കഴിഞ്ഞാൽ പിന്നെ അത് മാറാൻ പാടാ. ആരാണ് വലിയ ആളുകൾ എന്ന മത്സരത്തിൽ ആവും. അതോണ്ട് അവരുടെ മനോഹരമായ ജീവിതമായിരിക്കും കൊഴിഞ്ഞു പോകുന്നത്. അത് തിരിച്ചറിഞ്ഞു വരുമ്പോഴേക്കും കാലം കൊറേ അധികം മുന്നോട്ട് പോയിട്ടുണ്ടാകും. ആ കാലത്തെ തിരിച്ചു പിടിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. ഇന്നലെ കളെ ഓർമ്മകളെ ചികഞ്ഞു കൊണ്ട് ജീവിക്കാം.

പ്രണയ ജാലകങ്ങൾ

കണ്ടു മുട്ടിയ നാൾ മുതൽ സ്വപ്നം കണ്ടു നടന്നിരുന്ന രണ്ട് മിഥുനങ്ങൾ. ജീവിത സാഹചര്യം കൊണ്ട് രണ്ട് ഇണക്കിളികൾ. കാലം അവരെ ഒന്നിപ്പിച്ചിരിക്കുന്നു. അവർ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ യഥാർഥ്യമാക്കാൻ. ഒരുമിച്ച് കാണാൻ കൊതിച്ച കാഴ്ചകൾ ഏല്ലാം സ്വപ്നം എന്നപോലെ അവർ നേടി എടുത്തിരിക്കുന്നു. യൗവനത്തിൽ കണ്ടത് എല്ലാം വയസ്സൻ കാലത്തു പ്രണയജാലകം അവർക്ക് മുന്നിൽ തുറന്നിരിക്കുന്നു. Kaalam കരുതി വച്ച ഒത്തു ചേരലാണ് ഇത്..


അപരാജിത

മനസ്സിൽ നിറഞ്ഞു നിന്നത് സിന്ധുവിൽ ആയിരുന്നു. ചെറുപ്പത്തിൽ മുതൽ തുടങ്ങിയ ഓരോ കഷ്‌ടപ്പാടുകൾക്കും പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ അവർക്ക് കഴിഞ്ഞു. ഓരോ കടമ്പകൾ താണ്ടുമ്പോഴും എവിടെയെങ്കിലും ജീവിതത്തിന്റെ പുതു നാമ്പുകൾ മനസ്സിൽ പൊട്ടി മുളച്ചിട്ട് ഉണ്ടാകും. ബാല്യത്തിൽ തന്നെ എത്രയധികം വേദനകൾ സഹിച്ചു. വിവാഹം കഴിക്കാം എന്ന് പറഞ്ഞു പറ്റിച്ചു ചെറു പ്രായത്തിൽ തന്നെ അമ്മയാവുന്നു. ഗൾഫിൽ ജോലി കിട്ടുകയും എല്ലാം മാറി മറയുകയാണ്. ഒരാളുടെ ജീവിതം മാറി മറയാൻ ഒരു നിമിഷം മതി. സുഹൃത്തു ബന്ധത്തിന്റെയും കഥയാണ്.

ത്രിപുര സുന്ദരി
%%%%%%


ത്രിപുര ഇത്രക്കും മനോഹരമായിരുന്നോ? ഓരോ വരിയിലും അതിന്റെ മനോഹാരിത നിറഞ്ഞു നിൽക്കുന്നുണ്ട്. യാത്രകൾ മനസ്സിനെയും നമ്മളെ ഒകെ ആകെ മാറ്റി മറയ്ക്കും. ഉള്ളിൽ കടന്നു വരുന്ന യാതൊരു ടെൻഷൻ ഒന്നും തന്നെ കടന്നു വരുന്നില്ല പ്രകൃതി അവിടെ മനോഹരമായ ദൃശ്യം പകർത്തി കണ്ണിൽ കാണിച്ചു തരുന്നു. കഥയിൽ ചരിത്രവും പറഞ്ഞു പോയിരിക്കുന്നു വായനക്കാരന് മടുപ്പ് ഉണ്ടാകാത്ത വിധം. ആ സംസ്ഥാനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ. ചരിത്രം കഥ പറഞ്ഞ ത്രിപുര സുന്ദരി.


കഥാഭംഗം 

കഥ എഴുത്ത് കുറച്ചു ഭാവനയും അനുഭവവും ചുറ്റുപാടുള്ള കാഴ്ചയും നമ്മളെ കഥയുടെ തേർഡ് കിട്ടുന്നു. കഥാപാത്രങ്ങളെ സൃഷ്ടിച്ചു എഴുതി തുടങ്ങുമ്പോൾ പുതിയ കഥാപാത്രങ്ങൾ തനിയെ വരുന്നു. കഥ പറഞ്ഞു തന്നിട്ട് പോകുന്നു. ചിലപ്പോ എഴുത്തുക്കാരനും കഥാപാത്രവും തമ്മിൽ ചെറിയ വഴക്ക് ഒക്കെ അതിന്റെ ഇടയിൽ നടന്നേക്കാം. എന്നാലും, ആ കഥ പൂർത്തിയായാൽ കിട്ടിയല്ലോ ആശ്വാസമായി.

ഒരു ശ്രാദ്ധക്കഥ

വലിയ മുത്തിയുടെ കഥയാണ്. ഒരുപാട് കഥകൾ അറിയുന്ന മുത്തിയുടെ കഥ. മുത്തശ്ശിക്കഥകൾ കേൾക്കാൻ ചെറുപ്പത്തിൽ വളരെ ഇഷ്ടം ആയിരിക്കും. ഈ കഥ വായിച്ചപ്പോ, വേനൽ അവധി ആകാൻ കാത്തിരുന്ന നാൾ ഉണ്ടായിരുന്നു. അമ്മ വീട് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവിടെ ചെന്നാൽ, അമ്മമ്മ ക്ക് അറിയുന്ന കഥകൾ പറഞ്ഞു തരും. അമ്മമ്മ യുടെ ചെറുപ്പത്തിലേ കഥകൾ കേട്ടിരിക്കാൻ എന്തൊരു രസമാ. അതിനിടയിൽ നൂറായിരം സംശയങ്ങൾ വേറെയും കാണും. പവർ കട്ടിന്റെ സമയത്തു കസിൻ ചേച്ചിമാർ പറയുന്ന കഥകൾ മൊത്തം പ്രേത കഥ ആയിരിക്കും. ഉറക്കാൻ പറ്റുമോ അതുമില്ല. പേടിച്ചു അമ്മമ്മയെ കെട്ടിപിടിച്ചു ഉറങ്ങും. അതൊക്കെ എത്ര മനോഹരമായ കാലമായിരുന്നു. ഒരിക്കൽ കൂടി എന്റെ ബാല്യത്തിലേക്കും യാത്ര പോയി. തിരിച്ചു കിട്ടാത്ത മനോഹരമായ ബാല്യകാലം.

പുസ്തക വീട്


പുസ്തക വായന ചിലർക്ക് ലഹരിയാണ്. എത്ര വായിച്ചാലും മതി വരില്ല. വായനക്ക് മാത്രം തരാൻ കഴിയുന്ന പ്രത്യേക ലഹരിയാണ്. ഓരോ വായനയിലും നമ്മെ തേടി എത്തുന്ന പല തരത്തിൽ ഉള്ള വായന അനുഭവം ആയിരിക്കും. മലയാളം വായിക്കാൻ അറിയില്ല എന്ന് പറഞ്ഞു എന്നെ കളിയാക്കിയ മാഷ് ഉണ്ടായിരുന്നു. ആ ക്ലാസ്സിൽ മലയാളം വായിക്കാൻ അറിയാത്ത കുറച്ചു കുട്ടികളും ഉണ്ടായിരുന്നു.എന്നിട്ടും, മാഷിന്റെ കണ്ണിൽ പിടിച്ചത് ഞാനും. സ്കൂൾ വിട്ട് അമ്മയോട് പറഞ്ഞ കാര്യം എനിക്ക് പഠിക്കാൻ പോണ്ട!മലയാളം അറിയില്ല എന്ന് പറഞ്ഞു കളിയാക്കി. അന്ന്, എന്തോ ചേച്ചിടെ അടുത്ത് പോയി അക്ഷരമാല പഠിച്ചു. പെറുക്കി പെറുക്കി വായിച്ചു തുടങ്ങി. ആ വായനയിൽ തുടങ്ങിയ വട്ടാണല്ലേ സാറെ ഇവിടെ വരെ ഞാൻ എത്തിയത്. ആ മാഷിനോട് ഒത്തിരി നന്ദിയുണ്ട്. എന്തെങ്കിലും കുത്തി കുറിക്കാൻ
എന്നിലെ കഴിവ് ഉണ്ടെന്ന് അറിയാൻ എനിക്ക് സാധിച്ചല്ലോ. അത് മതി.

