ഒരുമാസമെങ്ങനിത്രവേഗംകടന്നുപോയെൻപ്രിയേ,
മാഞ്ഞുപോയീദിനങ്ങൾ മധുരമായ്.
പോകാൻ മടിക്കുന്നൂമനം,
ഓടിയെത്താൻ കൊതിക്കുന്നവിടേക്ക്.
കാത്തിരിക്കണം അടുത്ത അവധിക്കാലത്തിനായി,
വിരഹമെന്നെ മടുപ്പിക്കുന്നു ഇപ്പോഴേ!
ഒരുകാര്യം പറയട്ടേ തങ്കമേ,
കേട്ടിട്ട് ദേഷ്യം പിടിക്കരുതെൻ തേനേ,
പൈതങ്ങളെ ഇവ്വിധം ശകാരിക്കല്ലോമനേ,
പൂമാനസം വേദനിക്കുമോയെന്നോർത്തു പിടയുന്നതെന്മനം.
തഞ്ചത്തിൽ കാര്യങ്ങളോതിയാൽ കേൾക്കാതിരിക്കുമോ?
അമ്മയെ വേദനിപ്പിക്കാനവർക്കാകുമോ?
പൈതങ്ങളുറങ്ങിയോ ഓമനേ?
നിന്നെയും ഉറക്കം കടാക്ഷിച്ചോ?
ഞാനും ക്ഷീണിതൻ, വിമാനത്തിലിരിക്കുന്നതേ ഓർമ്മകാണൂ,
സുഖമായൊന്നുറങ്ങണം ഈ ഓർമ്മൾപേറിപ്പറക്കുമ്പോൾ.
ബാക്കിവന്നകുപ്പി അളിയന്മാർക്കുകൊടുത്തിടേണം,
കുട്ടികളുടെ മുന്നിലിരുന്നു മദ്യസേവനടത്തിടരുതെന്നോതിടേണം.
അവിടെയെത്തിയിട്ടു വിളിച്ചിടാം,
നാട്ടിലെ പതിനൊന്നുമണിക്ക് കാത്തിരിക്കേണം.
എങ്കിലുമെന്നോമനേ സമയമെങ്ങനിത്രവേഗം കടന്നുപോയി,
ഞാനൊറ്റക്കായാൽ ദിവസത്തിനെന്തേവല്ലാത്ത ഭാരവും നീളവും!
വിമാനത്തിലേക്കുള്ള വിളികേൾക്കുന്നു, ഭാരമേറുന്നു എന്നോമനേ.