ക്രിസ്തുവിന്റെ ജനനം കൊണ്ടാടുന്ന ഈ വേളയിൽ, ബെതേൽഹേമിലെ പുൽക്കൂടും ബന്ധപ്പെട്ട സാഹചര്യങ്ങളും മനുക്ഷ്യരും ചില ചിന്തകളിലേക്ക് നയിക്കുന്നു. ലാളിത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ആദ്യ ജാതനു വരവേൽക്കാൻ, പശു തൊഴുത്തും പുൽക്കൂടും സ്വീകരിച്ചത് . അന്യോന്യം കരുതലും സ്നേഹവും ഉള്ള മാതാ-പിതാക്കൾ, ജോസ്ഫ്ഉം മറിയയും , ലോകനന്മക്കു വേണ്ടി തങ്ങളുടെ ജീവിതം മനസ്സാ അർപ്പിച്ചു, വെറും പാവപ്പെട്ട സാധാരണക്കാരായി ജീവിക്കുന്ന മനുക്ഷ്യർ. സ്വയം വിശുദ്ധരും ദൈവങ്ങൾ തന്നെ ആണെന്നും പ്രചാരണം നടത്തി ആഘോഷിക്കുന്ന കപട വേഷക്കാർക്കു, ഇവരെ നോക്കി കാണാൻ ഒരവസരം. - അപൂർവ്വ അവസരം -. എല്ലാ കാലത്തും ഇങ്ങനെ ഉള്ളവർ ജീവിച്ചിട്ടുണ്ടാവാം. അന്നൊക്കെ...കാണാൻ കണ്ണുള്ളവരും, മനസ്സിലാക്കാൻ പ്രാപ്തി ഉള്ളവരും വിരളമായിരുന്നിരിക്കാം.
ലോകത്തിനു എന്നും ആവശ്യമായ മറ്റൊരു കൂട്ടർ- ശാസ്ത്രവും അതിന്റെ അന്വേഷണങ്ങളുമായി ദേശാന്തരങ്ങളെ പിന്നിടുന്ന സത്യാന്വേഷികൾ. അവരുടെ ബുദ്ധിയും കഠിന പരിശ്രെമങ്ങളും അവർ, വിദ്ധ്വാന്മാരും രാജ തുല്യരും ആയി, ബഹുമാനിക്കപ്പെടും, പക്ഷെ അന്ധ വിശ്വാസികളും സ്വാർത്ഥ തല്പരരുമായ പല ഭരണ കർത്താക്കളും അവരെ ശിക്ഷക്കും മരണത്തിനും വിധിച്ചതായി ചരിത്രം ചൂണ്ടി കാണിക്കുന്നു. എന്നാൽ ഇവിടെ, തങ്ങളുടെ ജ്യോതി ശാസ്ത്രത്തിലെ അറിവിന് പ്രകാരം കിഴക്കു നിന്നും മൂന്നു വിദ്ധ്വാന്മാർ, ഭൂഖണ്ഡങ്ങൾ താണ്ടി, " ഒരു അത്ഭുത ശിശുവിനെ, യഹൂദന്മാരുടെ രാജാവായി പിറന്നവനെ ", അന്വേഷിച്ചു ഹെരോദാ രാജാവിനടുത്തെത്തി.
മറ്റൊരു രാജാവിന്റെ പിറവി, തന്റെ സ്ഥാനത്തിന് ഒരു ഭീഷണി ആകുമെന്ന് ഭയപ്പെട്ട ഹെരോദാവ്, ആ കുഞ്ഞിനെ നശിപ്പിക്കാൻ അന്വേഷകരെ തന്നെ ഉപയോഗിക്കാൻ തുനിയുകയാണ്. "എനിക്കും ആ കുഞ്ഞിനെ നമസ്കരിക്കണം. നിങ്ങൾ സ്ഥലം കണ്ടുപിടിച്ചാൽ എന്നേയും അറിയിക്കുക." ഇത് പോലൊരു വ്യാജ പ്രസ്താവനയും നടത്തി, അവരെ യാത്ര ആക്കി. അറിവിനൊപ്പം വിവേകവും ബുദ്ധിയും നേടിയിരുന്ന വിദ്ധ്വാന്മാർ അതനുസരിച്ചില്ല. ദിവ്യത്വമോ ധാര്മീകാതെയോ ഒന്നും പല ഭരണാധികാരികളും കണക്കിലെടുക്കില്ലാ, തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്താൻ. ഇമ്മാതിരി സംഭവങ്ങൾ ഇന്നും നടമാടുന്നു രാക്ഷ്ട്രീയം എന്നോ, രാജ്യ തന്ത്രം എന്ന പേരിലോ. സ്ഥാന മാനങ്ങളും അധികാരങ്ങളും, ധാർമ്മീകതയ്ക്കു ഒരു വെല്ലുവിളി ആകുന്നതു ചരിത്രത്തിൽ സാധാരണ കാണാവുന്നതാണ്, എന്നും...ഇന്നും. അതിനാൽ, മനുക്ഷ്യർ കഠിന അധ്വാനത്തിലൂടെ ആണെങ്കിലും, വിവേകികളായ വിദ്ധ്വാന്മാർ ആയി, ലോകത്തിലെ നാനാതരം ചതി കുഴികളെ അതിജീവിക്കണം.
ഇനിയുമുള്ള ആട്ടിടയരുടെ കൂട്ടം, പല രീതികളിലായി ലോകത്തിലെ ഭൂരി പക്ഷം ജനങ്ങളെ പ്രീതിനിധീകരിക്കുന്നു. അവർ മിക്കപേരും നല്ലവരാണ്. അവരുടെ ജോലി ചെയ്ത ശേഷം ഭക്ഷണം കഴിച്ചു .. ഉറങ്ങുകയാണ് പതിവ്. ലോകത്തിലോ ചുറ്റുപാടുകളിലോ എന്തു സംഭവിച്ചു എന്നത് അവർക്കു പ്രശ്നമല്ല. അവരും ആടുകളും തമ്മിൽ വലിയ വ്യത്യാസം കാണാനാവില്ല. എന്നാൽ അവരിൽ പലരെയും ആരെങ്കിലും വിളിച്ചുണർത്തിയാൽ അവർ പ്രതീകരിക്കും. കൂടുതലും, എന്നെ ബാധിക്കുന്നില്ലെങ്കിൽ, ' ഞാനില്ലാ ' എന്ന പ്രകൃതക്കാരാണ്. ചിലർ ഉണർന്നു പ്രതീകരിക്കും. അത് ....അന്നും ഇന്നും അത് പോലെ കാണാവുന്നതാണ്. ഇവിടെ മാലാഖമാരുടെ ദൗത്യം ആവശ്യമാണ്, കപട ഭക്തരുടെയും കള്ളൻമാരുടെയും അല്ലാ.
യേശു കുഞ്ഞിന്റെ ജനനം എത്ര മോടിയായി എത്ര നൂറ്റാണ്ടുകൾ കൊണ്ടാടിയാലും, നമ്മിൽ പലരും ജോസഫിനെയും മറിയയെയും പോലെ സ്നേഹവും കരുതലും നീതിയുംകരുണയും സത്യവും ഉള്ള മാതാപിതാക്കൾ ആകുന്നില്ലെങ്കിൽ, കഠിനാദ്ധ്വാനികളും ബുദ്ധിമതികളുംവിവേകശാലികളും ആയ വിദ്ധ്വാന്മാർ ആകുന്നില്ലെങ്കിൽ, ലോകത്തെ വിളിച്ചുണർത്തി സത്യവും സത് വാർത്തകളും അറിയിച്ചു
ആഹ്ലാദ ഭരിതരാക്കുന്ന 'മാലാഖാമാരായി രൂപാന്തരം പ്രാപിക്കുന്നില്ലെങ്കിൽ......... ഈ ലോകത്തു പല ഭരണ കർത്താക്കളും തങ്ങളുടെ സുരക്ഷക്കും അധികാര സംരക്ഷണക്കുമായി കൂട്ട കൊലകൾ നടത്താൻ മടി കാണിക്കില്ലാ. 'ഹേരോദാബ്', യേശു കുഞ്ഞിനെ നശിപ്പിക്കാനുള്ള ശ്രമത്തിൽ അനേകായിരം പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞതുപോലെ, ജാതി മത വ്യത്യാസങ്ങൾ ഉയർത്തികാട്ടി, മതഭ്രാന്തന്മാർ മറ്റൊരു "ഹോളോകോസ്റ്റിനു" മടിക്കില്ലാ.
ഈ വൈവിദ്ധ്യം നിറഞ്ഞ സ്വഭാവത്തിനുടമകളായ മനുക്ഷ്യർ യെഹൂദ്യയിൽ മാത്രമല്ലാ, എന്നും എല്ലായിടത്തും ജീവിച്ചിരുന്നിട്ടുണ്ട്. പഴയ സമൂഹങ്ങളെ മാത്രമല്ലാ, ഇന്നെത്തും സമൂഹങ്ങളെ സൂക്ഷ്മ ദൃഷ്ടിയോടെ നിരീക്ഷിച്ചാൽ ഈ സ്വഭാവ വൈചിത്ര്യം ഇന്നും ദർശിക്കാവുന്നതാണ്., ഏറ്റ കുറച്ചിലുകൾ കണ്ടേക്കും. ഈ സാമൂഹ്യ ഘടനയിൽ വ്യത്യാസം വരുത്താനുള്ള ആഹ്വനമാണ് ഓരോ ക്രിസ്തുമസും നമുക്ക് നൽകുന്നത്.
സ്നേഹത്തിന്റെ പ്രതീകമായ "ക്രിസ്തു" നമ്മുടെ ഹൃദയങ്ങളിലും ജനിക്കട്ടെ! മനുക്ഷ്യർ നന്മയും കരുണയും പൂർണ്ണ പ്രസാദവും
ഉള്ളവരായി,... ലോകം ഒരു "സ്വർഗ്ഗമായി തീരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.