Image

ആധുനിക രാമന്‍മാര്‍ (അല്ല പിന്നെ - 69)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 24 January, 2024
 ആധുനിക രാമന്‍മാര്‍ (അല്ല പിന്നെ - 69)-രാജന്‍ കിണറ്റിങ്കര

ശശി : എടീ, സ്ത്രീകള്‍ സീതാദേവിയെപ്പോലെ ആകണം.

സുഹാസിനി : എല്ലാ സ്ത്രീകളും സീതമാര്‍ തന്നെയാണ്.

ശശി : ഇന്ന് ഏതെങ്കിലും സ്ത്രീ കാട്ടില്‍ പോകുന്ന ഭര്‍ത്താവിനെ അനുഗമിക്കോ ?

സുഹാസിനി :  ഒരു കണക്കില്‍ സീത ഭാഗ്യവതിയാ.

ശശി : അതെന്താ?

സുഹാസിനി : ഒരു മാന്‍ നെ വേണം എന്ന് ഭാര്യ പറഞ്ഞതും അമ്പും വില്ലുമെടുത്ത് ഇറങ്ങിയില്ലേ.

ശശി : ഇന്നത്തെ ഭര്‍ത്താക്കന്‍മാരെന്താ അതൊന്നും ചെയ്യില്ലേ.

സുഹാസിനി :  ഉം, ചെയ്യും ചെയ്യും ... ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍   നിനക്കെന്തിനാടി  വേറെ  ഒരു MAN എന്ന് ചോദിക്കും. അല്ല പിന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക