മുറ്റത്തു പൂക്കണ
തേൻ തെച്ചിപ്പൂങ്കുല
നീയല്ലേ....
പൂങ്കുല ചുറ്റിപ്പറക്കണ
കുഞ്ഞു ശലഭമല്ലേ....
കുഞ്ഞിളം കാറ്റിന്റെയോമൽ
ചിറകുകൾ നീയല്ലേ.....
കാട്ടുമുല്ല പടർത്തുന്ന
ഗന്ധ പ്രവാഹിനി
നീയല്ലേ..
കുഞ്ഞോളങ്ങൾ തല്ലി
പളുങ്കു ചിതറും
കൊലുസല്ലേ....
ഓണപ്പാട്ടുകൾ പാടി
വസന്തം രചിക്കും കിളിയല്ലേ...
ഞാറ്റു പാട്ടിന്റെയീരടി
തത്തിക്കളിക്കുന്ന പാടമല്ലേ...
കൊയ്ത്തു താളത്തിൽ മൂളുന്ന
ഓമനപ്പൂങ്കിളി തത്തയല്ലേ....
നീയുറങ്ങൂ നീയുറങ്ങൂ...
കുരുന്നു പൂവിൻ തളിരേ .......
കൺ തുറക്കുമ്പോൾ
നിന്നെ കാണാൻ
മാനത്തെയമ്പിളി പുഞ്ചിരിക്കും .....