വിണ്ണിന്റെ നാഥന്‍ മണ്ണിനെ പുല്‍കിയ രാത്രി
വെണ്‍മേഘങ്ങളില്‍ താരകം മേളിച്ച രാത്രി (2)
മിന്നാമിനുങ്ങുകളും പക്ഷിമൃഗാദികളും (2)
പുല്‍ക്കൂട്ടില്‍ മേവുന്ന ഉണ്ണീശോ നാഥനെ
വാഴ്ത്തി വണങ്ങും രാത്രി (2)
(വിണ്ണിന്റെ നാഥന്‍.....(2)
വൈക്കോല്‍ മെത്തയില്‍ മന്ദസ്മിതം തൂകി
വാണിടുന്നോമന പൈതലിനെ (2)
യൗസേപ്പും മേരിയും ആനന്ദഹൃത്തരായ്
ചുംബനമേകി തലോടി നിന്നു (2)
പ്രവചനമോരോന്നായ് ഓര്‍ത്തുനിന്നു.....
(വിണ്ണിന്റെ നാഥന്‍.....(2)
ഇടബാലന്മാര്‍ പണ്ഡിത ശ്രേഷ്ഠരും
എളിമയോടെത്തി വണങ്ങിനിന്നു (2)
ഭൂമിയും സ്വര്‍ഗവും ഘോഷിക്കും ജന്മമേ
വാഴ്ത്തി സ്തുതിക്കുന്നു ആമോദത്താല്‍ (2)
നമ്രശിരസ്‌കരായ് നിന്‍ പാദത്തില്‍....
വിണ്ണിന്റെ നാഥന്‍ മണ്ണിനെ പുല്‍കിയ രാത്രി
വെണ്‍മേഘങ്ങളില്‍ താരകം മേളിച്ച രാത്രി (2)
മിന്നാമിനുങ്ങുകളും പക്ഷിമൃഗാദികളും (2)
പുല്‍ക്കൂട്ടില്‍ മേവുന്ന ഉണ്ണീശോ നാഥനെ
വാഴ്ത്തി വണങ്ങും രാത്രി (2)
തന്നാ താനന്ന തന്നാ താനന്ന താ നാ (4)