Image

മമതാ ബാനര്‍ജിയുടെ കാഞ്ഞബുദ്ധി (ലേഖനം: സാം നിലംപള്ളില്‍)

Published on 23 December, 2023
മമതാ ബാനര്‍ജിയുടെ കാഞ്ഞബുദ്ധി (ലേഖനം: സാം നിലംപള്ളില്‍)

നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ തന്ത്രജ്ഞതയിലും ബുദ്ധിവൈഭവത്തിലും കാര്യപ്രാപ്തിയിലും ഒപ്പംനില്‍കാന്‍ കഴിവുള്ളവര്‍ ഇന്‍ഡ്യാ മുന്നണിയില്‍ ആരുമില്ല. അവിടെ അല്‍പമെങ്കിലും പിടിച്ചുനില്‍കാന്‍ സാധിക്കുന്ന ഒരാളുണ്ടെങ്കില്‍ അത് മമതാ ബാനര്‍ജിയാണ്. പിടിവാശിക്കാരി കര്‍ക്കശക്കാരി സ്വേശ്ചാതിപത്യ വാസനയുള്ളവള്‍ എന്നൊക്കെയുള്ള ദൂഷ്യങ്ങള്‍ അവര്‍ക്കുണ്ടെങ്കിലും ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളത് മമതക്കാണ്. ഇന്‍ഡ്യാ മുന്നണിയില്‍ ബാക്കിയുള്ളവരൊക്കെ വെറും കുറുനരികളാണ്., അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ള പൊട്ടന്മാര്‍.

തനിക്ക് പ്രധാനമന്ത്രിയാകാന്‍ മോഹമുണ്ടെങ്കിലും മുന്നണിയില്‍ ബാക്കിയുള്ളവര്‍ അതിന് വഴങ്ങില്ലെന്ന് നിശ്ചയമുള്ളതുകൊണ്ടാണ് മല്ലികാര്‍ജ്ജുനന്‍ ഖാര്‍ഗെയുടെ പേര് അവര്‍ നിര്‍ദ്ദേശിച്ചത്. ഖാര്‍ഗെ അതിനൊട്ടും യോഗ്യനല്ലെന്ന് അറിയാമായിരുന്നിട്ടും മമത കളിച്ചകളിക്ക് പലഉദ്ദേശങ്ങളും ഉണ്ടായിരുന്നു.

ഒന്നാമതായി ഗാന്ധികുടുംബത്തെ ഇന്‍ഡ്യന്‍ പൊളിറ്റിക്‌സില്‍ ഒന്നുമല്ലാതാക്കുക. നെഹ്‌റുവിന്റെ പേരില്‍ ഇത്രനാളും കളിച്ചത് മതിയാക്കുക. രാജ്യത്തെനയിക്കാന്‍ രാഹുലിനോ സഹോദരി പ്രിയങ്കക്കോ കഴിവില്ലന്ന് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്നത് മമതക്കാണ്. ഗാന്ധികുടുംബത്തെ ഇന്‍ഡ്യന്‍ പൊളിറ്റിക്‌സില്‍നിന്ന് അകറ്റിനിറുത്തിയാല്‍ ഒരിക്കല്‍ കോണ്‍ഗ്രസ്സുകാരിയായിരുന്ന അവര്‍ക്ക് തിരിച്ചുവരാം. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധിക്കും. ഇന്നും രാജ്യത്ത് വേരുകള്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സിനെ വെള്ളവും വളവുംകൊടുത്ത് പുനര്‍ജീവിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. അങ്ങനെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകാനുള്ള തന്റെമോഹം ഭാവിയിലെങ്കിലും സാധിച്ചെടുക്കാം. കോണ്‍ഗ്രസ്സില്‍നിന്ന് തന്നെ പുകച്ചുചാടിച്ച സോണിയ ഗന്ധിയോടുള്ള പകവീട്ടലമാകും.

രണ്ടാമതായി പ്രധാനമന്ത്രിപദം സ്വയം പ്രഖ്യാപിച്ച് സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന ബീഹാര്‍ സോഷ്യലിസ്റ്റ്  നിതീഷ്‌കുമാറിനെ മൂലക്കിരുത്താം. പ്രധാനമന്ത്രിയായാല്‍ ഇന്‍ഡ്യാരാജ്യത്തെ ബീഹാര്‍പോലെ സമ്പന്നമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഇന്‍ഡ്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനമായ ബീഹാറുപോലെയാക്കും രാജ്യത്തെ എന്ന ഈ പമ്പരവിഢിയുടെ വാക്കുകള്‍ ചിരിക്കാന്‍ വകനല്‍കുന്നതാണ്. ഇയാളുടെ അവകാശവാദങ്ങളുടെ മുനയൊടിക്കയാണ് ഖെഗ്‌ഡെയെ മുന്‍നിറുത്തിയുള്ള മമതയുടെ തന്ത്രം. കൂട്ടത്തില്‍ നാടുനീളെനടന്ന് പൊട്ടത്തരങ്ങള്‍ പറയുന്ന രാഹുല്‍ ഗാന്ധിക്കുള്ള ചെറിയൊരു ചൂരല്‍കഷായവും.

ബംഗാളില്‍മാത്രം രാഷ്ട്രീയം കളിച്ചുകൊണ്ടുനിന്നാല്‍ പ്രധാനമന്ത്രിയാകുക എന്നതന്റെ സ്വപ്നം പൂവണിയില്ലെന്ന് മമതക്ക് നിശ്ചയമുണ്ട്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാനുള്ള ചീട്ടുകളാണ് അവര്‍ നിരത്തുന്നത്. അതിലൊരു ജോക്കറാണ് മല്ലികാര്‍ജ്ജുനന്‍. കാലുറപ്പിച്ചുകഴിഞ്ഞാന്‍ ഖെഗ്‌ഡെയെ പൂപോലെ പറിച്ചെറിയാം. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലിന്ന് മോദികഴിഞ്ഞാല്‍ തിളങ്ങിനില്‍ക്കാന്‍ മമത ബാനര്‍ജ്ജിയെന്ന ബംഗാളുകാരി മാത്രമേയുള്ളു. അവര്‍ക്ക് പ്രായം അധികമായിട്ടൊന്നുമില്ല. കാത്തിരിക്കാന്‍ സമയം ധാരാളമുണ്ട്. 

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക