Image

ഭാരത പഥം (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

Published on 23 December, 2023
ഭാരത പഥം (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

എഴുത്തുകാരൻ : സുമേഷ് കെ മനക്കുളം

മഹാഭാരത്തിലെ ചില കഥാപാത്രങ്ങളെ തന്റെതായ ശൈലിയിൽ പുനർ അവിഷ്കാരം നടത്തുകയാണ് എഴുത്തുകാരൻ 15 കഥകളിലൂടെ..

ആ കഥയിലൂടെ കടന്നു ചെന്നല്ലോ...

പറയാതെ പോയ പ്രണയം

കർണൻ കുന്തി ദേവിക്ക് സൂര്യ ഭഗവാനിൽ ഉണ്ടായ പുത്രൻ. ആ രഹസ്യം സ്വന്തം മാതാവ് കാലങ്ങൾക്ക് ശേഷം അറിഞ്ഞിരിക്കുന്നു . ആ അമ്മയുടെ വേദന, ആ നിമിഷം എങ്ങനെയാ കടന്നു പോയത് എന്ന് മകൻ തിരിച്ചറിഞ്ഞല്ലോ. ന്ദ്രൗപതിയെ അഞ്ച് പേർ വിവാഹം ചെയ്തു എന്ന് അറിഞ്ഞപ്പോഴും കർണന്റെ ഉള്ളിൽ ആ സ്നേഹം അങ്ങനെ തന്നെ മായാതെ ഹൃദയത്തിൽ ഉണ്ടായിരുന്നു. തന്റെ മനസ്സിൽ പ്രതിഷ്ഠിച്ച ആ വിഗ്രഹത്തെ എങ്ങനെ മറക്കാൻ ആണ്. സ്വന്തം ജീവിതത്തിനു വേണ്ടി ഭർത്താക്കന്മാർ ന്ദ്രൗപതിയെ ചൂതു കളിക്ക് പന്തയം എന്ന് വച്ചപ്പോഴും കർണൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ ദൗ പതി അറിയാതെ പോയല്ലോ? ആ യുദ്ധത്തിൽ കർണൻ മരിക്കണം എന്നവരുടെ കൂട്ടത്തിൽ താൻ സ്നേഹിച്ച ദേവി ഉണ്ടെന്ന് അറിയാം. എന്നാലും, ഒരു നാൾ ആ സ്നേഹം തിരിച്ചറിയപ്പെടട്ടെ. ചില പ്രണയം അങ്ങനെയാ. പറയാതെ പറ്റാത്ത പ്രണയങ്ങൾ..

 ദുര്യോധനൻ

എഴുത്തുക്കാരന്റെ മഹാഭാരതത്തിലെ ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചുള്ള വിവരണം പോലെയാണ് വായിച്ചപ്പോൾ തോന്നിയത്. ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നും പേരുണ്ട്.ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും പക്ഷേ, പുത്രസ്നേഹം കൊണ്ട് ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല. വായിച്ചു കഴിഞ്ഞപ്പോൾ ദുര്യോധനനോട്‌ ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട്. ഇത് വായിക്കുന്ന ആർക്കും ദുര്യോധനനോട്‌ ഇഷ്ടം തോന്നും തീർച്ച!

സുഖദേയൻ

ധൃതരാഷ്ട്രർക്കു ദാസിയിൽ ഉണ്ടായ പുത്രൻ.ദാസിയിൽ ഉണ്ടായ പുത്രൻ ആയത് കൊണ്ട് അവഗണന മാത്രമേ കിട്ടു എന്ന് അറിഞ്ഞിട്ടും ആ അന്ത പുരത്തിൽ കഴിഞ്ഞു. കൗരവ പക്ഷത്തു നിന്നും പാണ്ഡവ പക്ഷത്തു ചേർന്നത് കൊണ്ട് സ്വപ്നം പോലും കാണാൻ പറ്റാത്ത ആ രാജ്യത്തിലെ രാജാവായി മാറി. ആ അധികാരത്തിൽ ഇരിക്കുമ്പോഴും ഓർമ്മയിൽ വരുന്നത് തന്നെ അവഗണനകളാണ്. ആ അവഗണനയിൽ നിന്ന് നേടിയെടുത്ത അധികാരം. ചിലർക്ക് ഉള്ള മറുപടി തന്നെയാണിത്.

 ശാപം പേറുന്ന ചിരഞ്ജീവി

അശ്വത്ഥാമാവ് ചിരഞ്ജീവി ആയ കഥയാണിത്. അശ്വത്ഥാമാവ് ചെയ്ത തെറ്റിന് സ്വയം അത് ഏറ്റു വാങ്ങി അനുഭവിക്കുന്നു. ചെയ്ത തെറ്റിന്റെ പ്രായശ്ചിതം പോലെ. നന്നായി ചില തിരിച്ചറിവുകൾ നല്ലതാണ്.
അശ്വത്ഥാമാവ്
ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. ആരായാലും തെറ്റ് ചെയ്‌താൽ ശിക്ഷ അനുഭവിക്കണം അത് കാല നീതിയാണ്.വായനയിൽ ആ കഥ ഫീൽ ചെയ്യുന്നുണ്ട്. ആ അനുഭവം വായിച്ചു തന്നെ അറിയണം.

അരക്കില്ലം എരിയുമ്പോൾ

വാരണാവതം എന്ന സ്ഥലത്ത് നിർമ്മിച്ച കൊട്ടാരമാണ് അരക്കില്ലം. പാണ്ഡവന്മാരെ ചതിച്ചു കൊല്ലാൻ ദുര്യോധനന്റെ നിർബന്ധത്താൽ നിർമിച്ച കൊട്ടാരമാണിത്. ചെയ്യുന്നവന് അറിയാം ആ കൊട്ടാരത്തിൽ എരിഞ്ഞു തീരാനുള്ളതാണ് തന്റെ ജീവിതം എന്ന്. ആ കൊട്ടാരം പണിയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ കുറ്റബോധം തോന്നുന്നുണ്ടെങ്കിലും അത് തോന്നലാണെന്ന് പറഞ്ഞു സ്വയം പറഞ്ഞു പഠിക്കുമ്പോഴും തന്റെ മരണം ആ കൊട്ടാരത്തിൽ ആണെന്ന് അറിയാം. എന്നാലും തന്റെ മരണം കാത്തിരിക്കുകയാണ്.

പതിവ്രത

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി. പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണ്. ദ്രൗപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്യുകയായിരുന്നു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. ആദ്യമായും അവസാനുമായും പ്രണയിച്ചത് ഭീമനെയാണ്. തന്നെ തിരിച്ചു പ്രണയിച്ചോ എന്നു അറിയില്ല. ഒന്നറിയാം താഴ്ന്ന കുലത്തിൽപെട്ട സ്വീകരിക്കില്ല എന്ന്. പക്ഷേ, പാഞ്ചലിയെ പോലെ അല്ല ഹിഡിംബി. ആദ്യമായും അവസാനമായും തന്റെ ഉള്ളിൽ ഒരേ ഒരു പുരുഷനെ ഉള്ളു അത് ഭീമനാണ്. തന്റെ മകന്റെ ശാപിക്കാൻ പാഞ്ചലിക്ക് എന്ത് അവകാശം? അമ്മ വേദന എല്ലാവർക്കും ഒരേ പോലെ തന്നെയാണ്. അത് എന്തെ അറിയാതെ പോയി?

കീചക വധം

ഈ കഥ വായിച്ചപ്പോൾ ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവങ്ങൾ ഓർമ്മ വന്നു. കീചകന്മാരേ കൊണ്ട് പെൺ മക്കൾ ഉള്ള മാതാപിതാക്കൾ പേടിയോടെ ജീവിക്കുന്ന കാലത്തോടെയാണ് കടന്നു പോകുന്നത്. ഇത് പോലെയുള്ള കീചകന്മാർക്ക് മരണം തന്നെയാണ്നല്ലത്. അവര് ചെയ്ത പോലെ തന്നെ തിരിച്ചു ചെയ്ത് വേദനിച്ചു ചാവണം. ഇങ്ങനെ ഉള്ള കീചക രേ ഓർത്തു അമ്മന്മാർ കോഴി കുഞ്ഞിനെ പോലെ പൊതിഞ്ഞു പിടിച്ചു നടക്കുകയാണ്..

സൂര്യനസ്തമിച്ച പതിനേഴാം നാൾ

ചതിച്ചു കൊന്നിരിക്കുന്നു കർണനെ.ദുര്യോധനന്റെ അത്മ മിത്രം. സഹോദര തുല്യൻ ആയിരുന്നു. കർണന്റെ ജീവിതരഹസ്യം പറഞ്ഞിട്ടും. അവനെ രക്ഷിക്കാൻ മാധവൻ പോലും ആ ചതിക്ക് കൂട്ട് നിന്നു എന്ന വിഷമമുണ്ട്. സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. എന്നാലും, അങ്ങനെ സംഭവിക്കണം എന്നത് നേരത്തെ തീരുമാനിച്ചു വച്ചിരുന്നോ ആവോ. ആ യുദ്ധത്തിൽ കർണൻ മരിച്ചു പോയതാണ് ദുര്യോധനനെ തളർത്തി കളഞ്ഞത്. സംഭവിച്ചു പോയി ഇനി ആ വിധിയെ അംഗീകാരിക്കുക അല്ലാതെ എന്ന് പറയാനാണ് വാക്കുകൾ കൊണ്ട് പറഞ്ഞാൽ പ്രിയപ്പെട്ടവന്റെ ദുഃഖം കാലങ്ങളോളം തീരാ വേദനയാണ്. എന്നെന്നും നിഴൽ പോലെ ഉണ്ടായത് അല്ലേ..

ഭാനുമതീ പരിണയം

ദുര്യോധനന്റെ നിർബന്ധത്തിൽ ഭാനുമതിയുടെ സ്വയം വര പന്തലത്തിൽ നിന്ന് വിളിച്ചു കൊണ്ട് വന്നതാണ്. അതിനു കൂട്ടായി അത്മ മിത്രവും. ധൃതരാഷ്ട്രർ കല്പിച്ചു. ഒരാഴ്ച കൊട്ടാരത്തിൽ വാസിച്ചു ഇഷ്ടം ഉണ്ടെങ്കിൽ മാത്രം ദുര്യോധനനെ വിവാഹം ചെയ്താൽ മതി. ഒരുവളെ സ്വന്തമാക്കാൻ വേണ്ടി അഭിനയിച്ചു എന്നുമില്ല. എങ്ങനെ ആണോ താൻ കൊട്ടാരത്തിൽ ജീവിച്ചത് അതു പോലെ തന്നെ നടന്നു. അതു കൊണ്ട് തന്നെയാണ് ഭാനുമതി ദുര്യോധനനെ ഭർത്താവായി സ്വീകരിച്ചത്. ഒരു നിർബന്ധം കൂടി ഭാനു മതി വച്ചു ജീവന്റെ പാതി ആയി ഞാൻ മാത്രം. അത് എല്ലാവർക്കും മുന്നിൽ സത്യം ചെയ്യുക തന്നെ ചെയ്തു ചതി കൊണ്ട് ദുര്യോധനൻ മരിച്ചപ്പോൾ താൻ കൊട്ടാരത്തിൽ വന്നു കയറിയ ആ നാളുകൾ ഓരോന്നായി കടന്നു വന്നു കൊണ്ടിരുന്നു. ഇന്ന് മുതൽ മറ്റുള്ളവരെ പോലെ ഞാനും വിധവ ആയിരിക്കുന്നു. എന്തിനാ ഈ യുദ്ധം എന്ന് ചോദിച്ചാൽ അറിയില്ല.

പക കടഞ്ഞെടുത്ത പകിടകൾ

ശകുനി അതിബുദ്ധി ഉള്ളവൻ. പകിട കൊണ്ട് പലരെയും തെറ്റിച്ചവൻ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ശകുനി. ഏറ്റവും ഇഷ്ടപ്പെട്ട സഹോദരി ആയിരുന്നു. അന്ധനായ ഭർത്താവ് ആയി സ്വീകരിക്കേണ്ടി വന്ന പെങ്ങളുടെ അവസ്ഥ ശകുനി ഏറെ വിഷമിപ്പിച്ചിരുന്നു. തിന്മക്ക് എതിരെയാണ് ശകുനി പ്രവർത്തിച്ചത് തന്നെ. അങ്ങനെ ആകാൻ കാരണം ബാല്യത്തിൽ നിന്ന് കിട്ടിയ അനുഭവത്തിൽ നിന്ന് അല്ലേ? എന്തോ ശകുനി വെറുക്കാൻ കഴിയുന്നില്ല. പകിട കൊണ്ടാണ് തന്റെ പക മുഴുവൻ തീർത്തത്. മുടന്തുണ്ടായിരുന്ന ശകുനിയെ യുദ്ധത്തിൽ സഹദേവനാണ് കൊലചെയ്തത്. കൗരവരിൽ മൂത്തവനായ ദുര്യോധനന്റെ പ്രിയപ്പെട്ടവനും ഉപദേഷ്ടാവും ആയിരുന്നു ശകുനി. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഓർമ്മയിൽ വന്നപ്പോൾ പറഞ്ഞു എന്ന് മാത്രം.

ഉത്തരമില്ലാത്ത ചോദ്യം

ചില ചോദ്യങ്ങൾക്ക് ഉത്തരം എത്രയൊക്കെ കണ്ടെത്താൻ ശ്രമിച്ചാലും കിട്ടി എന്നു വരില്ല. ഭീമൻ കുന്തിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? കുന്തി ദേവിക്ക് ആദ്യമായി പ്രണയം തോന്നിയ സൂര്യൻ ഭഗവാന്റെ കർണന്റെ ജീവന് വേണ്ടിയായിരുന്നോ അതോ അർജുനൻറെ ജീവന് വേണ്ടി ആയിരുന്നോ എന്നൊരു ചോദ്യം? ആ ചോദ്യത്തിന് ഉത്തരം എന്തു തന്നെ ആയാലും അത് കേൾക്കാൻ ഭീമൻ നിന്നില്ല. ഒരു പക്ഷേ എന്താവും ആ ചോദ്യത്തിന് ഉള്ള ഉത്തരം എന്നാണ് ഞാൻ ആലോചിക്കുന്നത്?

 കുന്തി

മഹാഭാരത്തിലെ ദുഃഖ പുത്രിയാണ് കുന്തി ദേവി. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നല്കി. ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ കർണ്ണൻ ജനിച്ചത്‌. അതിനെ ഒരു നോക്ക് കണ്ടു പെട്ടിയിലാക്കി നദിയിൽ ഉപേക്ഷിച്ചു. വളർത്തു പുത്രി ആയിരുന്ന കുന്തി ദേവി അച്ഛൻ എന്ന് വിളിക്കുന്ന ആളിന്റെ ദാസി ആയിരുന്നു. പാണ്ഡുവിനു ശാപം കിട്ടിയത് കാരണം മക്കൾ ഉണ്ടാകില്ല. അത് ഒരു ഷോക്ക് ആയിരുന്നു കുന്തി ദേവിക്ക്. പിന്നെ അങ്ങോട്ട് ഉള്ള ജീവിതം ദുഃഖം തന്നെ ആയിരുന്നു. മഹാഭാരതത്തിൽ കുന്തി പ്രാധാന്യ സ്ഥാനം തന്നെയുണ്ട്.

പാപ ഭാരം

യമദേവ കവാടത്തിൽ കർണൻ തന്റെ പ്രിയ അത്മ മിത്രമായ ദുര്യോധനനു വേണ്ടി കാത്തു നിൽക്കുകയാണ്. തന്റെ പ്രിയ മിത്രത്തോട് വിശ്വാസ വഞ്ചന കാണിച്ചതിൽ ക്ഷമ ചോദിക്കുകയാണ് കർണൻ. എത്രയധികം കുറ്റബോധം ഉള്ളിൽ തോന്നിയിട്ട് ഉണ്ടാകും
 കണ്ടു് ക്ഷമ പറഞ്ഞല്ലോ തന്റെ തെറ്റ് ഏറ്റു പറഞ്ഞല്ലോ അത് മതി
 അവർ പരസ്പരം യമ ലോകത്തു സ്നേഹത്തോടെ കഴിയട്ടെ.

സ്വച്ഛന്ദ മൃത്യു
ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത്. സ്വന്തം രണ്ടാനമ്മ യുടെ സ്വന്തം പരമ്പര ആയിട്ട് കൂടി അവരുടെ എല്ലാം നാശം കണ്ടിട്ടാണ് സ്വയം മരണം വരിച്ചത്. ചിലർക്ക് അങ്ങനെയാ ചെറുപ്പത്തിലേ അനുഭവങ്ങൾ അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല അത് അങ്ങനെ ഉള്ളിന്റെ ഉള്ളിൽ കിടക്കും. കാലം അവർക്കായി അതിനു അവസരം കൊടുക്കുകയും അവരുടെ കൺ മുന്നിൽ കാണുകയും ചെയ്യും. അത് കാലത്തിന്റെ നിതി എന്ന് കേട്ടിട്ടുണ്ട്. ആർക്കറിയാം സത്യം ആണോ എന്ന്.

വിഡ്‌ഢി

കംസൻ ഒരു ദുഷ്ടനായിട്ട് നാം എല്ലാവരും അറിഞ്ഞിട്ട് ഉള്ളത്. എനിക്കെന്തോ കംസനെ അങ്ങനെ കാണാൻ മനസ് അനുവദിക്കുന്നില്ല. ഒരാൾ ദുഷ്ടനാകുന്നത് ചെറുപ്പത്തിൽ നിന്ന് കിട്ടുന്ന അവഗണന ആയിരിക്കും. സ്വന്തം അച്ഛൻ ഗർന്ധവനോ രക്ഷസനോ എന്ന് അറിയില്ല. സ്വന്തം ഭർത്താവ് അല്ലായിരുന്ന തന്റെ ഉദരത്തിൽ വളർന്നു വരുന്ന കംസൻ എന്ന് അറിഞ്ഞപ്പോൾ വൈകി പോയിരുന്നു. എന്നാലും, അവരുടെ മകൻ ആയി വളർത്തി എങ്കിലും അവരുടെ ആരുടേയും സ്നേഹം എനിക്ക് ലഭിച്ചില്ല. ആരുടെ കുറ്റമാ? ഞാൻ ഇങ്ങനെ ആയത് അവർക്കും പങ്ക് ഉണ്ട്. എന്നോട് ചെറിയ സ്നേഹം കാണിച്ചത് പെങ്ങൾ ആയിരുന്ന ദേവകി ആയിരുന്നു. അവളുടെ 8 മത്തെ പുത്രൻ എന്നെ കൊല്ലും എന്ന്. അത് പോലെ സംഭവിച്ചു
. മരിച്ചു പോയ എനിക്ക് നിങ്ങൾ വിഡ്‌ഢി എന്നോ ദുഷ്ടൻ എന്നും പറഞ്ഞാലും എന്താലെ? എന്റെ ജീവന് വേണ്ടി ഞാൻ ദേവകിയുടെ ഉണ്ടായ മക്കളെ കൊന്നു. ചിലപ്പോ ഇങ്ങനെ നടക്കണം എന്ന് എഴുതി വച്ചിട്ടുണ്ടാകും. ആർക്കറിയാം.. സത്യക്കഥ.
ഇങ്ങനെ വേണമെങ്കിലും എന്നെ വാഴ്ത്തി പാട്ടട്ടെ..

ഭാരത പഥം നല്ല ഒരു വായന അനുഭവം തന്നെയാണ്.
പ്രിയ എഴുത്തുക്കാരന് ആശംസകൾ.

വില : 140 
Publisher : H&c books

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക