Image

വനവാസം (അല്ല പിന്നെ -63: രാജൻ കിണറ്റിങ്കര )

Published on 10 January, 2024
വനവാസം (അല്ല പിന്നെ -63: രാജൻ കിണറ്റിങ്കര )

ശശി : നിനക്കറിയോ, 22 നാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം .

സുഹാസിനി :  എനിക്കൊരു സംശയം. മഹാഭാരതത്തിൽ യുധിഷ്ഠരനും രാമായണത്തിൽ ശ്രീരാമനും ധർമ്മിഷ്ഠരും നല്ലവരുമായിരുന്നില്ലേ ? എന്നിട്ടും അവർക്കെന്തേ വനവാസം വിധിച്ചത് ?

ശശി :  എടീ, രാജാവായാലും ഭഗവാനായാലും മന:സമാധാനം വേണമെങ്കിൽ കാട്ടിൽ പോകണം. അതന്നെ അതിലെ സന്ദേശം.

സുഹാസിനി :   പണ്ടത്തെ പോലെ ഇന്നും വരം നൽകലും അത് പാലിക്കലും ഉണ്ടെങ്കിൽ ഒരു വരം വാങ്ങി ഞാൻ നിങ്ങളേയും കാട്ടിലയച്ചിരുന്നു.

ശശി : എങ്കിൽ എനിക്ക് കാട്ടിലിരുന്ന് മറ്റൊരു ശല്യവുമില്ലാതെ കവിത എഴുതാമായിരുന്നു.

സുഹാസിനി : നിങ്ങളെപ്പോലെ ഏതോ ഒരു കവി സ്വസ്ഥത തേടി കാട്ടിൽ പോയിട്ടുണ്ടെന്നാ എന്റെ ബലമായ സംശയം.

ശശി : അതെന്താ അങ്ങനെ ഒരു സംശയം?

സുഹാസിനി : അതല്ലേ കാട്ടിലെ പുലിയും ആനയുമൊക്കെ കുറച്ച് സ്വസ്ഥത കിട്ടാൻ നാട്ടിലിറങ്ങുന്നത്. അല്ല പിന്നെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക