Image

രോമാഞ്ചവും പിന്നെ കേക്കും മുന്തിരിവാറ്റിയതും (ലേഖനം: സാം നിലംപള്ളില്‍)

Published on 07 January, 2024
രോമാഞ്ചവും പിന്നെ കേക്കും മുന്തിരിവാറ്റിയതും (ലേഖനം: സാം നിലംപള്ളില്‍)

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ തന്റെ വസതിയിലേക്ക്‌ ക്ഷണിച്ചുവരുത്തി ക്രിസ്മസ്സ് ആഘേഷിച്ചത് കേരളത്തിലെ ഇടതുവലത് പാര്‍ട്ടികളെ അങ്കലാപ്പിലാക്കിയിരിക്കയാണ്. ക്രിസ്ത്യന്‍ സമൂഹത്തെ തന്റെപാര്‍ട്ടിലേക്ക് അടുപ്പിക്കുക എന്നൊരുലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നു എന്നത് വ്യക്തം. ഇത്രനാളും തങ്ങളുടെ വീടിന്റെ പിന്നാമ്പുറത്ത് ഇത്തിരി കഞ്ഞിവെള്ളത്തിനുവേണ്ടി കാത്തിരുന്ന സമുദായം ബി ജെ പിയിലേക്ക് പോകുമോ എന്നഭയംകൊണ്ട് വാലിന് തീപിടിച്ചതുപോലെയാണ് യു ഡിഎഫും എല്‍ ഡി എഫും പെരുമാറുന്നത്. അതാണ് സജി ചെറിയാനെന്ന സംസ്‌കാരമില്ലാത്ത സാംസ്‌കാരികമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. പ്രധാനമന്ത്രി ക്ഷണിച്ചപ്പോള്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് രോമാഞ്ചമുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്തിരി വാറ്റിയല്ല വൈന്‍ ഉത്പാദിപ്പിക്കുന്നതെന്ന് മന്ത്രിക്ക് അറിഞ്ഞുകൂടാ. പിണറായി മന്ത്രിസഭയില്‍ എം എം മണിയെപ്പോലെയും സജിയപ്പോലെയുമുള്ള വിവരദോഷികളെയും സംസ്‌കാരമില്ലാത്തവരെയും ഉള്‍പ്പെടുത്തുന്നത്‌യുടെ  ശിഖണ്ഢിയുടെ റോള്‍ അഭിനയിക്കാനായിരിക്കും

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പുരോഹിതന്മാര്‍ എന്തുകൊണ്ട് മണിപ്പൂര്‍ വിഷയം ഉന്നയിച്ചില്ല എന്നാണ് ചോദ്യം. മണിപ്പൂര്‍ ചര്‍ച്ചചെയ്യാനല്ലല്ലോ ക്രിസ്മസ്സ് ആഘോഷിക്കനല്ലേ പ്രധാനമന്ത്രി ക്ഷണിച്ചത്. മണിപ്പൂര്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയമേയല്ല. അത് കേരളത്തിലെ ഇടതുവലത് പാര്‍ട്ടികളുടെയും എസ് ഡി പി ഐ പോലുള്ള ഇസ്‌ളാമിക ത്ീവ്രവാദ സംഘടനകളുടെയും വിഷമാണ്. മണിപ്പൂര്‍ കാണാന്‍പോയവരുടെ കൂട്ടത്തില്‍ ഇടതന്മാരെയും വലതന്മാരെയും കൂടാതെ പഴയ പോപ്പുലര്‍ഫ്രണ്ടുകാരും ഉണ്ടായിരുന്നു. അവരാണ് ഹിന്ദുക്കളെകൊന്ന്  അമ്പലനടയില്‍ തൂക്കുമെന്ന മുദ്രാവാക്യം വിളിച്ചത്. 

മണിപ്പൂരില്‍ നടന്നത് ഹന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമല്ലായിരുന്നു എന്ന് കേരളത്തിലെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് അറിയാം. അവരുടെ കൂട്ടത്തിലുള്ള കമ്മ്യൂണിസ്റ്റ് മനോഭാവമുള്ളവരും കേരളത്തിലെ കോണ്‍ഗ്രസ്സ് പത്രങ്ങളുമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പെടാപ്പടുപെട്ടത്. മണിപ്പൂരില്‍ നടന്നത് രണ്ട് ഗോത്രങ്ങള്‍തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വൈര്യത്തിന്റെ പൊട്ടിത്തെറിക്കലായിരുന്നു. അവിടെ ബി ജെ പിക്കോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പങ്കില്ലായിരുന്നു. മോദി മണിപ്പൂരില്‍ പോയില്ല എന്നാണ് ഒരു ആരോപണം. രണ്ട് ഗോത്രങ്ങള്‍തമ്മില്‍ കലഹിക്കുന്നിടത്ത് പ്രധാനമന്ത്രിക്ക് എന്തുചെയ്യാന്‍., പരസ്പരം കൊല്ലുന്നത് നോക്കികാണാനോ? അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കുന്നത് പട്ടാളത്തെ അയച്ച് രണ്ടുകൂട്ടരെയും അടിച്ചൊതുക്കുക എന്നതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആയിരങ്ങള്‍ അവിടെ മരിച്ചുവീഴുമായിരുന്നു. എ കെ 47 പോലുള്ള മാരകായുധങ്ങള്‍ കൈവശമുള്ള ഗോത്രക്കാര്‍ ഇന്‍ഡ്യന്‍ പട്ടാളവുമായി യുദ്ധം ചെയ്യുമായിരുന്നു. അപ്പോള്‍ സ്വന്തം ജനതക്കെതിരെ യുദ്ധംചെയ്‌തെന്ന പഴി മോദിക്ക് കേള്‍ക്കേണ്ടിവന്നേനെ. ഇന്ദിരാ ഗാന്ധിയാണല്ലോ മിസോറമില്‍ ബോംബിട്ടതും സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രം  അടിച്ചുപൊളിച്ചതും. അങ്ങനെ സ്വന്തം ജനതക്കെതിരെ യുദ്ധം ചെയ്യാന്‍ മോദിക്കാവുകയില്ല.

രാഹുല്‍ ഗാന്ധി മണിപ്പൂരില്‍നിന്ന് തന്റെ രണ്ടാംയാത്ര തുടങ്ങുകയാണ്. കഴിഞ്ഞവര്‍ഷം കന്യാകുമാരിയില്‍നിന്ന് കാഷ്മീര്‍വരെ നടന്നിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. എന്നാല്‍പിന്നെ കിഴക്കുപടിഞ്ഞാറ് നടന്നുനോക്കാമെന്നാണ് പാവം വിചാരിക്കുന്നത്. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന വേണുഗോപാലിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. പാവം പപ്പുക്കുട്ടന്‍ നടന്ന് ക്ഷീണിക്കുകയല്ലാതെ വേറെ വിശേഷമൊന്നും ഉണ്ടാകില്ല. ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാലും രാഹുലിനെ പ്രധാനമന്ത്രിയാകാന്‍ മമതയും കേജരിവാളും സമ്മതിക്കത്തില്ല. മല്ലിരാജുനന്‍ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടിയതിന് ബീഹാറിലെ നിതീഷ്‌കുമാര്‍ ഇപ്പോള്‍തന്നെ ഇടഞ്ഞു നില്‍കയാണ്. ബീഹാറില്‍ കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ വെറുംഅഞ്ച് സീറ്റുകളാണ് നീതീഷ് വച്ചുനീട്ടുന്നത്. ഒരു അഘിലേന്ത്യാ പാര്‍ട്ടിയുടെ ഗതികേട് നോക്കണേ.

രാഹുല്‍ ഗാന്ധി എവിടെനിന്ന് മത്സരിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വടക്കേ ഇന്‍ഡ്യയിലെ ഒരു മണ്‍ഢലവും കോണ്‍ഗ്രസ്സിന് സുരക്ഷിതമല്ല. കേരളത്തിലെ വയനാടുതന്നെ ശരണം. എന്തെങ്കിലും കാരണവശാല്‍ അവിടുത്തെ മുസ്ലീങ്ങള്‍ തിരിഞ്ഞാല്‍ പെട്ടതുതന്നെ. സോണിയ ഗാന്ധിയോ മറ്റേതെങ്കിലും കോണ്‍ഗ്രസ്സ് നേതാക്കളോ അയോദ്ധ്യയില്‍ നടക്കുന്ന ശ്രീരാമ പ്രതിഷ്ഠാചടങ്ങില്‍ സംബന്ധിച്ചാല്‍ വയനാട്ടിലെ മുസ്‌ളീങ്ങളെ പാണക്കാട്ട് തങ്ങള്‍ക്കുപോലും നിയന്ത്രിക്കാന്‍ സാധിക്കില്ല. ചടങ്ങില്‍നിന്ന് വിട്ടുനിന്നാല്‍ വടക്കേ ഇന്‍ഡ്യയിലത് ദോഷംചെയ്യും. ഇങ്ങനെയൊരു വിഷമവൃത്തത്തിലാണ് കോണ്‍ഗ്രസ്സ്.

samnilampallil@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക