ന്യൂയോര്‍ക്ക്: വരാപ്പുഴ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പും വിജയപുരം രൂപതയുടെ
ആദ്യത്തെ ഭാരതീയ മെത്രാനും കെസിബിസി പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ് ഡോ.
കൊര്‍ണേലിയസ് ഇലഞ്ഞിക്കലിന്റെ ദേഹവിയോഗത്തില്‍ അമേരിക്കയിലെ ലത്തീന്‍
കത്തോലിക്കരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ റോമന്‍ കാത്തലിക് കമ്യൂണിറ്റി ഓഫ്
നോര്‍ത്ത് അമേരിക്ക (ലാറ്റിന്‍ റൈറ്റ്) അനുശോചിച്ചു.
കവിയും ഗാനരചയിതാവും
ഗ്രന്ഥകാരനുമായ ഡോ. കൊര്‍ണേലിയസ് എഴുതിയ ഭക്തിഗാനങ്ങള്‍ ഇന്നും
ദിവ്യബലികള്ക്കിടയില് ആലപിക്കപ്പെടുന്നു. ഫാ. സൈമണ്‍ പളളിപ്പറമ്പില്‍, ഫാ. രാജു
പിളള, ഹെറാള്‍ഡ് ഫിഗരാദോ, സെല്വന് ആല്‍ബര്‍ട്, സജന് ഐസക്, ജസ്റ്റിന്
തോമസ്, ബെറ്റി ഫ്രാന്‍സിസ്, പോള്‍ ഡി. പനയ്ക്കല്‍, എന്നിവര്‍ അനുശോചനം
അറിയിച്ചു.
കമ്യൂണിറ്റിയുടെ അനുശോചനം കെആര്‍എല്‍സിസിയുടെ പ്രസിഡന്റ്
ആര്‍ച്ച് ബിഷപ് സൂസൈപാക്യം, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ്
കല്ലറയ്ക്കല്‍, സെക്രട്ടറി ഫാ. സ്റ്റീഫന്‍ കുളക്കയത്തില്‍ എന്നിവരെ
അറിയിച്ചു.