തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് നിയമപരമായും ധാര്‍മ്മികമായും നേരിടുമെന്ന്
നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അന്വേഷണം വേണമെന്ന്
പറഞ്ഞതും താനാണ്. അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
1991 ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. 20
വര്‍ഷത്തിനിടെ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് വിശദമായ അന്വേഷണം നടത്തിയ
ശേഷമാണ് കേസില്‍ തന്നെ സാക്ഷിയാക്കിയത്. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത
സമയത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോണ്‍ഗ്രസിന്റെ കേന്ദ്ര
നേതൃത്വത്തെ അറിയിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയുടെ വിശദാംശങ്ങളും
കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല