Image

ഓർമ്മകൾക്കപ്പുറം (കഥ : സുഭാഷ് പേരാമ്പ്ര)

Published on 30 December, 2023
ഓർമ്മകൾക്കപ്പുറം (കഥ : സുഭാഷ് പേരാമ്പ്ര)

എപ്പോഴാണ് എൻ്റെ മനസ്സിൽ  പ്രണയം വന്നുപെട്ടതെന്നു അറിയില്ല.. എന്തായാലും എൻ്റെ  ഓർമ്മകൾക്കപ്പുറത്തു  എപ്പോഴോ ആണ്. LKG.. യോ.. UKG യോ... 1st std ഓ... ഒന്നും ഓർമ്മയില്ല.. എന്തായാലും വളരെ ചെറുപ്പത്തിലാണ്.അവൾ  നിഷ്ക്കളങ്കയായ ശാലീനത നിറഞ്ഞ വെളുത്തു മെലിഞ്ഞു പൊക്കം കുറഞ്ഞു ഒരു കുട്ടിയായിരുന്നു.അവൾ എന്ന് പറയാൻ പറ്റില്ല. കാരണം ഒന്നും അറിയാത്ത ഒരു കൊച്ചുകുട്ടിയാണല്ലോ.......
രമണിടീച്ചറും ശോഭടീച്ചറും ഒക്കെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തുമ്പോൾ. അവൾ എൻ്റെ ബെഞ്ചിൽ എത്തണമെന്ന് എൻ്റെ കുഞ്ഞുമനസ്സ്  ഒരുപാട് പ്രാർത്ഥിച്ചിരുന്നു. പക്ഷെ അജയ് സ്കൂൾന്റെ പടികൾ ഇറങ്ങുന്നത് വരെയോ ശേഷമോ എനിക്കതിനുള്ള ഭാഗ്യം കിട്ടീട്ടില്ല.രാവിലെ വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ അവളുടെ പേനസിലോ  റബ്ബറോ മറന്നു പോവാൻ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ  അവൾക്ക് വേണ്ടി എന്നും എൻ്റെ ബാഗിൽ  പേനസിലും റബ്ബറും കരുതും....മറ്റാരും ചോദിച്ചാൽ കൊടുക്കാതെ അവൾക്ക് വേണ്ടി മാത്രം സൂക്ഷിച്ചു വെക്കും.ആ പെൻസിലും റബ്ബറും പിന്നീട് പേനയും  ഒരുപാട് വർഷം എൻ്റെ ബാഗിൽ കിടന്നു വീർപ്പുമുട്ടി.അവൾ പെൻസിലും റബ്ബറും പേനയും ഒക്കെ മറന്ന് പോയ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും അന്ന് അത് അവൾക്ക്  കൊടുക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മറ്റാരെങ്കിലും അത് കൊടുക്കുകയും ഞാൻ അതിൽ  വെറുതെ വേദനിക്കുകയും ചെയ്യുമായിരുന്നു.അവളോട് പ്രണയം തുറന്നു പറഞ്ഞില്ലെന്നു മാത്രമല്ല. അവളോട് സംസാരിക്കാനോ അടുക്കനൊ ഒരു ശ്രമം പോലും നടത്തിയില്ല.അവൾ സ്കൂളിൽ ടീച്ചേഴ്സിന്റെയും കൂട്ടുകാരികളുടെയും ഒക്കെ അകമഴിഞ്ഞ ലാളനയോടെയാണ് വളർന്നത്.എപ്പോഴും അവൾ ഇരിക്കുമ്പോഴും നടക്കുമ്പോഴും ഒക്കെ  അവൾക്ക് ചുറ്റും കൂറേ സഖിമാർ കാണും. അവളെ ഒരിക്കലും തനിച്ചു കിട്ടാറില്ല. പിന്നെ കിട്ടീട്ടും വല്യകാര്യമിലായിരുന്നു. എൻ്റെ കുട്ടിക്കാലത്തു ഞാൻ എന്തിനെങ്കിലും  വേദനിച്ചിട്ടുണ്ടെങ്കിൽ അത്  ഇവളെ ഓർത്തു മാത്രമായിരുന്നു.12 വർഷകാലം മനസ്സിൽ കൊണ്ടുനടന്നു ഒടുവിൽ ആരും കാണാതെ എൻ്റെ മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ ഞാനതു വേദനയോടെ കുഴിച്ചുമൂടി. പിന്നെ കുറേ കാലം ഓർമ്മകൾ ഉണ്ടായിരുന്നു. ഒരു പക്ഷെ എൻ്റെ കുട്ടികാലത്തെ  മൗനം നിറഞ്ഞ നാളുകൾക്കു അവൾ കൂടി അറിയാതെ കരണകാരിയായിട്ടുണ്ട് .

ആയയായ കമലടീച്ചർ എല്ലാവരെയും വട്ടത്തിൽ നിർത്തി കോഴിയും കുറുക്കനും ഒക്കെ കളിപ്പിക്കുമ്പോൾ കോർത്തുപിടിക്കുന്ന കൈകൾ അവളുടേത് ആകണമെന്ന് എപ്പോഴും വെറുതെ മോഹിക്കും. ഒരു തവണ എനിക്കാ ഭാഗ്യം സിദ്ധിച്ചിടുണ്ട്. അപ്പോൾ വല്ലാത്ത പരവേശമായിരുന്നു..ആക്കെ  വിയർത്തു കുളിച്ചു...
കൈയും കാലും വിറച്ചുകൊണ്ട്..... ആ കൈകൾ വിടാതിരിക്കാൻ ആഗ്രഹിച്ചിരുനെങ്കിലും. ലോങ്ങ് ബെൽ അടിച്ചപ്പോൾ എല്ലാരും ചിതറി ഓടി... കോർത്തുപിടിക്കാൻ കൈകളില്ലാതെ ഞാൻ അവിടെ തനിച്ചായി..

ഒരിക്കൽ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് കമലടീച്ചർ വന്നു പറയുന്നത്. സുഭാഷിന്റെ അച്ഛാച്ചൻ താലിയുമായി വന്നിട്ടുണ്ടെന്ന്. ഞാൻ ടീച്ചേർസ് റൂമിൽ പോയപ്പോൾ അവിടെ അച്ഛാച്ചൻ എൻ്റെ മറന്ന് പോയ ടൈയുമായി കാത്തുനിൽക്കുന്നു.അദ്ദേഹം ടീച്ചേർസ് റൂമിൽ വന്നു പറഞ്ഞു " ചെക്കൻ താലി കെട്ടാൻ മറന്ന് പോയെന്ന് "  ആ സാധനത്തിന്റെ  പേര് അദ്ദേഹത്തിന് അറിയില്ലായിരിന്നു.പക്ഷെ കെട്ടുന്ന സ്ഥലം  കഴുത്തിൽ ആയതുകൊണ്ട് "താലി " എന്ന് വിശേഷിപ്പിച്ചു.
ഒരു വലിയ കുരിശെടുത്തു നെഞ്ചത്ത് വച്ചപോലെത്തെ  ഭംഗിയില്ലാത്ത വീതിയുള്ള
ഒരു ടൈയാണ് ഞാൻ സ്ഥിരമായി ഉപയോഗിക്കാറ്. അച്ഛാച്ചൻ കൊണ്ടുവന്ന ടൈയുമായി ഞാൻ ക്ലാസ്സ് മുറിയിൽ എത്തിയപ്പോൾ. രമണിടീച്ചർ ചോദിച്ചു "താലി കിട്ടിയോ സുഭാഷേ " പിന്നീട് അവിടം  കൂട്ട ചിരി മുഴങ്ങി..... എല്ലാവരുടെയും കൂടെ അവളും ഉണ്ടായിരുന്നു ചിരിക്കാൻ. മിക്കവാറും എല്ലാം സ്കൂളുകളിൽ അന്ന് റെഡിമേഡ് ടൈ ആണ്. വർഷങ്ങളോളം സ്കൂളിലും പിന്നെ കോളേജിൽ 5 വർഷവും കഴുത്തിൽ അസ്വസ്ഥതയുടെ കുരുക്ക് മുറിക്കിയിട്ടും ഇന്നും ഒരു ഇന്റർവ്യൂക്ക് ടൈ കെട്ടണമെങ്കിൽ "യു ട്യൂബിൽ" നോക്കണം എന്നാണ് അവസ്ഥ.
ജീവിതത്തിൽ ഞാൻ താലികെട്ടുന്ന സമയമാവുമ്പോഴേക്കും എനിക്ക് "താലിയുമായി" വന്ന എൻ്റെ  അച്ഛാച്ചൻ എന്നെ വിട്ടു പോയിരുന്നു.

ഈ പ്രണയത്തിന്റെ വേദനയും ഭാരവും താങ്ങാനുള്ള ഒരു പ്രായം അന്ന് എനിക്ക് ആയിട്ടില്ലായിരുന്നു എന്നിട്ടും എൻ്റെ ഓരോ പകലും രാത്രിയും അവൾക്ക് വേണ്ടി വേദനിക്കാൻ  മാത്രം മാറ്റിവെച്ചതായിരുന്നു.
ആ വേദനകൾക്ക്.... നഷ്ട്ടപെടലുകൾക്കു.... എല്ലാം ഒരു പ്രത്യേക സുഖമായിരുന്നു..
അതേ കണ്ണുനീരിൽ കുതിർന്ന സുഖം.

പിന്നെ 6 ക്ലാസ്സ് എത്തിയപ്പോൾ ഞങ്ങൾ അജയ് സ്കൂളും st. ഫ്രാൻസിസും ഒന്നായപ്പോഴും തനിക്കു പ്രണയം തന്റെ ഏഴു വർഷത്തെ ഓർമ്മകൾക്ക് പ്രണയത്തിന്റെ സുഗന്ധവും ഓർമ്മവെക്കുന്ന കാലം മുൻപേ പ്രണയത്തിന്റെ വേദനയും സമ്മാനിച്ച കൂട്ടുകാരിയോട് തന്നെ ആയിരുന്നു.
എല്ലാവരും തമാശ പറയുമ്പോഴും ചിരിക്കുമ്പോഴും എൻ്റെ മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകളും നഷ്ട്ടപെട്ടു പോയ കുറേ വർഷകളും... നിറയെ വേദനകളും ആയിരുന്നു..

വർഷങ്ങൾ കടന്ന് പോയി..
ഞങ്ങൾ 10 ക്ലാസ്സിൽ എത്തി. ഇതിനിടയിൽ ഒരിക്കലും എനിക്ക്  അവളോട് ഇഷ്ട്ടമാണെന്നു പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ അത് എത്രയോ തവണ പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും.എൻ്റെ ഈ പ്രണയത്തെപറ്റി ഒന്നോ രണ്ടോ അടുത്ത സുഹൃത്തുകൾക്ക് മാത്രമേ അറിയൂ എന്ന് തോന്നുന്നു. 12 വർഷം അവൾ പോലും അറിയാതെ അവളെ  പ്രണയിച്ചു. അവൾക്ക് കൊടുക്കാൻ മനസ്സിൽ നിറയെ  സ്നേഹവുമായി ഒരുപാട് വർഷങ്ങൾ കാത്തിരുന്നു.
ഒടുവിൽ ഹൈസ്കൂളിന്റെ പടികൾ ഇറങ്ങുമ്പോഴും അവൾക്ക് അറിയില്ലായിരുന്നു അവളെ ഒരാൾ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്നു . പിന്നീട് കുറച്ച് കാലം അവളെ കുറിച്ചുള്ള വിവരങ്ങൾ അടുത്ത സുഹൃത്തുക്കളിൽ നിന്നും അറിയാറുണ്ടായിരുന്ന.പത്താം  തരം കഴിഞ്ഞതിൽ പിന്നെ ഞാൻ ഒരിക്കലും അവളെ കണ്ടിട്ടില്ല.ഇപ്പൊൾ  ഒരുപാട് വർഷങ്ങളായി അവളെ കുറിച്ചുള്ള ഒരു വിവരവും അറിയില്ല.വിവാഹം കഴിച്ചെന്ന് അറിയാം. ഇപ്പോൾ എവിടെയോ  കുടുംബമായി  സന്തോഷത്തോടെ കഴിയുന്നുണ്ടാവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.വളരെ കുട്ടിയായിരിക്കുമ്പോൾ തുടങ്ങിയ പ്രണയമായിരുനെങ്കിലും എനിക്കൊരിക്കലും അത് ഒരു തമാശയായോ... കുട്ടികളിയായോ ആയി  തോന്നിട്ടില്ല.
എങ്കിലും ഇപ്പോഴും ഞാൻ അവളെ ഓർക്കാറുണ്ട്..
മനസ്സിൽ ഓർമ്മകളുടെ  വേലിയേറ്റം ഉണ്ടാവുമ്പോൾ..
എൻ്റെ ഓർമ്മകൾക്കപ്പുറത്തു എപ്പോഴോ
എൻ്റെ മനസ്സിൽ ആദ്യമായി  പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിച്ച ആ   നാല് വയസുകാരിയെ.............
പിന്നീട് എന്നിലൂടെ വളർന്നു വലുതായ  ആ പതിനഞ്ചു  വയസുകാരിയെ................
എൻ്റെ പന്ത്രണ്ടു വർഷത്തെ പ്രണയിനിയുടെ  ഓർമ്മകൾക്ക്  മുമ്പിൽ........
അവളെ കുറിച്ച് ഓർത്ത് വേദനിച്ചു കൊഴിഞ്ഞു പോയ വർഷങ്ങൾക്ക് മുമ്പിൽ..... 
ഞാൻ ഈ വരികൾ  സ്നേഹപൂർവ്വം  സമർപ്പിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക