Image

ആരാധകർ നെഞ്ചിലേറ്റിയ ഗാനങ്ങൾ - 1 (എബ്രഹാം തോമസ് )

എബ്രഹാം തോമസ് Published on 16 January, 2024
ആരാധകർ നെഞ്ചിലേറ്റിയ ഗാനങ്ങൾ - 1 (എബ്രഹാം തോമസ് )

ഹിന്ദി സിനിമകളിലെ ആയിരക്കണക്കിന് ഗാനങ്ങൾ ആരാധകർ ഹൃദയങ്ങളിൽ താലോലിക്കുന്നു. പലപ്പോഴും അർത്ഥവത്തായ ഗാനങ്ങൾ പൂർണമായും മനസിലാക്കാതെ ഏറ്റുപാടുന്നു.  അർത്ഥതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി ആസ്വാദ്യത വർധിപ്പിക്കുന്ന ആരാധകർ ധാരാളമുണ്ട്. 1967-ൽ മനോജ് കുമാറിന്റെ സംവിധാനത്തിൽ പുറത്തുവന്ന 'ഉപകാർ' എന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം അർത്ഥസമ്പുഷ്ടമായ വരികളാലും മികച്ച സംഗീത സംവിധാനത്താലും ഇന്നും ജനകോടികളുടെ ചുണ്ടുകളിൽ നിത്യ ഹരിതമായി നിലനിൽക്കുന്നു. അവയിൽ ഒരു ഗാനത്തെക്കുറിച്ചു പ്രതിപാദിക്കാം. 

'കസ്‌മേ വദേപ്യാർ വഫാ സബ് ബാതേം കഹെ, ബാതോം കാ ക്യാ' (ആണയിടലും വാഗ്ധാനങ്ങളുമെല്ലാം വാക്കുകളാണ്, വാക്കുകൾക്ക് എന്ത് വില)? 
'ആർക്കും ആരുമായും ബന്ധമില്ല.  ബന്ധങ്ങൾ കപടമാണ്.  
മസീഹാ നിന്റെ മുന്നിൽ ഉണ്ടാകും,  പക്ഷെ നീ രക്ഷപ്പെടില്ല. 
നിന്റെ സ്വന്തം രക്തം തന്നെ അവസാനം നിന്നെ അഗ്നിക്ക് ഇരയാക്കും (പിതാവിന്റെ മൃതദേഹത്തിന് തീ കൊളുത്തുന്ന മക്കൾ എന്ന ആചാരം).
ആകാശത്തോളം ഉയരുന്നവൻ മണ്ണിൽ ലയിച്ചുതീരും. 
സുഖത്തിൽ നിന്നോടൊപ്പം ധാരാളം പേരുണ്ടാവും ദുഃഖത്തിൽ ഇവരെല്ലാം മുഖം തിരിക്കും.
 ലോകം നിങ്ങളോടൊപ്പം ചേർന്ന് നിങ്ങളുടെ ഹൃദയം തകർക്കും. 
ദൈവത്തെ വഞ്ചിക്കുന്നവർ മനുഷ്യരെ വെറുതെ വിടുമോ?. 

ഇങ്ങനെയാണ് ഗാനത്തിന്റെ മലയാള തർജ്ജമ.  ഒരുപാടു ജീവിതസത്യങ്ങൾ ശ്രോതാക്കളെ മനസ്സിലാക്കിത്തരുന്നു. കവി ഇന്ദിവരുടെതാണ് വരികൾ. ഇദ്ദേഹത്തോടൊപ്പം മനോജിന്റെ ടീമിലെ സ്ഥിരം അംഗങ്ങളായിരുന്ന കല്യാൺജി, ആനന്ദ് ജി സംഗീതം പകരാൻ ഒത്തുചേർന്നു.  മന്നാഡേപ്രാൺ അതുല്യ ഭാവാഭിനയം കാഴ്‌ചവച്ച വികലാംഗ കഥാപാത്രത്തിന് വേണ്ടി ഈ ഗാനം പാടി.  ഇന്ത്യ - പാക്  വിഭജനവും ഒരു കുടുംബ പശ്ചാത്തലത്തിൽ രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധത്തിലൂടെ മനോജ് അവതരിപ്പിച്ച 'ഉപകാറിനു ' നിരൂപക പ്രശംസയും അനവധി ബഹുമതികളും സാമ്പത്തിക വിജയവും ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക