Image

ട്രംപ് എവിടെ എത്തും ? (ബി ജോൺ കുന്തറ)

Published on 25 January, 2024
ട്രംപ് എവിടെ എത്തും ? (ബി ജോൺ കുന്തറ)

ന്യൂ ഹാംഷിയർ പ്രൈമറി വിജയവും നേടി ട്രംപ് മുന്നോട്ടു പോകുന്നു.  ഇപ്പോൾ റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും മത്സര രംഗത്തു രണ്ടുപേർ മാത്രം ട്രംപ് കൂടാതെ നിക്കി ഹെലി . അടുത്ത മാസം നടക്കുന്ന സൗത്ത് കരോലിന പ്രൈമറി നിക്കിയുടെ ഭാവി മത്സരം തീരുമാനത്തിൽ എത്തും. ഇവിടെ നിക്കി വിജയിച്ചാൽ തീർച്ചയായും സൂപ്പർ ട്യുസ്‌ഡേ പ്രൈമറികളിൽ നിക്കിയും ഉണ്ടാകും.

ട്രംപ് എന്തായാലും വേദിയിൽനിന്നും മാറുന്ന പ്രശ്നമില്ല. നമുക്കറിയാം ട്രംപ് പലേ കോടതികളിൽ നിരവധി കേസുകളിൽ പ്രതി വിചാരണകൾ മുന്നോട്ടുപോകുന്നു. തിരഞ്ഞെടുപ്പു പ്രചാരണ വേദിയും കോടതി മുറിയും ഒരുപോലെ ഇയാൾ പങ്കിടുന്നു.  കേസുകളിൽ എന്തെങ്കിലും പ്രാധാന്യത ഉള്ളത് ജോർജിയയിൽ നടക്കുന്ന ജനുവരി 6 കോൺഗ്രസ് അതിക്രമണ സംഭവം. ഓരോ കേസും ട്രംപിന് കൂടുതൽ തുണക്കാരെ നേടിയിരിക്കുന്നു. 

ഇതൊരു ക്രിമിനൽ കേസ്. ജോർജിയ കോടതി ട്രംപ് കുറ്റക്കാരൻ എന്ന് വിധി തീർപ്പ് നടത്തിയാൽ ത്തന്നെയും കേസ് അവിടെ തീരുകയില്ല. തീർന്നാൽ ട്രംപ് മത്സര വേദിയിൽ നിന്നും മാറേണ്ടി വരും  എന്നാൽ ഈ കേസ് തീർച്ചയായും പരമോന്നത കോടതിയിൽ എത്തും അവിടായിരിക്കും അന്തിമ തീരുമാനം. കാരണം ഈ കേസ് ഭരണഘടനയെ ബാധിക്കുന്നത്.

ആരോപിതമായിരിക്കുന്ന കുറ്റം നടന്നിരിക്കുന്നത് ട്രംപ് അമേരിക്കയുടെ പ്രസിഡൻറ്റ് എന്ന പദവി അലങ്കരിക്കുന്ന സമയം. പ്രസിഡൻറ്റിനെ ശിഷിക്കുന്നതിന് യു സ്‌ കോൺഗ്രസിനേ അധികാരമുള്ളൂ. ഹൌസ് ഇമ്പീച്ചു നടത്തണം സെനറ്റ് ശിക്ഷയും വിധിക്കണം.

ഭരണഘടന ഈ രീതിയിൽ ഈ നടപടി ക്രമം സംവിധാനം ചെയ്തതിൻറ്റെ പ്രധാനകാരണം, അല്ലെങ്കിൽ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും എന്തു കാരണത്തിനും ഒരു പ്രസിഡൻറ്റിനെ പ്രതിക്കൂട്ടിൽ നിറുത്താം . അങ്ങിനെ വന്നാൽ അമേരിക്കയിൽ ഭരണം എളുപ്പത്തിൽ മുന്നോട്ട് പോകില്ല. പ്രസിഡൻറ്റ് എപ്പോഴും കോടതിയിൽ ആയിരിക്കും .

ഇതിനെ പ്രസിഡൻറ്റ് ഇമ്മ്യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്നു. നേരത്തെ സൂചിപ്പിച്ചു ജനുവരി 6 സംഭവം അത് എന്തായാലും നടക്കുന്നത് ട്രംപ് പ്രസിഡൻറ്റ് ആയിരുന്ന സമയം. എന്താണ് ആരോപണം ട്രംപ് കോൺഗ്രസ്സ് ആക്രമിച്ചവർക്ക് ഉത്തേജനം നൽകി കൂടാതെ അവർക്കെതിരെ സമയത്തു നടപടികൾ എടുത്തില്ല.

ക്യാപിറ്റൽ സമുച്ചയത്തിൽ അതിക്രമിച്ചു കടന്നു നടപടികൾ അലങ്കോലപ്പെടുത്തി എന്നതിനുപരി, ഭരണം വീണ്ടും ട്രംപിന് കിട്ടിയില്ല. കൂടാതെ ട്രംപ് മുന്നിൽ നിന്ന് അക്രമികളെ നയിച്ചിട്ടില്ല സംസാരം ഒരു കുറ്റമല്ല അത് അഭിപ്രായ സ്വാതന്ദ്ര്യത്തിൻറ്റെ പരിധിയിൽ ഉള്ളത് . കൂടാതെ ഹൌസ്, ട്രംപിനെ വിപ്ലവ കുറ്റം ചുമത്തി ഇമ്പീച്ചും നടത്തി. സെനറ്റിൽ വിജയിച്ചില്ല.

ജോർജിയ കോടതിയിലെ തീരുമാനം എന്തായാലും താമസിയാതെ പുറത്തുവരും . അത് ട്രംപിന് പ്രതികൂലമാകുവാനേ സാധ്യതയുള്ളൂ എന്ന് പലയിടത്തും കേൾക്കുന്നു. പരമോന്നത കോടതിയിൽ കേസ് എത്തിയാൽ അതിൻറ്റെ വിചാരണ നടക്കുമോ? നടന്നാൽ അത് എന്നായിരിക്കും ? നവമ്പർ മാസം വരെ നീണ്ടു പോകുമോ?

എന്തായാലും ഒരു കാര്യം, പരമോന്നത കോടതി ഈ കേസ് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യും എന്തെന്നാൽ ഇവിടെ എടുക്കുന്ന വിധി എക്കാലത്തും നിലനിൽക്കും വരുവാനിരിക്കുന്ന എല്ലാ പ്രസിഡൻറ്റുമാരെയും അത് ബാധിക്കും . അമേരിക്കയുടെ ഭരണത്തെ പ്പോലും. അതിനാൽ ഒരു മോശം കീഴ്വഴക്കം ഉണ്ടാക്കുന്ന തീരുമാനം എന്തായാലും പരമോന്നത കോടതി എടുക്കില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക