Image

വാട്സ് ആപ്പ് മുതലാളി (അല്ല പിന്നെ 61: രാജൻ കിണറ്റിങ്കര )

Published on 07 January, 2024
വാട്സ് ആപ്പ് മുതലാളി (അല്ല പിന്നെ 61: രാജൻ കിണറ്റിങ്കര )

ശശി :  നിനക്കറിയോ ഞാൻ എല്ലാ വാട്സ് ആപ്പ് ഗ്രൂപ്പുകളും വിട്ടു.

സുഹാസിനി : അതെന്തേ , ഒടുവിൽ നന്നാവാൻ തീരുമാനിച്ചോ?

ശശി : ഇനി സ്വന്തമായി ഗ്രൂപ്പുകളുണ്ടാക്കി വലിയ ഒരു ഗ്രൂപ്പ് മുതലാളിയാകണം എനിക്ക് .

സുഹാസിനി :  ഗ്രൂപ്പുണ്ടാക്കിയാൽ അടുപ്പിൽ  തീ പുകയുമോ ?

ശശി :  ഗ്രൂപ്പുണ്ടാക്കി ആദ്യം ഒരു കവിതാ മത്സരം സംഘടിപ്പിക്കും.. എന്നിട്ട് എല്ലാവരേയും വിജയികളായി പ്രഖ്യാപിക്കും

സുഹാസിനി : എന്നാലെന്താ ഗുണം !

ശശി :  വെറുതെയല്ല , വിജയികൾക്ക് ഫോട്ടോ വെച്ച സർട്ടിഫിക്കറ്റിന് ആളൊന്നിന് 500 രൂപ വച്ച് വാങ്ങും.

സുഹാസിനി :  അതുകൊണ്ട് ജീവിതം കഴിയുമോ ?

ശശി :  നീ ഇടയിൽ കയറാതെ.. ഈ വിജയികളോട് നിങ്ങടെ കവിത ലോകോത്തര സൃഷ്ടിയാണ് , ഈ കവിതകൾ ഉൾപ്പെടുത്തി പുസ്തകമിറക്കണം എന്ന് പറഞ്ഞ്  2000 വച്ച് വാങ്ങും

സുഹാസിനി :  കാശ് വാങ്ങിയവർക്ക് പുസ്തകം കൊടുക്കേണ്ടേ ?

ശശി :  ഒരു പത്തിരുപത് കോപ്പി ഇറക്കി ഓരോരുത്തർക്കും അവരവരുടെ കവിതയുടെ പേജ് കീറി കൊടുക്കും, ഉമ്മറത്ത് ചില്ലിട്ട് വക്കാൻ. 

സുഹാസിനി :  കഴിഞ്ഞോ പദ്ധതികൾ?

ശശി : പിന്നെയാണ് മെഗാ ഇവന്റ്  " ഗ്രൂപ്പ് സംഗമം" . ആയിരം വച്ച് അതിന് വാങ്ങും.  അങ്ങനെ  ഗ്രൂപ്പുകളുടെ തലവനായി മറ്റു ഗ്രൂപ്പുകളിൽ നിന്ന് കപ്പം വാങ്ങും ഞാൻ.

സുഹാസിനി :  കപ്പം ? കോപ്പാണ്. വാട്സ് ആപ്പ് അഴിമതി എന്ന് ഇതുവരെ കേട്ടിട്ടില്ല. നിങ്ങളായിട്ട് അതും കേൾപ്പിക്കും.. അല്ല പിന്നെ!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക