Image

അമരത്വം (അല്ല പിന്നെ - 67: രാജൻ കിണറ്റിങ്കര)

Published on 22 January, 2024
അമരത്വം (അല്ല പിന്നെ - 67: രാജൻ കിണറ്റിങ്കര)

ശശി :  ഞാൻ കുറച്ച് പാട്ട് പഠിച്ചാലോ എന്നാലോചിക്കാ.

സുഹാസിനി : കുറച്ച് പാട്ട് എന്ന് വച്ചാൽ ഒരു പാട്ടിൻ്റെ പകുതിയോ?

ശശി : അതല്ല, കുറച്ച് സംഗീതം പഠിച്ചാലോ എന്നൊരു ആലോചന

സുഹാസിനി : നല്ലതാ, അതാവുമ്പോൾ അക്ഷരതെറ്റൊന്നും ആളുകൾക്ക് അത്രപെട്ടെന്ന് മനസ്സിലാവില്ല.

ശശി :  എഴുത്തുപോലെയല്ല, സംഗീതത്തിന് മരണമില്ല എന്നാണ് പറയുന്നത്.

സുഹാസിനി : അതൊക്കെ വെറുതെ, നിങ്ങടെ കവിതകൾക്കും മരണമില്ല.

ശശി : അതെയോ, എന്നിട്ടാണോ നീ എൻ്റെ കവിതകളെ കളിയാക്കുന്നത്.

സുഹാസിനി : മരണമില്ലാ എന്ന് പറഞ്ഞത് അവ ഗതി കിട്ടാതെ ഇപ്പഴും അലയുന്നുണ്ട് എന്ന് . അല്ല പിന്നെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക