Image

മീൻ പിടുത്തവും ആധാറും (അല്ല പിന്നെ 65 : രാജൻ കിണറ്റിങ്കര )

രാജൻ കിണറ്റിങ്കര Published on 18 January, 2024
മീൻ പിടുത്തവും ആധാറും (അല്ല പിന്നെ 65 : രാജൻ കിണറ്റിങ്കര )

ശശി : നീ ഈ വാർത്തകണ്ടോ? മീൻ പിടിക്കാൻ പോകുമ്പോൾ ഒറിജിനൽ ആധാർ കൈയിൽ കരുതണമത്രെ.

സുഹാസിനി : മീൻ നന്നാക്കുമ്പോൾ വേണോ? ഞാനതൊന്നും കൈയിൽ കരുതാറില്ല.

ശശി : മത്സ്യങ്ങൾക്ക് അവരെ ആക്രമിക്കുന്ന ആളെ തിരിച്ചറിയാനായിരിക്കും ഇത്.

സുഹാസിനി : മത്സ്യ സ്നേഹികൾക്ക് അവർക്കെതിരെ കേസ്കൊ ടുക്കണമെങ്കിൽ തിരിച്ചറിയൽ രേഖ വേണ്ടേ. 

ശശി : ഈ നിയമം പ്രാവർത്തികമല്ല എന്നാണ് കേരളത്തിലെ മത്സ്യ തൊഴിലാളികൾ പറയുന്നത്.

സുഹാസിനി : ചിലപ്പോൾ ഇരുപതിനായിരത്തിന് മുകളിൽ മത്സ്യം പിടിക്കുന്നവർ പാൻ കാർഡും കൊണ്ടുപോകേണ്ടി വരും.

ശശി : അതെന്തിന്?

സുഹാസിനി : മത്സ്യങ്ങൾ ചോദിച്ചാൽ ഇൻകം ടാക്സ് അടക്കുന്നുണ്ടെന്ന് പറയാൻ.. അല്ല പിന്നെ !!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക