Image

ആത്മസംതൃപ്തി (അല്ല പിന്നെ - 64: രാജൻ കിണറ്റിങ്കര)

Published on 11 January, 2024
ആത്മസംതൃപ്തി (അല്ല പിന്നെ - 64: രാജൻ കിണറ്റിങ്കര)

സുഹാസിനി :  നിങ്ങളീ വാട്സ് ആപ്പിൽ എഴുതുന്നതല്ലാതെ ഒരു പ്രിന്റ് മാസികയിലും ഒരു കവിത വരുന്നില്ലല്ലോ.

ശശി :  എവിടെയെങ്കിലും അച്ചടിച്ച് വരാനല്ല ഞാൻ കവിത എഴുതുന്നത്.

സുഹാസിനി : പിന്നെ എന്തിനാ ? സമയം കളയാനാണോ ?

ശശി : ഞാനെന്റെ ആത്മ സംതൃപ്തിക്ക് വേണ്ടിയാണ് എഴുതുന്നത്.

സുഹാസിനി :  എങ്കിലത് എല്ലാ ഗ്രൂപ്പുകളിലും വിതറുന്നതെന്തിനാ ?

ശശി :  എന്റെ സംതൃപ്തി എന്താണെന്ന് ആളുകൾ അറിയാൻ .

സുഹാസിനി :  ആളുകൾക്ക് ഇഷ്ടമില്ലാത്തത് അവരെ അടിച്ചേൽപ്പിക്കണോ ?

ശശി : ഇഡ്ഡലിയും സാമ്പാറും എനിക്കിഷ്ടമല്ലെങ്കിലും നീയെന്തിനാ എപ്പഴും അത് തന്നെ ഉണ്ടാക്കുന്നത്.

സുഹാസിനി : ഇഡ്ഡലിയും സാമ്പാറും എന്റെ ആത്മസംതൃപ്തിയാണെന്ന് നിങ്ങളെ അറിയിക്കാൻ .. അല്ല പിന്നെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക