Image

നിക്കി ഹേലിക്കു ലീഡ് നില നിർത്താൻ കഴിയുമോ? (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 12 January, 2024
നിക്കി ഹേലിക്കു ലീഡ് നില നിർത്താൻ കഴിയുമോ? (എബ്രഹാം തോമസ്)

ഡി മോയിൻ, അയോവ: റിപ്പബ്ലിക്കൻ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളുടെ അഞ്ചാമത്തെ ഡിബേറ്റില് മുൻ യു എൻ അംബാസിഡർ നിക്കി ഹേലിയും ഫ്ലോറിഡ ഗവർണ്ണർ റോൺ ഡി സാന്റിസും നേരിട്ട് ഏറ്റു  മുട്ടിയപ്പോൾ ഇരുവർക്കും ആക്രമിക്കാനുണ്ടായിരുന്നത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തന്നെ ആയിരുന്നു. അയോവയിലെ ഡി മൊയ്‌നിലെ ഡ്രേക് യൂണിവേഴ്സിറ്റിയിലാണ് ഡിബേറ്റ് നടന്നത്.

ആദ്യ പ്രൈമറികളും കാക്കസും നടക്കുന്ന അയോവ,ന്യൂ ഹാംപ്‌ഷെർ, സൗത്ത് കരോലിന ഉൾപ്പടെ ദേശീയ തലത്തിൽ ട്രംപ് ആണ് ലീഡ് ചെയ്യുന്നത്. ഹേലിയും സാന്റിസും രണ്ടാം സ്ഥാനത്തിന് വേണ്ടി പോരാടുന്നു. ട്രംപിനെ വിമർശിച്ചു  ഹേലി ട്രംപ് ഭരണത്തിൽ ബജറ്റ് കമ്മി വർധിച്ചു, എന്നാൽ ഇത് നികുതി കുറച്ചതും കോവിഡ് - 19 പ്രതിരോധവും കാരണമാണെന്നും പറഞ്ഞു.

രണ്ടു പേര്ഉം 2020 ൽ ഉണ്ടായ സോഷ്യൽ പ്രൊട്ടസ്റ്റുകളിൽ നടന്ന അക്രമങ്ങൾ എടുത്തു പറഞ്ഞു. പ്രസിഡന്റ്മാർക്ക് വെർച്അലി കമ്പ്ലീറ്റ് ലീഗല് ഇമ്മ്യൂണിറ്റി വേണം എന്ന ട്രംപിന്റെ വാദം ഇരുവരും തള്ളി. ട്രംപിന്റെ ഇലക്ഷൻ ഡെനിയലിസം  ഹേലി നിരാകരിച്ചു. അതെ സമയം തിരെഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നു എന്ന് സമ്മതിച്ചു.

വിദേശ നയത്തിൽ ഇരുവരും ബൈഡനെ വിമർശിച്ചു. ഉക്രൈന് കൂടുതൽ സഹായവും ആയുധങ്ങളും നൽകുന്നതിൽ ഹേലി എതിർപ്പ് പ്രകടിപ്പിച്ചു. വളരെ നീണ്ട സാമ്പത്തിക സഹായം നൽകുന്നതിൽ ഡി സാന്റിസും എതിർപ്പ് വ്യക്തമാക്കി. രണ്ടു പേരും ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചു.

ഡിബേറ്റ് ചൂട് പിടിച്ചപ്പോൾ റോൺ കള്ളം പറയുക അന്ന് കാരണം റോൺ പരാജയപ്പെടുകയാണ് എന്ന് ഹേലി ആരോപിച്ചു. താൻ ഒരിക്കലും റീടൈയര്മെന്റ്  ഏജ് var എന്ന് ഡി സാന്റിസ് പറഞ്ഞപ്പോൾ റോൺ മുൻപ് മൂന്നു തവണ റിട്ടയര്മെന്റ് ഏജ് വർധിപ്പിക്കാൻ വോട്ട് ചെയ്തിട്ടുണ്ട് എന്നും റിട്ടയര്മെന്റ് ഏജ് 70 ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹേലി പറഞ്ഞു.

അഭിപ്രായ സർവേകളിൽ  ഹേലി മുന്നിലാണ്. എന്നാൽ അയോവയിൽ പിന്നിലായാലും സാരമില്ല പിന്നാലെ  ന്യൂ ഹാംപ്‌ഷെർ വരുന്നുണ്ട് എന്ന ഹേലിയുടെ മുൻ പ്രസ്താവന എതിരാളികൾ എടുത്തു പറയുന്നു. ഹേലി അയോവയിൽ പരാജയം സമ്മതിച്ചതിനു തെളിവാണ് ഇത് എന്നാണു അവർ കൂട്ടിച്ചേർക്കുന്നത്.

അഞ്ചാം ഡിബേറ്റില് പങ്കെടുക്കാൻ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി നിർദേശിച്ച നിബന്ധനകൾ പൂർണമായും പാലിക്കാൻ കഴിയാത്തതിനാൽ വിവേക് രാമസ്വാമി ഡിബേറ്റില് നിന്ന് വിട്ടു നിന്നു. മറ്റൊരു സ്ഥാനാർഥി മുൻ ന്യൂ ജേർസിയ ഗവർണ്ണർ ക്രിസ് ക്രിസ്റ്റീ മത്സരത്തിൽ നിന്നു പിൻവാങ്ങുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. 

Join WhatsApp News
വിജയത്തിന് ഒരു ഒത്തു തീർപ്പ് 2024-01-12 19:43:40
റിപ്പപ്ലിക്കാൻ പാർട്ടിയിൽ ട്രംപിന് ഭൂരിപഷം ഉണ്ടായാൽ തന്നെ, ട്രംപ് പൊതു തിരഞ്ഞെടുപ്പിൽ ജയിക്കാൻ 2016 ൽ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ സാഹചര്യം അല്ല ഇപ്പോൾ നിലവിൽ ഉള്ളത്. അന്ന് അബോർഷൻ , സ്വവർഗ വിവാഹം എന്നിവക്കെതിരെ ശക്തമായ നിലപാടെടുത്ത ബാപ്റ്റിസ്റ്റ്, ഇവാൻജെലിക്കൽ, കത്തോലിക്ക ( രാഷ്ട്രീയ ഭേദമന്യേ ) വോട്ടു ബാങ്ക് പിൻബലം ഇനിയും ട്രംപിന് സ്വരൂപിക്കാൻ സാധ്യത കുറവാണു. പൊതുവെ ഡെംക്രറ്റുകൾക്ക് വോട്ടു നൽകിവന്ന ക്രിസ്ത്യൻ ഹിസ്പാനിക് സമൂഹത്തിന്റെ നല്ല പിന്തുണയും അന്ന് ട്രംപിന് ലഭിച്ചു, പ്രത്യേകിച്ച് ഫ്‌ളോറിഡയിൽ . 2016 ൽ കറുത്ത വർഗക്കാരുടെ വോട്ടു നേടാൻ സാധിച്ച ട്രംപിന് പിന്നീട് തന്റെ നയത്തിൽ വന്ന വ്യതിയാനം 2024 ൽ സഹായകരമാകില്ല. ദുർബലനായ ബൈഡനു എതിരെ ജയ സാധ്യത ഇപ്പോൾ ഡി സാന്റിസ്, ഹേലി കൂട്ടു കെട്ടിൽ നിന്ന് മാത്രമേ ഈ സാഹചര്യത്തിൽ ഉരിത്തിരിയുകയുള്ള .ഇപ്പോഴത്തെ അത്യ അപൂർവമായ അനധികൃത കുടിയേറ്റം എങ്ങനെ എങ്ങനെ സാധാരണ അമേരിക്കൻ സമൂഹത്തെ സാമൂഹികമായും , സാമ്പത്തികമായും എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കി കൊടുക്കാൻ ഡി സാന്റിസ്‌ , ഹേലിക്ക് സാധിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക