മയാമി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം. പി യും ഭാര്യ സ്മിത, സെക്രട്ടറി ജോർജ്, ഓ.ഐ.സി.സി നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ എന്നിവരെ ഫ്ലോറിഡാ ഓ.ഐ.സി.സി നേതാക്കളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ഷാൾ അണിയിച്ചു സ്വീകരിച്ചു.
പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി ജോർജ് മാലിയിൽ, നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി ജേക്കബ്, റീജിയണൽ പ്രസിഡന്റ് ഡോ സാജൻ കുര്യൻ, മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ സേവി മാത്യു, റീജിയനൽ ചെയർമാൻ ജോയി കുറ്റിയാനി, ബാബു കല്ലിടുക്കിൽ, ജോസ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാർ തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡാ ഹാളിൽ വച്ചാണ് സ്വീകരണ പരിപാടി.