Image

ലാറ്റിന്‍ അമേരിക്കയില്‍ ചൈനീസ് സ്വപ്‌നം പൂവണിയുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 December, 2023
ലാറ്റിന്‍ അമേരിക്കയില്‍ ചൈനീസ് സ്വപ്‌നം പൂവണിയുന്നു (ഏബ്രഹാം തോമസ്)

വെനീസ്വേല: വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ, അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ചൈന രാഷ്ട്രീയമായും സാമ്പത്തികമായും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഭാഗധേയംനിയന്ത്രിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയാണെന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ പശ്ചിമഗോളാര്‍ദ്ധ സംഭവവികാസങ്ങള്‍ വിലയിരുത്തുന്നവര്‍ പറയുന്നു.

അര്‍ജന്റീനയുടെ ഉള്‍പ്രദേശത്തെ പാറ്റഗോണിയന്‍ മരുഭൂമിയില്‍ 100 അടി ഡയമീറ്ററില്‍ സ്ഥാപിച്ചിട്ടുള്ള ഭീമന്‍ റേഡിയോ ആന്റന പൊടിപടലം നിറഞ്ഞ മേഘങ്ങളിലൂടെ ആകാശത്തേയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്നു. 400 ഏക്കറില്‍ നിലത്തുള്ള സ്‌പേസ് ഗ്രൗണ്ട് സ്റ്റേഷന്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചൈനീസ് മിലിറ്ററിയാണ്. സമാധാനപരമായ സിവിലിയന്‍ ഉപയോഗങ്ങള്‍ക്കാണ് ഈ സ്ഥാപനം ഉള്ളതെന്ന് ചൈനീസ് മിലിറ്ററി അര്‍ജന്റീനയ്ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണമാണ് ഉദ്ദേശമെന്ന് ബെയ്ജിംഗ് പറയുന്നു, മറ്റു ചിലര്‍ ആരോപിക്കുന്നത് പോലെ ചാരപ്രവര്‍ത്തനങ്ങള്‍ക്കല്ല എന്നും ഉറപ്പിച്ച് പറയുന്നു.

എന്നാല്‍ 40 മൈല്‍ അകലെയുള്ള ലാസ് ലെഹാസില്‍ ഒരുകിയോക്‌സ് നടത്തുന്ന ആല്‍ഫ്രഡോ ഗരിഡോ ഇത് വിശ്വസിക്കുന്നില്ല. പുറത്തു നിന്ന് ആരേയും സ്ഥാപനത്തിന് ഉള്ളിലേയ്ക്ക് വിടാറില്ല, അവിടെ ജോലി ചെയ്യുന്നവര്‍ തദ്ദേശവാസികളോട് ഇടപഴകാറും ഇല്ല എന്ന് ഇയാള്‍ പറയുന്നു. എട്ടടി ഉയരത്തിലുള്ള മുള്ളുവേലിക്ക് ഉള്ളിലാണ് സ്ഥാപനം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇത്തരം നൂറു കണക്കിന് സ്ഥാപനങ്ങള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ചൈനീസ് ഗവണ്‍മെന്റും, വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ട്. യു.എസ്. ഗവണ്‍മെന്റിന്റെ ശ്രദ്ധ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ബീജിംഗിന്റെ ലേസര്‍ കണ്ണുകള്‍ ലാറ്റിന്‍ അമേരിക്കയില്‍ തറച്ചിരിക്കുകയാണ്.

2000ന് ശേഷം ബെയ്ജിംഗുമായുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ വ്യാപാരം വലിയ തോതില്‍ വര്‍ധിച്ചു. 2010 ല്‍ 180 ബില്യന്‍ ഡോളറായും ഇപ്പോള്‍ 450 ബില്യന്‍ ഡോളറായും വര്‍ധിച്ച വ്യാപാരം അടുത്ത 12 വര്‍ഷത്തിനുള്ളില്‍ 700 ബില്യന്‍ ഡോളറായി ഉയരുമെന്ന് കരുതുന്നു.

ചൈനയ്ക്ക് വെനീസ്വേല, അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ, സോയ, ലിതിയം മറ്റു ചരക്കുകള്‍ ആവശ്യമാണ്. ഇതുമൂലം ചൈന ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രധാന വാണിജ്യ പങ്കാളിയാണ്. ഈ പ്രദേശത്ത് ചൈന നല്‍കുന്ന കടവും ക്രമാതീതം വര്‍ദ്ധിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും ചൈനയുടെ സ്റ്റേറ്റ് ബാങ്കുകള്‍ 2005നും 2022നും ഇടയില്‍ 137 ബില്യന്‍ ഡോളര്‍ കടം നല്‍കിയതായി ലോണ്‍ കൗണ്‍സില്‍ പറയുന്നു. വെനീസ്വേലയ്ക്കാണ് കൂടുതല്‍ കടം ലഭിച്ചത്. 2022ല്‍ മാത്രം 813 മില്യന്‍ ഡോളര്‍ കടം ലഭിച്ചു.

ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തെക്കുറിച്ച് മിലിട്ടറി, നയതന്ത്ര വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരു കാര്യത്തില്‍ ഇവര്‍ യോജിക്കുന്നു. ഈ മേഖലയിലെ ചൈനയുടെ താല്‍പര്യങ്ങളും പ്രവര്‍ത്തനങ്ങളും ്അവഗണിക്കുക. വൈകാതെ യു.എസ്. ഇതിനെതിരെ പ്രതികരിച്ചേ മതിയാകൂ. ചൈനാക്കാര്‍ നൂറ്റാണ്ടുകളായി ലാറ്റിന്‍ അമേരിക്കയില്‍ ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബെയ്ജിംഗ് ഒരു പ്രധാന സാമ്പത്തിക വെല്ലുവിളി ആയാല്‍ മാറാനുള്ള തന്ത്രം മെനഞ്ഞത് 2001 ല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ അംഗമായതോടെയാണ്. അന്ന് മുതലാണ് ചൈന തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാനമായും ഭക്ഷണം, ഊര്‍ജ്ജവിതരണം എന്നിവയ്ക്ക് ഉത്തരമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ വിഭവസ്രോതസുകള്‍ കണ്ടെത്താന്‍ തീവ്രപരിശ്രമം ആരംഭിച്ചത്.

മതസ്വാതന്ത്ര്യത്തിന് ഗുരുതര ഭീഷണി- ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് സര്‍ക്കാര്‍ ഏജന്‍സി-പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക