Image

അവതാരങ്ങൾ (അല്ല പിന്നെ - 68 : രാജൻ കിണറ്റിങ്കര)

രാജൻ കിണറ്റിങ്കര Published on 23 January, 2024
അവതാരങ്ങൾ (അല്ല പിന്നെ - 68 : രാജൻ കിണറ്റിങ്കര)

സുഹാസിനി:  അങ്ങനെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു.

ശശി:  നിനക്കറിയോ, എല്ലാ അവതാരങ്ങളേയും പൂജിക്കാൻ തുടങ്ങിയത് അവരൊക്കെ സ്വർഗാരോഹണം ചെയ്തതിന് ശേഷമാണ്

സുഹാസിനി:  അതുകൊണ്ട് ?

ശശി:  എന്റെ മരണശേഷം എന്നെയും ആരാധിക്കില്ല എന്ന് എന്താണുറപ്പ് ?

സുഹാസിനി:  ആരാധിച്ചില്ലെങ്കിലും നിങ്ങടെ ഫോട്ടോ വീടുകളിലെ ചുമരിൽ വയ്ക്കാൻ സാധ്യതയുണ്ട്

ശശി:  അതെന്തിനാ, പൂജിക്കാനല്ലേ .

സുഹാസിനി:  നിങ്ങൾ കണ്ടിട്ടില്ലേ, വികൃതിക്കുട്ടികളെ പേടിപ്പിക്കാൻ അമ്പാച്ചി വരും, രാക്ഷസൻ വരും എന്നൊക്കെ അമ്മമാർ പറയുന്നത്.

ശശി:  അതിന് ?

സുഹാസിനി:  വാശിപിടിക്കുന്ന കുട്ടികളോട് നിങ്ങടെ ഫോട്ടോ കാട്ടി ദേ, ഇയാൾ വന്ന് കവിത പാടും എന്ന് പറഞ്ഞ് പേടിപ്പിക്കാൻ ... അല്ല പിന്നെ !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക