ന്യൂ ഹംപ്ഷ്ര്‍: രണ്ടു സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ പ്രൈമറികള്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു യു എസ് പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചു എന്നും ഇനി യഥാര്‍ത്ഥ മത്സരം ആണ് അത് താനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലും ആണെന്നും.
ന്യൂ ഹാംപ്ഷെര്‍ ഡെമോക്രാറ്റിക് പ്രൈമറി ബാലോട്ടില്‍ ബൈഡന്റെ പേര് ഉണ്ടായിരുന്നില്ല. വോട്ടര്‍മാര്‍ എഴുതി ചേര്‍ക്കുക ആയിരുന്നു. എന്നിട്ടും 80 % വോട്ട് ബൈഡനു ലഭിച്ചു. ഒരു തുടര്‍ക്കഥ പോലെ 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും നവംബറില്‍ ഏറ്റുമുട്ടുകയാണ്. എ പി വോട്ട് കാസറ്റ് നടത്തിയ സര്‍വ്വേ ന്യൂ ഹാംഷെറിലെ 915 ഡെമോക്രാറ്റിക് വോട്ടര്‍മാരിലും 1989 റിപ്പബ്ലിക്കന്‍ വോട്ടര്‍മാരിലും ആയിരുന്നു. രണ്ടു സ്ഥാനാര്ഥികളുടെയും ബലഹീനതകള്‍ സര്‍വ്വേ വ്യക്തമാക്കി.
തിരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിലക്കയറ്റം കുറച്ചു കാട്ടുവാനുള്ള ഭരണകൂട ശ്രമങ്ങള്‍ ഫലം കണ്ടു. ബൈഡന്റെ സാമ്പത്തില നയങ്ങളെ ഒരു വലിയ വിഭാഗം അംഗീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചെറുപ്പക്കാരായ വോട്ടര്‍മാര്‍ ബൈഡനെ അംഗീകരിക്കുന്നില്ല എന്നും സര്‍വ്വേ പറഞ്ഞു. ആരോടും കൂറില്ലാത്ത വിഭാഗക്കാര്‍ കൂടുതലായി ബൈഡനെ അനുകൂലിക്കുന്നില്ല. 45 വയസിനു മുകളില്‍ പ്രായം ഉള്ള ഡെമോക്രാറ്റ് വോട്ടര്‍മാര്‍ പത്തില്‍ 6 പേര് ബൈഡനെ അനുകൂലിക്കുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ പഴയ ട്രംപ് വിരോധം ഇല്ല. സ്വന്തം ഇമേജിലേക്കു പാര്‍ട്ടിയെ ട്രംപ് വാര്‍ത്തെടുക്കുന്നതിനും പഴയതു പോലെ എതിര്‍പ്പ് ഇല്ല. ന്യൂ ഹാംഷയറും അയോവ
യും ചെറിയ ടൗണുകളിലെയും ഗ്രാമങ്ങളിലെയും വോട്ടര്‍മാരുടെ അഭിമതം ആണ് രേഖപ്പെടുത്തിയത്. ഭൂരിപക്ഷത്തിനും കോളേജ് ഡിഗ്രികള്‍ ഇല്ല. മിക്കവാറും എല്ലാവരും വെളുത്ത വര്‍ഗക്കാരാണ്. 2020 യില്‍ ദേശവ്യാപകമായി 43 % വോട്ടര്‍മാരും വെളുത്ത വര്‍ഗക്കാരും കോളേജ് ബിരുദം ഇല്ലാത്തവരും ആയിരുന്നു എന്ന് എ പി വോട്ട് കാസറ്റ് കണ്ടെത്തിയിരുന്നു.