ഖോയോ ചാന്ദ്

ചാന്ദ് നല്ല പാട്ടുകാരനാണ്. ആ പാട്ട് പാടുമ്പോൾ അവന്റെ ഗ്രാമം ഓർമ്മ വരും. പശുപാൽ കൊണ്ട് ജീവിക്കുന്ന കുടുംബം ഒരുനാൾ അപ്രത്യക്ഷമായി മാറി. അന്ന് മുതൽ തന്റെ ഗ്രാമത്തെ കളഞ്ഞവരെ കൊല്ലണം എന്ന വാശിയിലാണ് അവൻ. ഓരോ പാട്ട് പാടുമ്പോഴും അവന്റെ ഓർമ്മകൾ മൊത്തം വീടാണ്. അവന്റെ അച്ഛന്റെയും അമ്മയുടെയും അങ്ങനെ എല്ലാവരുടെയും മുഖമാണ്. ഒരു നാൾ അവൻ എവിടെ പോയത് ആയിരിക്കും? വരും വരാതെയിരിക്കില്ല 


വത്സലരെ ദൂരത്ത് എന്തിന് വന്നു.?

എവിടെയോ വായിച്ച ഒരു ഓർമ്മ മരിച്ചു കഴിഞ്ഞാൽ വേറെ എന്തോ ലോകത്താണ് എത്തുക എന്ന്. ആ ലോകത്തു എത്തിയാൽ ജീവിക്കുന്നതിനേക്കാൾ പാടാ ആ ലോകം എന്ന്. സത്യം ആണോ എന്നറിയില്ല. ആ വ്യക്തി ഉറക്കത്തിൽ ഒരു ഗർത്തത്തിലേക്ക് വീണു പോകുകയും പിന്നെ സഹിക്കാൻ പറ്റാത്ത ചൂട്. ഉറക്കം എന്ന പോലെയാണ് പോയത് എങ്കിലും അതിൽ കടന്ന അവസ്ഥ ഓർക്കുമ്പോൾ ഭീകരം ആണെന്നാണ്.അദ്ദേഹം ആ ലേഖനത്തിൽ പറഞ്ഞത് ചിലതിനെ അങ്ങനെ ഒന്നും മനസ്സിലാവില്ല.

അലറാം

നമ്മുടെ അലറാം അമ്മയാണ്. അമ്മ പാത്രങ്ങളുമായി കലപില ശബ്ദമാണ് ഉറക്കത്തിൽ പോലും ടൈം എത്രയായി അറിയിക്കുന്നത് . അമ്മയോട് ഇത്ര മണിക്ക് വിളിക്കാൻ പറഞ്ഞാൽ ഒരു മണിക്കൂർ മുന്നേ വിളിച്ചു ഉണർത്തി വയ്ക്കും. അതാണ് അമ്മ. മകൾ എഴുന്നേക്കാൻ വൈകി പോയപ്പോ സ്കൂളിൽ കൊണ്ട് വിടുമ്പോൾ ഉള്ള ഓരോ കാഴ്ചകളും പഴയ കാല ഓർമ്മകളും പറഞ്ഞു കൊടുക്കുന്നുണ്ട്. സ്കൂളിൽ ചെന്ന് വിട്ട ശേഷം അച്ഛന്റെ ആകുലതയും പറയുന്നുണ്ട്. മക്കൾ എത്ര വളർന്നാലും അച്ഛനും അമ്മയ്ക്കും മക്കൾ ചെറിയ കുട്ടികളാണ്. 


ഇനിയുമുണ്ട് ആരും കേൾക്കാത്ത കഥകൾ.. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക